കോഴിക്കോട്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും മറച്ചു വെക്കുകയും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍മാരോട് വെളിപ്പെടുത്തുകയും ചെയ്ത സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എ.കെ മുനീറിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചതിന്റെ പേരില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും നിയമ നടപടികള്‍ക്ക് വിധേയമാക്കുകയും വേണം. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് എം.കെ മുനീര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇത്തരമൊരാള്‍ മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ നാളെ ഔദ്യോഗികമായ എന്തെല്ലാം രഹസ്യങ്ങള്‍ സാമ്രാജ്യശക്തികള്‍ക്ക് കൈമാറപ്പെടുമെന്ന കാര്യം ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.വര്‍ഷങ്ങളോളം പൊതു സമൂഹത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കണം. അതല്ല, കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ വിവരങ്ങളാണ് കൈമാറിയതെങ്കില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള മുസ്‌ലിം വേട്ടയില്‍ അണിചേര്‍ന്നിരിക്കുകയാണ് അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുകയാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക സൗഹൃദത്തെ തകര്‍ക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം വര്‍ധിപ്പിക്കുന്നതിനും കൂട്ടുനില്‍ക്കുകയുമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇത്തരമൊരാള്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറി ആകുന്നതിന്റേയും മുസ്‌ലിം ലീഗിന്റെ മന്ത്രിയാകുന്നതിന്റേയും ന്യായം ലീഗ് നേതൃത്വം വിശദീകരിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. മന്ത്രി മുനീറിനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.ഐ.നൗഷാദ്, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേലം, സെക്രട്ടറി റസാഖ് പാലേരി, സി.എം.ശെരീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Tuesday, September 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment