Thursday, March 24, 2011

ജമാഅത്തിന്‍റെ തീവ്രവാദവും മുസ്‌ലിം ലീഗിന്‍റെ ബഹിഷ്കരണവും


കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പോപ്പുലര്‍ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്നത്
പകല്‍ പോലെ വ്യക്തമായ കാര്യമാണ്‌. ആ സംഘടനയെ കെ.എം.ഷാജി എതിര്‍ക്കുന്നുവെങ്കില്‍
അത് നല്ല കാര്യം തന്നെ. എന്നാല്‍ തീവ്രവദികളുടെ കൂട്ടത്തില്‍ ജമാഅത്തെ
ഇസ്‌ലാമിയെ കൂട്ടിപ്പറയുന്നതിന്‍റെ യുക്തിയാണ്‌ മനസ്സിലാവാത്തത്. പോപ്പുലര്‍
ഫ്രണ്ട് പ്രൊ. ജോസഫിന്‍റെ കൈ വെട്ടിയപ്പോള്‍ ജമാഅത്ത് അതില്‍
പങ്കാളിയായിട്ടില്ല. കൈ വെട്ടാന്‍ പ്രേരിപ്പിക്കും വിധം ഈ വിഷയം ഒരിക്കലും
കൈകാര്യം ചെയ്തിട്ടില്ല. തികച്ചും മാന്യമായ രീതിയിലും ജനാധിപത്യ ശൈലിയിലും
 മാത്രമാണ്‌ 'പ്രവാചക നിന്ദ'യോട് പ്രതികരിച്ചിട്ടുള്ളത്.
 കൈവെട്ട് സംഭവം നടന്നതിന്ന് ശേഷം അതിനെ ഏറ്റവും ശക്തമായി
അപലപിക്കുകയാണ്‌ ജമാഅത്ത്
ചെയ്തത്. മാത്രമല്ല; കൈ നഷ്ടപ്പെട്ടയാള്‍ക്ക്, കൈ തുന്നിപ്പിടിപ്പിക്കുന്ന
ശസ്ത്രക്രിയാ വേളയില്‍ ആവശ്യമായി വന്ന 17 യൂണിറ്റ് രക്തത്തില്‍ 12 ഉം നല്‍കിയത്
ജമാഅത്ത് സോളിഡാരിറ്റി പ്രവര്‍ത്തകരാണ്‌. (ഇതിന്‍റെ പേരില്‍ പോപ്പുലര്‍
ഫ്രണ്ടുകാരുള്‍പ്പെടെയുള്ള
ചിലരില്‍ നിന്ന് ജമാഅത്തും സോളീഡാരിറ്റിയും പഴി കേള്‍ക്കേണ്ടി
വന്നിട്ടുമുണ്ട്.) വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ജമാഅത്ത് വിദ്വേഷം ഒരൊഴിയാ
ബാധയായി കൊണ്ട് നടക്കുന്ന മിസ്റ്റര്‍ ഷാജി കൈ വെട്ട് കേസിന്‍റെ പേര്‌ പരഞ്ഞും
ജമാഅത്തിനെ കുതിര കയറന്‍ ശ്രമിച്ചിരിക്കുന്നു.
 താന്‍ പറയുന്ന കാര്യങ്ങള്‍ ഏറ്റവും ചുരുങ്ങിയത് തന്‍റെ മനസ്സക്ഷിക്ക്
വിരുദ്ധമാവാതിരിക്കുകയെങ്കിലും
വേണമെന്ന നിര്‍ബന്ധം പോലുമില്ലാത്തവന്ന് എന്താണ്‌ പറഞ്ഞു കൂടാത്തത്? അത് കൊണ്ട്
ഷാജിയുടെ വാക്കുകള്‍ എന്നെ അദ്ബുധപ്പെടുത്തുന്നില്ല. ഷാജി ഉന്നയിച്ച
ആരോപണങ്ങള്‍ക്ക് ഷാജിയോട് മറുപടി പറയേണ്ടതുണ്ടെന്നും കരുതുന്നില്ല.
ഉറങ്ങുന്നവനെയല്ലാതെ ഉറക്കം നടിക്കുന്നവനെ ആര്‍ക്കെങ്കിലും ഉണര്‍ത്താന്‍
കഴിയുമോ? പറഞ്ഞത്
കള്ളമാണെന്ന് നാട്ടുകാര്‍ മുഴുവന്‍  തിരിച്ചറിയുന്ന കള്ളം പോലും പറയാന്‍
മടിയില്ലാത്തവനോട്, കള്ളം പറഞ്ഞ് പറഞ്ഞ് തന്‍റെ വില ഇടിച്ചു കഴിഞ്ഞവനോട് കള്ളം
പറയരുത് എന്നുണര്‍ത്തുന്നതും ഉപകാരപ്രദമാകില്ലെന്നറിയാം.  എങ്കിലും ഇയാളുടെ
ജല്‍പ്പനം കേട്ട് തെറ്റിദ്ധരിക്കനിടയുള്ളവരെ ഉദ്ദേശിച്ച് ചില കാര്യങ്ങള്‍
കുറിക്കുകയാണ്‌.
'പാക്കിസ്താന്‍ അല്ലെങ്കില്‍ ഖബര്‍ സ്താന്‍' എന്നും 'നാലണ കൊണ്ട് കത്തി വാങ്ങി
കുത്തി വാങ്ങും പാക്കിസ്താന്‍' എന്നുമൊക്കെ ലീഗണികള്‍ മുദ്രാവാക്യം വിളിച്ച്
നടന്ന കാലത്ത് ഈ ഇന്ത്യ വിഭജിക്കരുതെന്ന് ശക്തമായി വാദിക്കുകയാണ്‌ ജമാഅത്ത്
ചെയ്തത്. ഈ ജമാഅത്തിനെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുസ്ലിം ലീഗിലെ ആരും
വളര്‍ന്നിട്ടില്ലെന്ന്
ഷാജിയ്ക്കും അറിയാവുന്നതാണ്‌. എന്നാലും, 'വേശ്യയുടെ ചാരിത്ര്യ പ്രസംഗമെ'ന്ന
ഭാഷാ ശൈലിക്ക് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് അവസരം നല്‍കുന്നതിന്ന്
ഷാജിയോട് നന്ദിയുണ്ട്.
ഷാജി പ്രസംഗിക്കുമ്പോള്‍ 1948 ല്‍ രൂപം കൊണ്ട മുസ്‌ലിം ലീഗിനെക്കുറിച്ചാണ്‌
സംസാരിക്കറുള്ളത്. പല പ്രസംഗത്തിലും അദ്ദേഹമത്  ആവര്‍ത്തിച്ച് പറയുന്നത്
കേള്‍ക്കാം. ഇന്ത്യാ വിഭജനത്തിന്ന് കൂട്ടു നിന്ന പാര്‍ട്ടിയാണ്‌ മുസ്‌ലിം
ലീഗെന്ന കളങ്കം കഴുകിക്കളയാനുള്ള വൃഥാ ശ്രമത്തിന്‍റെ ഭാഗമാകാം ഈ വേലത്തരം.
സമൂഹത്തിന്‍റെ മുമ്പില്‍ നല്ല പിള്ള ചമയാന്‍ വേണ്ടി സ്വന്തം പിതൃത്വം പോലും
തള്ളിപ്പറയേണ്ട  ഗതികേടാണ്‌ 'ഷാജിലീഗി'ന്നുള്ളത്. എന്നാല്‍ വിഭജന കാലത്ത്
ലീഗിന്നെതിരായ നിലപാട് സ്വീകരിച്ച ജമാഅത്തിന്ന് ഒരിക്കലും ഒരു കാരണവശാലും  ഈ
ഗതികേട് വന്നിട്ടില്ലെന്നോര്‍ക്കണം. '1941ല്‍ മൌദൂദി സാഹിബിന്‍റെ
നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി' എന്ന് ധൈര്യ സമേതം
പറയാന്‍ ജമാഅത്തിന്ന് കഴിയുന്നിടത്താണ്‌ ലീഗിന്‍റെ അഭ്യാസം എന്നറിയണം.
ജമാഅത്തിനെ തീവ്രവാദ മുദ്ര കുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന
ഷാജിക്ക് ലീഗിന്‍റെ
ചരിത്രവും പാരമ്പര്യവും അറിയില്ലെങ്കില്‍ ലീഗിന്‍റെ ചരിത്രകാരനായ എം.സി.
വടകരയോട് ചോദിച്ച് പഠിക്കണം. അദ്ദേഹം പാരമ്പര്യം തള്ളീപ്പറയുന്ന കൂട്ടത്തിലല്ല
നിലയുറപ്പിച്ചിട്ടുള്ളത്.
അദേഹം ഈയിടെ ചന്ദ്രികയിലെഴുതിയ ഒരു ലേഖനത്തില്‍, 1916ല്‍ കോണ്ഗ്രസും മുസ്‌ലിംലീഗും
തമ്മിലുണ്ടാക്കിയ ലക്നോ സന്ധി പരാമര്‍ശിച്ചത് കാണാം. വിഭജനത്തിന്ന് മുമ്പ്
നടന്ന കാര്യങ്ങള്‍ തള്ളിപ്പറയുന്നില്ല എന്നര്ത്ഥം. ആ ലീഗിന്‍റെ തുടര്‍ച്ചയാണ്‌
ഈ ലീഗെന്ന നിലയില്‍ തന്നെയാണ്‌ കാര്യങ്ങള്‍
അവതരിപ്പിച്ചത്. അഥവാ വിഭജനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള
ലീഗിന്‍റെ ശ്രമം വിലപ്പോവില്ലെന്നര്‍ത്ഥം. ഷാജിയുടെ വാക്കുകള്‍ കാണുക:
'കേരളത്തില്‍
മുസ്‌ലിം തീവ്രവാദത്തിന് വേരൂന്നാന്‍ കഴിയാതെ പോകുന്നത് സമസ്ത, മുജാഹിദ്,
തബിലീഗ്, ദക്ഷിണ കേരള തുടങ്ങിയ മതസംഘടനകളും എംഇഎസ്, എംഎസ്എസ് തുടങ്ങിയ
വിദ്യാഭ്യാസ ഏന്‍സികളുടെയും മുസ്‌ലിം ലീഗിന്റെയും വിശ്വാസ്യത കാരണമാണ്.'
