Published on Sat, 09/03/2011 - 18:14 ( 7 hours 23 min ago)
കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും മന്ത്രിയുമായ എം.കെ. മുനീര്‍ സ്വന്തം പാര്‍ട്ടിയുടെ സമുന്നത നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ചതായി പുറത്തുവന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍ ആവശ്യപ്പെട്ടു.
താന്‍ പറഞ്ഞതായി വെളിപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ മുനീര്‍ ഇപ്പോള്‍ നിഷേധിച്ചതുകൊണ്ടോ കുഞ്ഞാലിക്കുട്ടി അതിനെ നിസ്സാരവത്കരിച്ചതുകൊണ്ടോ പൊതുസമൂഹത്തിനുണ്ടായ സംശയങ്ങള്‍ദുരീകരിക്കപ്പെടുന്നില്ല. രണ്ടുപേരും മന്ത്രിമാരാണെന്നത് പ്രശ്‌നം ഗൗരവമുള്ളതാക്കുന്നു. മാറാട് വിഷയത്തില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ നടത്തുന്ന ഒളിച്ചുകളി കൂടി കാണുമ്പോള്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ എളുപ്പത്തില്‍ തള്ളിക്കളയേണ്ടവയല്ല. വ്യക്തി വിദ്വേഷവും പരസ്‌പരമുള്ള അവിശ്വാസവും മുസ്‌ലിംലീഗിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
അതേസമയം, തങ്ങള്‍ക്കനഭിമതരായതിന്റെ പേരില്‍ സേട്ടുസാഹിബുള്‍പ്പെടെയുള്ള സാത്വികരായ നേതാക്കള്‍ക്കെതിരെ നികൃഷ്ടമായ ആരോപണങ്ങളുന്നയിച്ചതിന് കാലം നല്‍കിയ മധുരമായ പ്രതികാരമായിട്ടെ ലീഗിന്റെ ഇപ്പോഴത്തെ അനുഭവങ്ങളെ കാണാനാകൂ. അമേരിക്കന്‍ കോണ്‍സലേറ്റ് ഉദ്യോഗസ്ഥരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് മുനീര്‍ സമ്മതിച്ച സ്ഥിതിക്ക് സമുദായ നേതാവെന്ന നിലയില്‍ എന്തൊക്കെ കാര്യങ്ങളാണ് അവരുമായി പങ്കുവെച്ചതെന്ന് കൂടി മുനീര്‍ വ്യക്തമാക്കണമെന്നും എസ്.എ. പുതിയവളപ്പില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment