Thursday, September 15, 2011

യു.എസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് പുറത്തുപറയേണ്ട കാര്യങ്ങള്‍ -മുനീര്‍


Published on Wed, 09/14/2011

യു.എസ്  ഉദ്യോഗസ്ഥരോട് പറഞ്ഞത് പുറത്തുപറയേണ്ട കാര്യങ്ങള്‍ -മുനീര്‍
തിരുവനന്തപുരം: എന്‍.ഡി.എഫിന്‍െറ സഹായം തേടേണ്ട സമയം വരുമ്പോള്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് മന്ത്രി എം.കെ. മുനീര്‍. തീവ്രവാദ സംഘടനകളെ കുറിച്ച് അറിയാമായിരുന്നിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചുവെന്ന ആരോപണത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്‍.ഡി.എഫിനെ കേരളം ഗര്‍ഭം ധരിച്ച അന്നുമുതല്‍ ഉറക്കെ പറയുന്നയാളാണ് താനെന്നും മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുമ്പോഴും അതിനെ തീവ്രവാദ പ്രസ്ഥാനമെന്ന് പറഞ്ഞിട്ടുണ്ട്. പത്രങ്ങളില്‍ പറഞ്ഞതില്‍ അധികമൊന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടില്ല. യു.എസ് കോണ്‍സുലേറ്റില്‍ മലയാളികളും തമിഴ്നാട്ടുകാരുമുണ്ട്. അവര്‍ വന്ന് കാണണമെന്ന് പറഞ്ഞാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ കാണും. അമേരിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ട് പോകാത്തയാളാണ് താന്‍. അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതെല്ലാം പുറത്ത് പറയേണ്ട കാര്യമാണ്. പുതുതായി കാണുന്നവരോട് തന്‍െറ രാഷ്ട്രീയ പ്രസ്ഥാനത്തെയും നേതാക്കളെയും കുറിച്ച് പറയേണ്ടതില്ല.
അമേരിക്കന്‍ ചാരന്‍ എന്ന് പറഞ്ഞ് തന്നെ ക്ഷീണിപ്പിക്കാന്‍ പറ്റില്ല. അമേരിക്കയുടെ സാമ്രാജ്യത്വപരമായ നിലപാടിനെ എന്നും എതിര്‍ക്കും. അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എല്ലാ മന്ത്രിമാരെയും കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇവിടെ ചാരന്‍മാര്‍ അല്ലാത്ത ആരുണ്ടെന്നും അദ്ദേഹം ചോദിച്ചു.

No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More