എന്താണ്‌ വസ്തുത? ഇപ്പോഴും നിരവധി എന്‍.ഡി.എഫുകാരെ ഷാജി പേരെണ്ണിപ്പറഞ്ഞ മിക്ക
സംഘടനകളിലും  കാണാം. എന്നിരിക്കെ മുസ്‌ലിം ലീഗുള്‍പ്പെടെ ഒരു സംഘടനക്കും
തങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കുന്നു എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. ഒരു
ഭാഗത്ത് തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെയാണ്‌ മറുഭാഗത്ത് തീവ്രവാദികള്‍ ഈ
സംഘടനകളുടെ അംഗങ്ങളായി പ്രവര്‍ത്തിച്ചു വരുന്നത്. ഈ കുറ്റം ചെയ്യാത്ത ഒരേയൊരു
മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്‌.  ഈ ജമാഅത്തിനെയാണ്‌
തീവ്രവാദികളാക്കാന്‍ ഷാജി ശ്രമിക്കുന്നത്. ലീഗ് നേതാവ്  എന്‍.ഡി.എഫിന്‍റെ കൂടി
നേതാവാകുന്നതും കേരളത്തില്‍ കാണാം. എന്നിട്ടും ഷാജി പറയുന്നു അവര്‍ '
മിതവാദികളാണെന്ന്‌; ജമാഅത്താണ്‌ തീവ്രവാദികളെന്നും.
തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയും കാണിക്കാത്തതും തീവ്രവാദികള്‍ക്ക് സംഘടനയില്‍
ഇടം  കൊടുക്കാത്തതുമായ ജമാഅത്തിന്‌ മേല്‍ ഷാജി എത്ര തവണ തീവ്രവദ മുദ്രയടിച്ചലും
ജമാഅത്തിന്‌ മേല്‍ അത് പതിയില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി
അദ്ദേഹത്തിന്നില്ലാതെ പോയതില്‍ നമുക്ക് സഹതപിക്കാം.
ഷാജിയുടെ വാക്കുകള്‍: 'ഈ മണ്ണില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്‌ലാമിയുടെ
തന്നെ ബുദ്ധി കടമെടുത്ത് സിമിക്കാര്‍ വിത്തിറക്കിയതാണ് എന്‍ ഡിഎഫ്.' എന്നിട്ടും
മുസ്‌ലിം ലീഗില്‍ എന്‍.ഡി.എഫുകാരനും എന്‍.ഡി.എഫില്‍ മുസ്‌ലിംലീഗുകാരനും
ഉണ്ടായി. എന്നാല്‍ ജമാഅത്തില്‍ എന്‍.ഡി.എഫുകാരനോ എന്‍.ഡി.എഫില്‍ ജമാഅത്തുകാരനോ
ഉണ്ടായില്ല. ഇതൊക്കെ ബഹുജനം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ലീഗ്
നേതൃത്വം ഇനിയും വൈകാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.
ഷാജിയുടെ വാക്കുകള്‍:  'ജമാഅത്തെ ഇസ്‌ലാമിയെയും സിമിയേയും ഐഎസ്എസ്സിനെയും
മലയാളി അംഗീകരിച്ചിരുന്നില്ല.' ജനങ്ങളാല്‍ വെറുക്കപ്പെട്ട എല്ലാ സംഘടനകളുടെയും
കൂടെ ഒരു ന്യായവും ചൂണ്ടിക്കാണിക്കാതെ ജമാഅത്തിന്‍റെ പേര്‌
കൂട്ടിപ്പറയാനല്ലാതെ ജമാഅത്തിന്‍റെ
കുറ്റമെന്തെന്ന് പറയാന്‍ ഷാജിക്ക് കഴിയുന്നില്ല.
ജമാഅത്ത് ആരെയെങ്കിലും കൊന്നിട്ടുണ്ടോ? കൈവെട്ടിയിട്ടുണ്ടോ? കലാപം
നടത്തിയിട്ടുണ്ടോ? കൊള്ള നടത്തിയിട്ടുണ്ടോ? മറ്റെന്തെങ്കിലും അക്രമം
നടത്തിയിട്ടുണ്ടോ? മിസ്റ്റര്‍ ഷാജിക്ക് പറയാന്‍ കഴിയുമോ? ഒരു തെളിവെങ്കിലും
ജമാഅത്തിനെതിരെ ചൂണ്ടിക്കാണിക്കാമോ? എല്ലാ മുസ്‌ലിം സംഘടനകളും വലിയ
ക്രെഡിബിലിറ്റി ഉള്ളവയായിരുന്നുവെന്നും അത് തകര്‍ത്തത് ജമാഅത്താണെന്നും ഷാജി
വിലപിക്കുന്നുണ്ട്.
സുന്നികളുടെ ക്രെഡിബിലിറ്റി തകര്‍ക്കുന്ന മുജാഹിദുകളും മുജാഹിദുകളുടെ
ക്രെഡിബിലിറ്റി തകര്‍ക്കുന്ന സുന്നികളും ഷാജിയുടെ ശ്രദ്ധയില്‍
പെട്ടിട്ടില്ലായിരിക്കാം. അത് പോരാഞ്ഞിട്ടാണല്ലൊ സുന്നികളുടെ ക്രെഡിബിലിറ്റി
തകര്‍ക്കാന്‍ വേറൊരു സുന്നി സംഘടനയും മുജാഹിദിന്‍റെ ക്രെഡിബിലിറ്റി
തകര്‍ക്കാന്‍ വേറൊരു നുജഹിദ് സംഘടനയും പിളര്‍ന്നുണ്ടായത്. ഇവര്‍ പരസ്പരം
ക്രെഡിബിലിറ്റി തകര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തകരുന്നത്
ഇസ്‌ലാഅമിന്‍റെ ക്രെഡിബിലിറ്റിയാണെന്ന്
ഇവര്‍ അറിയാറീല്ല; ഷാജിക്കും അത് മനസ്സിലായിട്ടില്ല. അത് കൊണ്ടാണല്ലോ
കോഴികൊത്ത് സംവാദത്തോടുള്ള ജമാഅത്തിന്‍റെ വിരോധം ഒരു പാപമായി അദേഹം
എഴുന്നള്ളിക്കുന്നത്.
ജമാഅത്ത് വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍  പിന്നെ ജമാഅത്ത് ചെയ്യുന്നതൊക്കെ
തെറ്റായിട്ടേ തോന്നുകയുള്ളു. അത് ജമാത്തിന്‍റെ കുറ്റമല്ല; മഞ്ഞപ്പിത്തം
ബാധിച്ചവന്‍റെ കണ്ണ്‌ ചികില്‍സ അര്‍ഹിക്കുന്നു.
എല്ലാ മുസ്‌ലിം സംഘടനയും എന്‍.ഡി.എഫിനെ എതിര്ക്കറുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ.
എന്നാല്‍ എന്‍.ഡി.എഫ് തിരിച്ചെതിര്‍ക്കുന്നത് കാണുകയില്ല. എന്‍.ഡി.എഫിനെ ഏത്
മുസ്‌ലിം സംഘടന്‍ വിമര്‍ശിച്ച്ലും അവരതിന്ന് മറുപടി പറയാറുണ്ട്. എന്നാല്‍
ജമാഅത്തിന്ന് മറുപടി പറയുന്നു എന്ന വ്യാജേനയാണ്‌ മറുപടി പറയാറൂള്ളത്. കാരണം
അവരെയൊന്നും എന്‍.ഡി.എഫിന്‌ പിണക്കിക്കൂടാ. കാരണം അവരുടെ ആളുകള്‍ ആ
സംഘടനകളിലൊക്കെ ഉണ്ട്. ഈ സംഘടനകളില്‍ നിന്നെല്ലാം കൂടുതല്‍ ആളുകളുടെ പിന്തുണ
അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജമാഅത്തില്‍ അവരുടെ ആളുകളില്ല. ജമാഅത്തില്‍
നിന്ന് അതിന്‍റെ പ്രവര്‍ത്തകന്‍മാഅരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന്
എന്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുമില്ല. അത് കൊണ്ട് ജമാഅത്തിനെ കുതിര കയറാന്‍
അവര്‍ക്കെളുപ്പമാണ്‌. മറ്റുള്ളവരുടെ വിമര്‍ശനം പോലും ജമാഅത്തിന്‍റേതെന്ന
വ്യാജേന മറുപടി പറയാന്‍ ഇതാണ്‌ കാരണം. എന്‍.ഡി.എഫിനെയും എന്‍.ഡി.എഫിനെ ഏറ്റവും
ശക്തമായി എതിര്‍ക്കുന്നവരെയും ഒരേപോലെ തീവ്രവാദികളാക്കുന്ന അപാരമായ മെയ്
വഴക്കമാണ്‌ ഷാജി പ്രദര്‍ശിപ്പിക്കുന്നത്. കൈ വെട്ടിയവരെയും കൈ
വെട്ടപ്പെട്ടയാള്‍ക്ക് രക്തം നല്‍കിയവരെയും ഒരേപോലെ
തീവ്രവദികളാക്കിയിരിക്കുന്നു. മാത്രമല്ല; രക്തം കൊടുത്തവരുടെ ബുദ്ധി
കടമെടുത്തിട്ടാണ്‌ കൈ വെട്ടിയവരുടെ പാര്‍ട്ടി രൂപവല്‍ക്കരിച്ചിരിക്കുന്നത്
എന്ന് കൂടി പറയുമ്പോഴാണ്‌ ചിത്രം ഒന്നു കൂടീ വ്യക്തമാകുന്നത്. എന്നിട്ട്
ജമാഅത്തിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായാണ്‌ ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇവരുടെ ബഹിഷ്കരണാഹ്വാനം പുതിയതല്ല. പണ്ടൊന്നും ഇത് വിലപ്പോയിട്ടില്ല. ഇപ്പോഴും
 ലീഗിന്‍റെ ആഹ്വാനം  ലീഗ് അണികള്‍ പോലും പുറംകാല്‌ കൊണ്ട്
തട്ടിത്തെറിപ്പിക്കുമെന്ന് കാലം തെളിയിക്കും.
