Posted on: 03-Sep-2011 12:26 PM
http://www.deshabhimani.com/newscontent.php?id=56321
കോഴിക്കോട്: മന്ത്രി എം കെ മുനീറും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയും നിരവധി തവണ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ ഹമീദും സംസ്ഥാന പ്രസിഡന്റ് കെ എച്ച് നാസറും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുവരും തങ്ങളെ സമീപിച്ചിരുന്നു. രാഷ്ട്രീയ മര്യാദയുടെ പേരില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ പറഞ്ഞു. ലീഗ് നേതൃത്വത്തിനെതിരെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളെ ബലപ്പെടുത്തുന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെ പുതിയ വെളിപ്പെടുത്തല്‍ . തീവ്രവാദ സംഘടനകള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന യൂത്ത്ലീഗ് അധ്യക്ഷന്‍ ഷാജിയുടെ തനിനിറം പുതിയവെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുകയാണ്.
No comments:
Post a Comment