ഗുജറാത്തിലെ വംശഹത്യയ്ക്ക് ശേഷം അവിടെ റിലീഫ് പ്രവര്‍ത്തനം നടത്താന്‍ വേണ്ടി
"മുസ്‌ലിംകളിലെ 90 ശതമാനത്തിന്‍റെ പിന്തുണയുള്ള"വരുടെ നേതാവും ജമാഅത്തെ
ഇസ്‌ലാമിയുടെ നേതാവും ആഹ്വാനം ചെയ്തത് നാട്ടുകാര്‍ ഓര്‍ക്കുന്നുണ്ടാവുമോ
എന്നറിയില്ല. ഏതായാലും മുസ്‌ലിം ലീഗുകാര്‍ ഇത് മറക്കാനിടയില്ല. ലീഗിന്‌
പിരിഞ്ഞ് കിട്ടിയതുകയുടെ കണക്ക് ചോദിച്ചായിരുന്നല്ലോ കെ.ടി. ജലീല്‍ ലീഗ്
നേതൃത്വവുമായി ഇടഞ്ഞത്. പിന്നെ
പുറത്തായത്. പിന്നെ കുറ്റിപ്പുറത്ത് മല്‍സരിച്ചത്. അങ്ങനെ കുഞ്ഞാലിക്കുട്ടി
അവിടെ തോറ്റുപോയത്. എത്ര ലക്ഷമാണ്‌ ലീഗിന്‍റെ റിലീഫ് കമ്മിറ്റിക്ക്
കിട്ടിയതെന്ന് കൃത്യമായി ഞാനോര്‍ക്കുന്നില്ല. ഏറിയാല്‍ 14 ലക്ഷമാണ്‌ കിട്ടിയത്.
"മുസ്‌ലിംകളിലെ 90  ശതമാനത്തിന്‍റെ സംഭാവന എന്ന് ഷാജിയുടെ ഭാഷ്യം". എന്നാല്‍
ബാക്കി വരുന്ന "10 ശതമാനത്തില്‍ നിന്ന് വളരെ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്‍റെ
മാത്രം പിന്തുണ അവകാശപ്പെടാന്‍
കഴിയുന്ന ജമാഅത്ത് നേതൃത്വത്തിന്‍റെ" ആഹ്വാനമനുസരിച്ച് സംഭാവന ഒഴുകുകയായിരുന്നു.
ലീഗിന്ന് കിട്ടിയതിന്‍റെ 24 ഇരട്ടിയിലധികമായിരുന്നു ജമാഅത്തിന്‍റെ റിലീഫ്
കമ്മിറ്റിക്ക് കിട്ടിയത്. കിട്ടിയത് എത്രയെനും എവിടെ ഏതിനത്തില്‍
ചെലവഴിച്ചുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജമാഅത്തിന്ന് കഴിഞ്ഞു. ലീഗണികള്‍
പോലും സംഭാവന നല്‍കിയത് ജമാഅത്തിന്‍റെ റിലീഫ് കമ്മിറ്റിയിലേകായിരുന്നു.
ഇതിന്‍റെ കാരണമെന്തെന്ന് പഠിക്കാന്‍ ഷാജി തയ്യാറാകണം. അപ്പോഴറിയാം
ജമാഅത്തിന്‍റെ മഹത്വവും അതിന്‍റെ വിശ്വാസ്യതയും. ലീഗിന്‍റെ ഇന്നത്തെ ഘടനയും
സ്വഭാവവും  വെച്ച് നോക്കിയാല്‍ ഈ മഹത്വവും വിശ്വാസവും ആര്‍ജ്ജിക്കാന്‍ ലോകാവസാന
നാള്‍ വരെ ലീഗിന്ന് സാധ്യമല്ല. കഴിയുമെന്ന് ഷാജിക്കഭിപ്രായമുണ്ടെങ്കില്‍
അതൊന്ന് ചെയ്ത് കാണിക്കുക.
 പിന്നെ ശിഹാബ് തങ്ങളുമായി ബന്ധപെട്ട കാര്യം. അത് നാട്ടുക്കാര്‍ക്കൊക്കെ
അറിയാവുന്നതാണ്‌.
അതിസുപ്രധാനമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ലീഗിന്‍റെ സംസ്ഥാന
കമ്മിറ്റി ചേരാറുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചര്‍ച്ച നടത്തി
തീരുമാനമെടുക്കാറുണ്ടായിരുന്നില്ല. പകരം 'തക്ക സമയത്ത് യുക്തമായ
തീരുമാനമെടുക്കാന്‍
ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു' എന്ന് പത്രക്കുറിപ്പ്
നല്‍കുകയാണ്‌ ചെയ്തിരുന്നത്. 'തക്ക സമയതെടുക്കപ്പെട്ടിരുന്ന യുക്തമായ തീരുമനം'
ആരുടേതായിരുന്നുവെന്ന് ജനത്തിനറിയാം.
ഈ നില തുടര്‍ന്നപ്പോള്‍ ലീഗണികള്‍ ശിഹാബ് തങ്ങളുടെ തീരുമാനത്തിന്ന് കാത്തു
നില്‍ക്കതെയായി. അവര്‍ സ്വന്തം നിലയില്‍ തന്നെ 'തക്ക സമയത്ത് യുക്തമായ
തീരുമാനമെടുത്ത്' തുടങ്ങി. അങ്ങനെ മൂലക്കിരുത്തേണ്ടവരെ മൂലക്കിരുത്തിയത് നാം
കണ്ടു കഴിഞ്ഞു.  ഇതിന്‍റെ തുടര്‍ച്ച ഇനിയും നാം കാണാനിരിക്കുകയു ചെയ്യുന്നു.
ജമാഅത്തിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവില്ലാത്തത് കൊണ്ടാണ്‌
തീവ്രവാദത്തിന്‍റെ
ബുദ്ധി ജമാഅത്താണെന്ന് ആരോപിക്കുന്നത്. ബുദ്ധി അദൃശ്യമാണല്ലോ. അത് എവിടെ എങ്ങനെ
പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ട് പിടിക്കുക പ്രയാസമാണല്ലോ. എന്നാല്‍ ഈ
ബുദ്ധിയും കൊണ്ട് നടക്കുന്ന ജമാഅത്ത് എന്ത് കൊണ്ട് തങ്ങളുടെ തീവ്രവാദം നീണ്ട
ഏഴ് പതിറ്റാണ്ട് കൊണ്ട് പോലും പുറത്ത് കാണിച്ചില്ല എന്ന ചോദ്യം ബാക്കി
നില്‍ക്കുന്നുണ്ട്. മൌദൂദി സഹിത്യം തീവ്രവാദം അടങ്ങിയതായിരുന്നുവെങ്കില്‍ അത്
ഏറ്റവും കൂടുതല്‍
വായിച്ചുകൊണ്ടിരിക്കുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് തീവ്രവാദികളായില്ല
എന്ന ചോദ്യത്തിന്നും ഷാജി ഉത്തരം പറയണം.
പിന്നെ ജെ.ഡി.റ്റി.യുടെ കര്യം. അവിടെ 'മാധ്യമം' ഇടപെട്ടതിന്ന് ശേഷം സംഭവിച്ച
ഗുണപരമായ മാറ്റങ്ങള്‍ കാണാതിരിക്കാന്‍ ഷാജി എത്ര ശ്രമിച്ചാലും അദ്ദേഹം
വിജയിക്കില്ല. അത് തന്നെയാണതിന്നുള്ള മറുപടിയും.
************
++++
*നുണ പറയുന്നെങ്കില്‍ ഷാജിയെ കണ്ടു പഠിക്കണം*
പോപുലര്‍ ഫ്രണ്ടും സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും തമ്മില്‍
എന്തോ അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഐ.ബി ഫെയിം വയനാടന്‍ ഷാജി സ്ഥിരമായി
ഇറക്കാറുള്ള നമ്പറാണ് തേജസ് പത്രത്തില്‍ കോടിയേരിക്ക് വോട്ട് അഭ്യര്‍ഥിച്ച്
കൊണ്ടുള്ള പരസ്യം വന്നിരുന്നു എന്നത്. സാധാരണ പ്രസംഗങ്ങളിലും ചാനല്‍
ചര്‍ച്ചകളിലും വിളമ്പാറുണ്ടായിരുന്ന പ്രസ്തുത മണ്ടത്തരം കഴിഞ്ഞ ദിവസം (4-8-10)
മാതൃഭൂമിയിലെഴുതിയ നെടുങ്കന്‍ ചാരിത്ര്യ പ്രസംഗത്തിലും ഷാജി സാഹിബ് കാച്ചിയതു
കണ്ടപ്പോഴാണ് ഇതിന്റെ വാസ്തവം തിരഞ്ഞ് ഞാന്‍ പഴയ പത്രങ്ങള്‍ തപ്പിയത്.
ഷാജി പറയുന്നത് കേട്ടാല്‍ തോന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ വക
പത്രം സൗജന്യമായി കോടിയേരിയുടെ പരസ്യം നല്‍കിയതാണെന്ന്. എന്നാല്‍,
വാസ്തവമെന്താണ്? 2006 ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന നിയമസഭാ
തിരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കളടക്കമുള്ളവര്‍ക്ക് വോട്ടഭ്യര്‍ഥിച്ച് കൊണ്ട്
തേജസില്‍ വന്ന പരസ്യങ്ങള്‍ മറച്ചുപിടിച്ചാണ് ഷാജി കോടിയേരിയുടെ കാര്യം മാത്രം
എടുത്തിടുന്നത്. മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്്ദുല്ല, പേരാവൂരിലെ
ലീഗ് സ്ഥാനാര്‍ഥി വി കെ അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ക്ക് വേണ്ടിയുള്ള
പരസ്യങ്ങള്‍ യഥാക്രമം ഏപ്രില്‍ 30, മെയ് 3 തിയ്യതികളില്‍ തേജസ്
പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രില്‍ 30ന് തന്നെ എടക്കാട്ടെ ഡി.ഐ.സി(കെ)
സ്ഥാനാര്‍ഥി കെ സി കടമ്പൂരാന് വേണ്ടിയുള്ള അഭ്യര്‍ഥനയുമുണ്ടായിരുന്നു. കണ്ണൂര്‍
മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനു വേണ്ടി മല്‍സരിച്ച കെ സുധാകരന്റെയും
ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളുടെയുമെല്ലാം പരസ്യങ്ങളും തേജസ് ഇക്കാലയളവില്‍
പ്രസിദ്ധീകരിച്ചിരുന്നു.
മെയ് 1നാണ് തലശ്ശേരിയിലെ സി.പി.എം സ്ഥാനാര്‍ഥി കോടിയേരി ബാലകൃഷ്ണനു വേണ്ടിയുള്ള
അരപ്പേജ് പരസ്യം പ്രസിദ്ധീകരിച്ചത്(ഷാജി അത് മുഴുപ്പേജാക്കി മാറ്റിയിട്ടുണ്ട്.
ബാക്കി അരപ്പേജിന്റെ പണം യൂത്ത്‌ലീഗ് ഓഫിസില്‍ നിന്ന് തരുമോ ആവോ?). ഇതിന്
മുമ്പ് ഏപ്രില്‍ 29ന് കോടിയേരിയുടെ എതിരാളിയും കോണ്‍ഗ്രസ് നേതാവുമായ രാജ്
മോഹന്‍ ഉണ്ണിത്താനു വേണ്ടിയുള്ള അഭ്യര്‍ഥനയും തേജസിലുണ്ടായിരുന്നു.
കെ.എം.സി.സിയടക്കമുള്ള സംഘടനകളും മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ചില
വ്യക്തികളുമാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തത്. (പരസ്യങ്ങള്‍ വന്ന പേജുകള്‍ ഇതോടൊപ്പം
അറ്റാച്ച് ചെയ്തിട്ടുണ്ട്). നുണ പഠനത്തിനൊരു കോളജ് സ്ഥാപിച്ചാല്‍ ഷാജി സാഹിബിനെ
അതിന്റെ പ്രിന്‍സിപ്പാളാക്കാം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.
തലശ്ശേരിയില്‍ കോടിയേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍
സി.പി.എം. പ്രവര്‍ത്തകരേക്കാള്‍ ശുഷ്‌കാന്തിയോടെ രംഗത്തുണ്ടായിരുന്നത്
എന്‍.ഡി.എഫുകാരായിരുന്നു എന്നാണ് ഷാജിയുടെ പരാതി. എന്‍.ഡി.എഫുകാര്‍
ആരെയെങ്കിലും ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ തീരുമാനിച്ചാല്‍ അരയും തലയും
മുറുക്കി രംഗത്തുണ്ടാവുമെന്ന് ചുരുങ്ങിയത് സ്വന്തം അനുഭവത്തില്‍ നിന്നെങ്കിലും
ഷാജിക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ. പിന്നെ കോടിയേരിയെ ജയിപ്പിക്കാനിറങ്ങിയത്
മൂപ്പരുടെ മൊഞ്ച് കണ്ടിട്ടൊന്നുമല്ല. മറുപുറത്തുണ്ടായിരുന്ന കാവി മനസ്സും ഖദര്‍
കുപ്പായവുമിട്ട ഉണ്ണിത്താനെ മറ്റാരെക്കാളും പോപുലര്‍ ഫ്രണ്ടുകാര്‍ക്ക്
നന്നായറിയാവുന്നത് കൊണ്ട് തന്നെയാണ്.
പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സമിതി ആസ്ഥാനത്ത് ആദ്യം തന്നെ റെയ്ഡ് ചെയ്താല്‍
എന്തൊക്കെയോ കിട്ടിയേനെ എന്നാണ് ഷാജി സ്വപ്‌നം കാണുന്നത്. ബോംബും, കത്തിയും,
രാജ്യദ്രോഹ രേഖകളുമൊക്കെ(അങ്ങനെ വല്ലതുമുണ്ടെങ്കില്‍) സംസ്ഥാന ഓഫിസില്‍
കൊണ്ടുവയ്്ക്കാനും മാത്രം മണ്ടത്തരം പോപുലര്‍ ഫ്രണ്ടിനില്ല സാഹിബേ.
കൈവെട്ടിന്റെ പേരില്‍  പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ
പിടിക്കാത്തതിലാണ് ഷാജിക്ക് സങ്കടം. സമ്മതിച്ചു അങ്ങനെ തന്നെയാവട്ടെ. പക്ഷേ
നീതി എല്ലാവര്‍ക്കും ഒരു പോലെയാവണം. കൈവെട്ടിന് മുമ്പ് നടന്ന കേസുകള്‍ ആദ്യം
പരിഗണിക്കാം. അങ്ങനെ നോക്കുമ്പോള്‍ അധ്യാപകനെ ചവിട്ടിക്കൊന്നതിന്റെ പേരില്‍
കുഞ്ഞാലിക്കുട്ടി സാഹിബിനെ ആദ്യം പിടിച്ചകത്തിടാം. അധ്യാപകനെ കൊന്ന കേസില്‍
സാക്ഷി പറഞ്ഞാല്‍ അവനെ തട്ടിക്കളയും എന്ന് ലീഗ് സംസ്ഥാന സമിതി അംഗം പി കെ
ബഷീര്‍ ഭീഷണിപ്പെടുത്തിയ വകയില്‍ ഷാജി സാഹിബിനും തിന്നാം ഗോതമ്പുണ്ട. മാറാട്
കലാപത്തിലെ 120 പ്രതികളില്‍ 79 പേര്‍ ലീഗുകാരാണ് (ഒരു കൈവെട്ട് സംസ്ഥാന
നേതൃത്വമറിയാതെ നടക്കില്ലെന്ന് പറയുമ്പോള്‍ മാറാട്ട് എട്ട് പേരെ കൊന്നത്
എന്തായാലും സംസ്ഥാന നേതൃത്വം അറിയാതെ നടക്കില്ലല്ലോ.) ഇതിന്റെ പേരിലും ഓരോ
സംസ്ഥാന നേതാവിനെ പിടിച്ചകത്തിട്ടാല്‍ പിന്നെ ലീഗ് പിരിച്ച് വിടുകയല്ലാതെ വേറെ
മാര്‍ഗമുണ്ടാവില്ല. പോപുലര്‍ ഫ്രണ്ടിന് ജയിലും കോടതിയുമൊന്നും പുത്തരിയല്ല.
അതാണോ ഐ.ബിയുടെ ടിപ്പും വാങി മസിലും പെരുപ്പിച്ച് നടക്കുന്ന ഷാജിയുടെ കാര്യം.
കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ 300ഓളം എന്‍.ഡി.എഫുകാര്‍ ആക്രമിച്ചു എന്നാണ്
ഷാജി പറയുന്നത്. അല്‍ഖാഇദ പരീശീലനം കിട്ടിയിട്ടുണ്ട് എന്ന് ഷാജി തന്നെ പറയുന്ന
300ഓളം പേര്‍ ഒരു തുക്കടാ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചാല്‍ അതിന്റെ
പൊടിയെടുക്കാനുണ്ടാകുമോ. അവിടെ ഒരു പോലിസുകാരന്റെ  രോമത്തിന് പോലും
പരിക്കേറ്റിരുന്നില്ല. ഒരു ജനല്‍ച്ചില്ല് പോലും തകര്‍ന്നിരുന്നില്ല. സംസ്ഥാന
നേതാക്കളെ പാതിരാത്രിയില്‍ യാതൊരു ന്യായവുമില്ലാതെ കൊണ്ടുപോയതറിഞ്ഞ്
സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍
തല്ലിത്തകര്‍ത്ത പോലിസുകാരാണ് തെമ്മാടിത്തം കാട്ടിയത്. അത് മറച്ച് വയ്ക്കാന്‍
വേറെ കഥയുണ്ടാക്കി 30ഓളം പേര്‍ക്കെതിരേ കേസെടുത്തതും പോരെന്ന് പറയുന്ന ഷാജിയുടെ
ന്യായം കൊള്ളാം.
കൈവെട്ട് കേസിനുശേഷം പെരുമ്പാവൂര്‍ പോലീസ്‌സ്‌റ്റേഷന്‍ ഉപരോധിക്കാന്‍
എന്‍.ഡി.എഫുകാര്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നതിലാണ് ഷാജിക്ക് അദ്്ഭുതം.
അത്തരം ഉമ്മാക്കികള്‍ കാട്ടിയാലൊന്നും പോപുലര്‍ ഫ്രണ്ടുകാരെ വിരട്ടാനാവില്ല
ഷാജീ. ഇത് തീയില്‍ കുരുത്തതാണ്. അത് കൊണ്ട് തന്നെയാണ് ഷാജിയും, കൂടത്തായിയും,
ചേന്ദമംഗല്ലൂരും, കാരശ്ശേരിയും, ആര്‍.എസ്.എസ്, സി.പി.എം നേതാക്കളും ഉള്‍പ്പെടെ
സകല ഞാഞ്ഞൂലുകളും ചാനലുകളില്‍ പത്തിവിടര്‍ത്തിയാടിയിട്ടും പോലിസുകാര്‍ സകല
പോപുലര്‍ ഫ്രണ്ടുകാരുടെയും വീടുകളില്‍ കയറി നിരങ്ങിയിട്ടും നിരോധനം,
രാജ്യദ്രോഹം പോലുള്ള ഭീഷണികള്‍ മുഴക്കിയിട്ടും കഴിഞ്ഞ 23ാം തിയ്യതി ഞങ്ങള്‍
മൂന്നിടങ്ങളില്‍ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഒരു കൂസലുമില്ലാതെ സ്ത്രീകളടക്കം
പതിനായിരങ്ങള്‍ പങ്കെടുത്തത്.
ഫസല്‍ വധത്തില്‍ എന്‍.ഡി.എഫും സി.പി.എമ്മും ഒത്തുകളിച്ചു എന്നാണ് ഒരു
ഉളുപ്പുമില്ലാതെ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ ഷാജി ശുദ്ധ നുണ പറയുന്നത്.
''എന്‍.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ
പ്രതികള്‍ക്കുപകരം വാടക പ്രതികളെയാണ് സി.പി.എം. പോലീസിനു മുമ്പില്‍
ഹാജരാക്കിയത്. ഫസല്‍ വധവുമായി ബന്ധപ്പെട്ട 'കള്ളക്കളി'കള്‍
മനസ്സിലാക്കിയതുകൊണ്ടാണ് കേസന്വേഷണം കോടതി സി.ബി.ഐ.ക്ക് കൈമാറിയത്'' - ഇതാണ്
ഷാജിയുടെ കണ്ടുപിടിത്തം. കേട്ടാല്‍ തോന്നും കോടതി ചുമ്മാ കേറി ഇടപെട്ട് കേസ്
സി.ബി.ഐക്ക് വിട്ടതാണെന്ന്. ഫസല്‍ വധക്കേസില്‍ ഉന്നത സി.പി.എം നേതാക്കള്‍ക്ക്
ബന്ധമുള്ളത് കൊണ്ട തന്നെ കേസ് ഒതുക്കാനുള്ള ഓരോ ശ്രമത്തിനും തടയിട്ടത് പോപുലര്‍
ഫ്രണ്ടാണ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
ഫസലിന്റെ വിധവ മറിയു ആണ്. സുപ്രിം കോടതി വരെ പോകാന്‍ അവര്‍ക്ക് എല്ലാവിധ
സഹായങ്ങളും ചെയ്ത് കൊണ്ടിരിക്കുന്നത് പോപുലര്‍ ഫ്രണ്ടാണ്. ചുരുങ്ങിയത്
ചന്ദ്രികയെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ അത് ബോധ്യപ്പെടുമല്ലോ ഷാജീ.
എന്‍.ഡി.എഫുകാര്‍ 20ലേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടത്രേ. വല്ല തെളിവുമുണ്ടോ
യൂത്ത് ലീഗ് നേതാവിന്റെ കൈയില്‍. അല്ലെങ്കില്‍തന്നെ മേല്‍പ്പറഞ്ഞതു പോലുള്ള
ശുദ്ധ നുണകള്‍ തട്ടിവിടുന്ന ഷാജിയോട് തെളിവ് ചോദിക്കുന്ന ഞാനല്ലേ മണ്ടന്‍.
ഇപ്പോഴും നിരോധനത്തില്‍ നില്‍ക്കുന്ന സിമിയുടെ മുന്‍നേതാക്കളും അണികളുമാണ്
എന്‍.ഡി.എഫിന്റെ സംഘടനാശരീരത്തിന്റെ മജ്ജയും മാംസവുമായി വര്‍ത്തിക്കുന്നതെന്ന്
സൂക്ഷ്മമായി അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് സൂക്ഷ്മ ജ്ഞാനിയായ ഷാജി
അവര്‍കള്‍ പറയുന്നത്. അപ്പോള്‍ മുന്‍ സിമിക്കാരനായ അബ്്ദുസ്സമദ്
സമദാനിയെപ്പോലുള്ളര്‍ ദേശീയ നേതൃത്വത്തിലിരിക്കുന്ന മുസ്്‌ലിം ലീഗിനെയും ആ
പരിഗണന വച്ച് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്താമോ?
പോപുലര്‍ ഫ്രണ്ടിനെപ്പോലുള്ളവയെ നിരോധിക്കേണ്ട എന്ന സാഹിബിന്റെ ഔദാര്യത്തിനു
നന്ദി.
മുഖ്യമന്ത്രി പറഞ്ഞത് വങ്കത്തമാണെന്ന് തിരിച്ചറിയാനുള്ള അല്‍പ്പം
വിവേകമെങ്കിലും ഷാജിയില്‍ ഇനിയും അവശേഷിക്കുന്നുണ്ട് എന്ന് മനസ്സിലായത്
കൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി അതും പോപുലര്‍ ഫ്രണ്ടിനെതിരായ ഏകീകരണത്തിന്റെ
ശക്തി കുറക്കുമെന്നത് കൊണ്ട് ചുമ്മാ പറഞ്ഞതാണെങ്കില്‍ സോറി.... ഞാനീ
നാട്ടുകാരനല്ല.
See the attached Files also
*മാതൃഭൂമിയില്‍ ഷാജി എഴുതിയ ലേഖനം താഴെ
*
* *
*4-8-10 MBM*
* *
*തീവ്രവാദം വളരുന്നു; ആസൂത്രകര്‍ രക്ഷപ്പെടുന്നു*
കെ.എം. ഷാജി
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പിടിയിലായ ഒരു പ്രതി
വെളിപ്പെടുത്തിയിരിക്കുന്നത് മൊത്തം അഞ്ചുതവണ അധ്യാപകനെ ആക്രമിക്കാന്‍
ശ്രമിച്ചിരുന്നു എന്നും മൂന്നുപ്രാവശ്യം വീട്ടില്‍ കയറി കൃത്യം നടത്താനാണ്
പദ്ധതിയിട്ടിരുന്നത് എന്നുമാണ്. മൂന്നുപ്രാവശ്യം പ്രതികള്‍
വീട്ടിലെത്തിയിരുന്നുവെന്ന് അധ്യാപകന്റെ കുടുംബവും പറയുന്നു. ഒരു പ്രാവശ്യം
പ്രതികള്‍ വീട്ടുകാരെ സ്തബ്ധരാക്കി മുറികളില്‍ കയറിയിറങ്ങി അധ്യാപകന്‍
ഇല്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് പോയത്. അപ്പോള്‍ വീട്ടുകാര്‍ പോലീസില്‍
പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ചിലരെ
കസ്റ്റഡിയിലെടുത്തു. എന്നാല്‍ എറണാകുളം ജില്ലയിലെ ഒരു ഭരണകക്ഷിനേതാവിന്റെ
ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ 'സ്‌നേഹാദരങ്ങളോടെ'
താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. കൈവെട്ടിയതിനുശേഷം പ്രതികളെ
സംരക്ഷിച്ചവരെയും കൈവെട്ട് സംഘത്തിന് അധ്യാപകന്റെ വീട്ടിലേക്കുള്ള വഴി
കാണിച്ചുകൊടുത്തവരെയും ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന പോലീസ്,
കൈവെട്ടുന്നതിനുമുമ്പ് പ്രതികളെ സംരക്ഷിച്ച ഈ രാഷ്ട്രീയ നേതാവിനെ എന്തുകൊണ്ട്
അറസ്റ്റ് ചെയ്യുന്നില്ല?
പോപ്പുലര്‍ ഫ്രണ്ടുമായി മുഖ്യഭരണകക്ഷി പുലര്‍ത്തിപ്പോരുന്ന ഗുപ്തബന്ധത്തിന്റെ
ഉത്തമനിദര്‍ശനമായിരുന്നു ഈ തീവ്രവാദസംഘടനയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകള്‍.
പ്രഹസനങ്ങളുടെ ഘോഷയാത്രയായിരുന്നു വാസ്തവത്തില്‍ ഇവ. എന്തെങ്കിലും പിടികൂടുകയോ
കണ്ടെത്തുകയോ ആയിരുന്നില്ല, എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ
വിശ്വസിപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകളായിരുന്നു ഈ റെയ്ഡുകള്‍. ഒന്നാമതായി,
ഇത് ഒരേ സമയമല്ല നടന്നത്. അതുകൊണ്ടുതന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍
യഥേഷ്ടം സമയം പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ലഭിച്ചു. ആദ്യറെയ്ഡിന്റെ
വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ സംസ്ഥാനത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ടുകാര്‍
'സന്ദേശം' മനസ്സിലാക്കി. ''പൊട്ടുന്നതും മുറിക്കുന്നതുമായ വസ്തുക്കള്‍
മാറ്റിക്കോളൂ. കത്തിക്കേണ്ട കടലാസുകള്‍ കത്തിച്ചോളൂ'' എന്നായിരുന്നു ആ
'സൗഹൃദസന്ദേശം'. ചില പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് എത്തിയപ്പോള്‍
കത്തിയെരിയുന്ന കടലാസ് കൂമ്പാരം കണ്ടത് യാദൃച്ഛികമല്ല. രണ്ടാമതായി, പോപ്പുലര്‍
ഫ്രണ്ടിന്റെ പഞ്ചായത്ത് താലൂക്ക് ഓഫീസുകളിലാണ് ആദ്യം റെയ്ഡ് നടന്നത്. പിന്നെ
റെയ്ഡ് പുരോഗമിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പോലീസ് എത്തുമ്പോള്‍ ഒരുപാട്
തവണ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസിന്റെ
തന്ത്രരാഹിത്യമോ ബുദ്ധിശൂന്യതയോ കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെയൊക്കെയേ
സംഭവിക്കാന്‍ പാടുള്ളൂ എന്ന് പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പ്
തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഇക്കാര്യം പറയുമ്പോള്‍ ഒരു 'ഫ്‌ളാഷ്ബാക്ക്' അനിവാര്യമാണ്. 2006 ഏപ്രില്‍ മാസം
എന്‍.ഡി.എഫിന്റെ ജിഹ്വയായ 'തേജസ്' പത്രത്തില്‍ ഒരു മുഴുപേജ് പരസ്യം. അതില്‍
ഇന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സുസ്‌മേരവദനനായ ചിത്രം. കാര്യം
മറ്റൊന്നുമല്ല. വോട്ട് വേണം. പത്രം ഒരേയൊരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ്
പ്രചാരണപരസ്യമാണ് ഇങ്ങനെ കൊടുത്തത്. പരസ്യത്തോടെ തീരുന്നില്ല കാര്യങ്ങള്‍.
തലശ്ശേരിയില്‍ കോടിയേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍
സി.പി.എം. പ്രവര്‍ത്തകരേക്കാള്‍ ശുഷ്‌കാന്തിയോടെ രംഗത്തുണ്ടായിരുന്നത്
എന്‍.ഡി.എഫുകാരായിരുന്നു. അവര്‍ സി.പി.എം.കാരെ
അത്ഭുതപരതന്ത്രരാക്കിക്കൊണ്ട്രാപകല്‍
കോടിയേരിക്കുവേണ്ടി മനസ്സും ശരീരവും വകവെക്കാതെ പ്രവര്‍ത്തിച്ചു. ഇതിന്റെ
ആരംഭബിന്ദു കോടിയേരി ആഭ്യന്തരമന്ത്രിയായി തലശ്ശേരിയില്‍ തിരിച്ചെത്തിയപ്പോഴാണ്.
വീണ്ടും ഒരു ഫ്‌ളാഷ്ബാക്ക്. തലശ്ശേരി ഗസ്റ്റ്ഹൗസില്‍ ആഭ്യന്തരവകുപ്പിന്റെ
ചുമതലയേറ്റെടുത്ത കോടിയേരിയെ സ്വീകരിക്കാനും സല്‍ക്കരിക്കാനും പാര്‍ട്ടിക്കാരും
പരിവാരങ്ങളും അക്ഷമരായി കാത്തുനില്‍ക്കുന്നു. കോടിയേരി ഒടുവില്‍ എത്തുന്നു.
പക്ഷേ, പാര്‍ട്ടിക്കാരുടെ കൂടെ ഭക്ഷണം കഴിക്കാനായിരുന്നില്ല കോടിയേരിയുടെ
പരിപാടി. അവരെ അമ്പേ നിരാശനാക്കിക്കൊണ്ട് അദ്ദേഹം അത്താഴവിരുന്നിന് പോയത്
തലശ്ശേരിയിലെ ഒരു പ്രമുഖ എന്‍.ഡി.എഫ്. നേതാവിന്റെ മാളികയിലേക്കാണ്!
പിന്നീട് കോടിയേരിക്ക് പ്രത്യുപകാരം നടത്താനുള്ള ഊഴങ്ങളാണ് വന്നുചേര്‍ന്നത്.
അതിനുള്ള ഒരവസരം എന്‍.ഡി.എഫുകാര്‍ സംഘടിപ്പിച്ച കോട്ടയ്ക്കല്‍
പോലീസ്‌സ്റ്റേഷന്‍ ആക്രമണം നല്‍കി. ഈ സംഭവത്തെ ആദ്യം കോടിയേരിയും ഡി.ജി.പി.യും
ഉപമിച്ചത് നക്‌സലൈറ്റുകള്‍ നടത്തിയ പുല്പള്ളി പോലീസ് സ്റ്റേഷന്‍
ആക്രമണത്തോടായിരുന്നു. ഇതൊക്കെ കേട്ട ജനം ആക്രമണത്തില്‍ ഭാഗഭാക്കായ മുന്നൂറോളം
എന്‍.ഡി.എഫുകാരുടെ ജീവിതം ജയിലുകളില്‍ 'കട്ടപ്പുക'യാകുമെന്ന് കരുതി. പക്ഷേ,
സംഭവിച്ചതെന്താണ്? പ്രതികള്‍ മുന്നൂറില്‍ നിന്ന് മുപ്പതിലേക്ക് ചുരുങ്ങി. പോലീസ്
സ്റ്റേഷന്‍ ആക്രമണം പോലുള്ള ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ചുമത്താറുള്ള
വകുപ്പുകളൊന്നും അവര്‍ക്കുമേല്‍ ചുമത്തിയില്ല. നിസ്സാര വകുപ്പുകള്‍ ചുമത്തി
അവരെ വിട്ടയച്ചു. കൈവെട്ട് കേസിനുശേഷം പെരുമ്പാവൂര്‍ പോലീസ്‌സ്റ്റേഷന്‍
ഉപരോധിക്കാന്‍ എന്‍.ഡി.എഫുകാര്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നതും സ്റ്റേഷന്‍
ഉപരോധിച്ച എന്‍.ഡി.എഫുകാര്‍ക്കു മുന്‍പില്‍ പോലീസ് ഉദ്യോഗസ്ഥര്‍
പഞ്ചപുച്ഛമടക്കി നിസ്സഹായരായി നിന്നതും കോട്ടയ്ക്കല്‍ സംഭവത്തിന്റെ ലജ്ജാകരവും
ദുരന്തപൂര്‍ണവുമായ പരിണതിയാണ്.
എന്‍.ഡി.എഫും സി.പി.എമ്മും തമ്മില്‍ നടത്തുന്ന 'കള്ളനും പോലീസും കളി'
വ്യക്തമാക്കുന്ന മറ്റൊരു സംഭവമായിരുന്നു തലശ്ശേരിയിലെ ഫസല്‍ വധം. എന്‍.ഡി.എഫ്.
പ്രവര്‍ത്തകനായ ഫസലിനെ സി.പി.എം. പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്.
ആര്‍.എസ്.എസ്സുകാരാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ആദ്യം സി.പി.എം.
പറഞ്ഞിരുന്നത്. യഥാര്‍ഥ കൊലയാളികള്‍ പിടിയിലാകുമെന്നുകണ്ടപ്പോള്‍ കേസന്വേഷിച്ച
പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പിന്നീട് എന്‍.ഡി.എഫുമായി ഉണ്ടാക്കിയ
രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികള്‍ക്കുപകരം വാടക പ്രതികളെയാണ്
സി.പി.എം. പോലീസിനു മുമ്പില്‍ ഹാജരാക്കിയത്. ഫസല്‍ വധവുമായി ബന്ധപ്പെട്ട
'കള്ളക്കളി'കള്‍ മനസ്സിലാക്കിയതുകൊണ്ടാണ് കേസന്വേഷണം കോടതി സി.ബി.ഐ.ക്ക്
കൈമാറിയത്. ഇത്തരത്തിലുള്ള അനേകം കൊടുക്കല്‍ വാങ്ങലുകള്‍ എന്‍.ഡി.എഫും
സി.പി.എമ്മും തമ്മില്‍ നടന്നുകഴിഞ്ഞിരിക്കുന്നു. ആഭ്യന്തരമന്ത്രി തന്നെ
എന്‍.ഡി.എഫിന്റെ ഗുണഭോക്താവായിരിക്കുമ്പോള്‍ തീവ്രവാദവിരുദ്ധ നടപടികള്‍ എങ്ങനെ
ഫലപ്രാപ്തിയിലെത്തും? റെയ്ഡുകള്‍ എങ്ങനെ പ്രഹസനങ്ങളായി കലാശിക്കാതിരിക്കും?
മതത്തിന്റെ മറപിടിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ്
എന്‍.ഡി.എഫ്.ഇരുപതിലേറെ
കൊലപാതകങ്ങള്‍ ഈ തീവ്രവാദസംഘം ഇതുവരെ നടത്തിയിട്ടുണ്ട്. സി.പി.എം.
പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കൊലയാളികളെ ജയിലിലയയ്ക്കാനല്ല,
എന്‍.ഡി.എഫിന്റെ അച്ചാരം വാങ്ങി കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ്
സി.പി.എം. ശ്രമിക്കുന്നതെന്ന് പലദിക്കിലും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുപതിലേറെ
കൊലകള്‍ നടത്തിയിട്ടും വിരലിലെണ്ണാവുന്ന എന്‍.ഡി.എഫുകാര്‍ മാത്രമാണ്
ജയിലിലുള്ളത്. എന്‍.ഡി.എഫ്. നേതൃനിരയിലുള്ളവരാകട്ടെ ഇന്നേവരെ ഒരു ഗൂഢാലോചനാ
കേസില്‍പ്പോലും ഉള്‍പ്പെട്ടിട്ടുമില്ല. കൈവെട്ട് കേസ് പോലുള്ള ഭീകരകൃത്യങ്ങള്‍
നേതൃത്വമറിയാതെ താഴെക്കിടയിലുള്ള അണികള്‍ തീരുമാനമെടുത്ത്
നടപ്പാക്കുന്നതാണെന്ന് സാമാന്യബോധമുള്ളവര്‍ വിശ്വസിക്കില്ല. പക്ഷേ, അങ്ങനെ
ആഴത്തില്‍ വിശ്വസിക്കാനാണ് ആഭ്യന്തരവകുപ്പിന് താത്പര്യമെന്ന് ഇതുവരെയുള്ള
പോലീസ് നടപടികള്‍ അടിവരയിടുന്നു.
എന്‍.ഡി.എഫിനെ നിരോധിക്കണമെന്ന ആവശ്യം പല കേസുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും സിമിയുമൊക്കെ
നിരോധിക്കപ്പെട്ടിട്ടുണ്ട്.ഇപ്പോഴും
നിരോധനത്തില്‍ നില്‍ക്കുന്ന സിമിയുടെ മുന്‍നേതാക്കളും അണികളുമാണ്
എന്‍.ഡി.എഫിന്റെ സംഘടനാശരീരത്തിന്റെ മജ്ജയും മാംസവുമായി വര്‍ത്തിക്കുന്നതെന്ന്
സൂക്ഷ്മമായി അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ജമാഅത്തെ ഇസ്‌ലാമിയെ പണ്ട്
നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം
നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍
ബോധനമടക്കം ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള
'ലിപ്‌സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രേ.
നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്പികള്‍ കാറ്റും വെളിച്ചവും
കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും
രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍
അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത്
നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു
കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും.
തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും
സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയഭിന്നതകള്‍ മറന്ന്
ഇക്കാര്യത്തില്‍ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥതയോടെ ഒന്നിച്ചു
പ്രവര്‍ത്തിക്കണം. ഒരു ബ്രാന്‍ഡിലുമുള്ള തീവ്രവാദികളുമായും കൂട്ടുകൂടില്ല എന്ന്
(മഅദനിയുടെ പി.ഡി.പി. ആയാലും എന്‍.ഡി.എഫ്. ആയാലും സംഘപരിവാര്‍ ആയാലും) അവര്‍
ദൃഢശപഥം ചെയ്യണം. തീവ്രവാദികള്‍ക്കെതിരെ ബഹുജനങ്ങളുടെ അഭിപ്രായ ഏകീകരണം
നടക്കുമ്പോള്‍ അതിനെ തുരങ്കംവെക്കുന്ന വങ്കത്തരങ്ങള്‍ വിളമ്പുന്നത്
മുഖ്യമന്ത്രിയെപ്പോലുള്ളവര്‍ അവസാനിപ്പിക്കുകയും വേണം.
---------- Forwarded message ----------
*ലീഗിന്‍റെ താലിബാനിസം! *
*യൂത്ത്‌ ലീഗിന്‍റെ'കൊല' വിളി!! **
<http://www.youtube.com/watch?v=cOBiONGNAIg&feature=related>
*
*വീഡിയോ കാണുക <http://www.youtube.com/watch?v=cOBiONGNAIg&feature=related>*
*
*
*ലീഗിനെതിരെ സാക്ഷി പറയുന്നവരെ 'കാലു വെട്ടും' വീണ്ടും ആവര്‍ത്തിച്ചു
പറയുന്നു 'കാലു
വെട്ടുകതന്നെ ചെയ്യും".. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലു വെട്ടും എന്ന് ഞാന്‍
അന്ന് പറഞ്ഞിട്ടുണ്ട് അത് ഞാന്‍ ഇന്നും ആവര്‍ത്തിക്കുന്നു ** 'കാലു
വെട്ടുകതന്നെ ചെയ്യും"..**..*
*
*
*സാക്ഷി പറയുന്നവര്‍ തിരിച്ചു വീട്ടില്‍ എത്തില്ല എന്ന്.. ഏറനാട്‌ മുസ്ലിം ലീഗ്
കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ പറയുന്നു; ഈ കേസ്‌ എന്നെങ്കിലും
കോടതിയില്‍ വരികയാണെങ്കില്‍ ആരെങ്കിലും സാക്ഷി പറയുകയാണെങ്കില്‍ അവന്‍ ജീവനോടെ
തിരിച്ചു പോരികയില്ലയെന്ന യാതൊരു സംശയവും ഇല്ല.. (യൂത്ത് ലീഗ് കാരനോട്)
നിങ്ങള്‍ ചെയ്തോളൂ  ബാക്കി കാര്യങ്ങള്‍ ഞാന്‍ ഏറ്റു..നിങ്ങള്‍ യാതൊരു ബേജാറും
ആവേണ്ടതില്ല.. പോലീസുകാരോട്: നിങ്ങളെയും ഞങ്ങള്‍ കൈകാര്യം ചെയ്യും..*
http://www.youtube.com/watch?v=cOBiONGNAIg&feature=related
[image: PKM Basheer Challenge.bmp]
---------- Forwarded message ----------
*അദ്ധ്യാപകനെ കൊന്നവരും കൈ വെട്ടിയവരും..*
 *അദ്ധ്യാപകന്‍റെ 'കൈ വെട്ടിയവര്‍' സമുദായത്തിന് ബാധ്യത; തീവ്രവാദികള്‍, *
*കൊന്നവര്‍ സമുദായ സേവകര്‍; സമാധാന സ്നേഹികള്‍!! *
* *
*
*
*ലീഗിന്‍റെ <http://www.youtube.com/watch?v=iZGaTKstgyE>
<http://www.youtube.com/watch?v=iZGaTKstgyE>
"ഗുരു പൂജ" <http://www.youtube.com/watch?v=iZGaTKstgyE>* - Kerala
<http://www.youtube.com/watch?v=iZGaTKstgyE>
*MuslimYouth League <http://www.youtube.com/watch?v=iZGaTKstgyE>* beating
teacher to death <http://www.youtube.com/watch?v=iZGaTKstgyE>
http://www.youtube.com/watch?v=iZGaTKstgyE
*അദ്ധ്യാപകന്‍റെ കൊലപാതകം;  സാക്ഷികള്‍ക്ക്‌ ലീഗിന്‍റെ ഭീഷണി *Muslim Youth
League's Teacher Murder; Leader Threatening Eye
Witnesses<http://www.youtube.com/watch?v=99v82kFUuPM&feature=related>
http://www.youtube.com/watch?v=99v82kFUuPM&feature=related
[image: Leegue.bmp]
---------- Forwarded message ----------
 കോട്ടക്കലില്‍* 'കുച്ചൂതിപ്പോയ'* ലീഗ് പാഴ്വെടി;
ഉത്തര കേരളത്തില്‍ ലീഗ് സമസ്തയെയും മുജാഹിടിനെയും സ്വന്തം
താല്‍പ്പര്യത്തിന് രണ്ടായി പിളര്‍ത്തിയ പോലെ 'തീവ്രവാദ' പേരില്‍ ദക്ഷിണ കേരള
ജമിയ്യത്തുല്‍ ഉലമ സുന്നികളെയും  പിളര്‍ത്താന്‍ നീക്കം നടക്കുന്നതായി അവര്‍
ആരോപിക്കുന്നു..
റിപ്പോര്‍ട്ട്‌ താഴെ:
tIm«¡Â tbmK¯n ]s¦Sp¯hÀ kzbw A]lmkycmhp¶p
Mon, 2 Aug 2010 23:51:18 +0000
*
Xncph\´]pcw: tIm«¡en apkvenweoKv hnfn¨ptNÀ¯ tbmK¯n Z£nW tIcf PwC¿¯pÂ
DeabpsS `cWLS\bv¡p hncp²ambn NneÀ ]s¦Sp¯Xns\ \ymboIcn¡pIbpw CXns\
tNmZywsNbvXhsc A¨S¡w ewLn¨hcmbn Nn{XoIcn¡pIbpw sN¿p¶Xp kzbw A]lmkyamhemsW¶v
PwC¿¯p Dea sk³{S Iu¬kn AwK§Ä {]kvXmh\bn ]dªp.*
*
I£ncmjv{Sob¯n\v AXoXambn sX¡³ tIcf¯nse apkvenw kapZmb¯n\v ]Izambn
t\XrXzw\ÂtIWvS ZuXyamWv Z£nWtIcf PwC¿¯p Deabv¡pÅXv. F¶m Nne X¸chyànIÄ
cmjv{Sob ap¶WnIsf {]oXns¸Sp¯n \nba]cambn {]Øm\¯n\p Int«WvS Ahkc§sf
X§fptSXm¡n amäpIbmWv.
apPmlnZv {]Øm\¯ns\Xntc iàamb \ne]mSv kzoIcn¨ kakvX tIcf PwC¿¯p Deasb
]nfÀ¯nb eoKnse apPmlnZv tem_n Z£nWbnse Nne BfpIsf ssIbnseSp¯v
{]iv\apWvSm¡pIbmWv. *
*apPmlnZv {]Øm\amWv tIcfobÀ¡v Ckvemw ]Tn¸n¨sX¶ IgnªZnhks¯ Ipªmen¡p«nbpsS
{]kvXmh\ CXnt\mSv tNÀ¯phmbnt¡WvSXmWv. apPmlnZv t]mepÅ {]Øm\§tfmSv BZÀi¯nepw
kao]\¯nepw hn«phogvN sN¿m³ Z£nWtIcf PwC¿¯p Deabv¡v km[yasöpw {]kvXmh\bnÂ
Iq«nt¨À¯p. *
*Ckvambn auehn ]m¨ÃqÀ, I«¸\ AÐp \mkÀ auehn, \nkmÀ auehn AÂJmknan, Al½Zv
I_oÀ auehn ImªmÀ, Ipªp®n¡c AÐpÀdlvam³ auehn, apl½Zv \ZoÀ auehn, lk³ _kcn
auehn AÂJmknan, DÅm«n AÐp e¯o^v auehn, B_nZv auehn, AÐp Peo auehn,
]m\n{] C{_mlnw auehn, AÀjZv auehn AÂJmknan, k¡oÀ lpkbv³ auehn AÂlmZn,
AÐpÀdlow auehn, ISphbn a³kqdp±o³ djmZn, ssh Fw ^¯lp±o³ djmZn XpS§nbhcmWv
{]kvXmh\bn H¸ph¨Xv.*
[image: ATT00001.gif]
ലീഗ് സമുദായ സ്നേഹവും, സമുദായ ഐക്യവും എങ്ങനെ ഉണ്ടാക്കാമെന്നു
ക്രിസ്ത്യാനികളെയും കേരള കൊണ്ഗ്രസ്സിനെയും കണ്ട് പഠിക്കട്ടെ.
മത  വിഭാഗീയതക്കല്തീതമായി സമുദായത്തിന്റെ ഉന്നമനത്തിനു പ്രാമുഖ്യം കൊടുക്കുന്ന
കേരള കൊണ്ഗ്രസ്സും, പോക്കെറ്റിന്‍റെ കനം കൂട്ടാന്‍ സമുദായത്തിന്റെ അവകാശങ്ങള്‍
പോലും കച്ചവടം ചെയ്യുകയും ചെയ്യുന്ന ലീഗെവിടെ?
[image: ATT00002.gif]
---------- Forwarded message ----------
 *മാറാട് കൂട്ടക്കൊല*  സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാം
സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി.
[ജുഡീഷ്യല്‍
കമീഷന്റെ റിപ്പോര്‍ട്ടിലെ പത്താം അധ്യായം - അഞ്ചാമത്തെ പോയന്റ്: *'2003 മേയ് 2ന്
മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും
ഐ.യു.എം.എല്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ,
നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍
ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'.]*
  *മാറാടിന്‍റെ രക്തക്കറ പേറി നടക്കുന്നവരുടെ:* തീവ്രവാദത്തിനെതിരായ
കോട്ടക്കല്‍ കഷായം
സി. ദാവൂദ്- www.madhyamam.com
 *ജമാഅത്തെ ഇസ്‌ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും
കൂട്ടുമുന്നണിക്കും ദേശീയതലത്തിലെ ഏതെങ്കിലും മുസ്‌ലിംവേദിയില്‍ ഇങ്ങനെയൊരു
പ്രമേയം അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ? ജമാഅത്തെ ഇസ്‌ലാമി നേതൃപരമായ പങ്ക്
വഹിക്കുന്ന മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം
വേണ്ടെന്ന് വെക്കാന്‍ അല്ലെങ്കില്‍ അവയില്‍ നിന്ന് ജമാഅത്തിനെ
പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ജമാഅത്ത്
തീവ്രവാദത്തിക്കുറിച്ച കിഞ്ചനവര്‍ത്തമാനം നിര്‍ത്തി ഗൗരവത്തില്‍
കാര്യങ്ങളേറ്റെടുക്കാന്‍ ലീഗ് എന്താണ് സന്നദ്ധമാകാത്തത്?*
 അതീവ ഗുരുതരമായ ഏഴ് വന്‍പാപങ്ങളെക്കുറിച്ച് പ്രവാചകന്‍ സംസാരിച്ചിട്ടുണ്ട്.
പുതിയ കാലത്തെ രാഷ്ട്രീയപ്രവാചകന്മാര്‍ ലിസ്റ്റ് ചെയ്ത എട്ടാമത്തെ വന്‍പാപമാണ്
'തീവ്രവാദം'. അതായത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളും നിലപാടുകളും എട്ടാം
പാപമായ തീവ്രവാദമായിട്ടാണ് അവര്‍ എണ്ണുന്നത്. ഈ എട്ടാം പാപത്തിനെതിരായ
സംഘഗാനങ്ങളും മിമിക്‌സ് പരേഡുകളും കൊണ്ട് മുഖരിതമാണ് ഇന്ന് നമ്മുടെ സാമൂഹിക
രാഷ്ട്രീയരംഗം. ആ കണക്കിലെ തികവൊത്തൊരു ജുഗല്‍ബന്ദിയാണ് കഴിഞ്ഞ ദിവസം
കോട്ടക്കലില്‍ നടന്നത്. മുസ്‌ലിംലീഗാണ് മുഖ്യസംഘാടകര്‍; 'തീവ്രവാദ'ത്തിനെതിരായ
സമരത്തില്‍ മുന്നണിയില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യരായ ഏറ്റവും മുന്തിയ
വിഭാഗം തന്നെ! 1947 ആഗസ്റ്റ് 16ന് ഒരൊറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ
കൊന്നുതള്ളിയ കൊല്‍ക്കത്ത ഡയറക്ട് ആക്ഷന്‍ പോലുള്ള മികച്ച
'തീവ്രവാദവിരുദ്ധ'പ്രവര്‍ത്തനങ്ങളുടെ റെക്കോഡ് കീശയിലിട്ടു നടക്കുന്ന
പ്രസ്ഥാനം.
എന്താണ് തീവ്രവാദത്തിനെതിരെ പുതിയൊരു അങ്ങാടിമരുന്ന് തിളപ്പിച്ചെടുക്കാന്‍
ലീഗിനെ പ്രേരിപ്പിച്ചത്? അതിനുമാത്രം സാമൂഹികപ്രതിബദ്ധതയും ദേശീയതാല്‍പര്യവും
ലീഗിനെ ഇത്രമേല്‍ ആവേശിച്ചത് എന്നു മുതലാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം
തേടുമ്പോഴാണ് പുതിയ കഷായത്തിലെ ചേരുവകളെക്കുറിച്ചും അതുണ്ടാക്കുന്നതിലേക്ക്
നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടി വരുക.
മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനു ശേഷം തീവ്രവാദത്തിനെതിരായ  പൊതുവികാരം
കേരളത്തില്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പൊതുവികാരത്തെ സങ്കുചിത സവര്‍ണ
വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ രണ്ട് കൂട്ടരാണ്
കേരളത്തില്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. ഒന്ന്, സ്വാഭാവികമായും ആര്‍.എസ്.എസ്.
രണ്ടാമതായി, അടുത്ത കാലത്തായി ആര്‍.എസ്.എസ് അജണ്ടയെ സ്വാംശീകരിച്ച് സവര്‍ണ
ഇടതുപക്ഷം എന്ന തങ്ങളുടെ യഥാര്‍ഥതനിമയിലേക്ക് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്ന
സി.പി.എം. ഈ രണ്ടു കൂട്ടരുടെയും അജണ്ടകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള
ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും ശേഷിയും ലീഗിന് സ്വാഭാവികമായും
ഇല്ല. അപ്പോള്‍ പിന്നെ, തങ്ങളാല്‍ കഴിയുംവിധം ഒരു കഷായം കാച്ചിയെടുത്ത്
വില്‍ക്കാന്‍ പറ്റുമോ എന്നാലോചിക്കുകയായിരുന്നു അവര്‍. അല്ലാതെ,
തീവ്രവാദത്തിനെതിരെ ലീഗിന് എന്തോ വല്ലാത്തൊരു അലര്‍ജിയുണ്ടായതുകൊണ്ടാണിതൊക്കെ
എന്ന് ആരും തെറ്റിദ്ധരിക്കേണ്ട.
മൂവാറ്റുപുഴ സംഭവത്തെപ്പോലെ, അതിലേറെ കേരളീയസമൂഹത്തെ സ്തംഭിപ്പിച്ച
സംഭവമായിരുന്നു 2003ലെ മാറാട് കൂട്ടക്കൊല. ആ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ
മുന്നണിപ്പോരാളി. മാറാട്‌സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍തന്നെ
നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടിലെ പത്താം അധ്യായം ഈ അവസരത്തില്‍
ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട്
നിരത്തിയ ഈ അധ്യായത്തില്‍ അഞ്ചാമത്തെ പോയന്റ് ഇങ്ങനെ: '2003 മേയ് 2ന് മാറാട്
കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ.യു.എം.എല്‍
പ്രവര്‍ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ,
നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍
ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'. മാറാട്
സംഭവം സി.ബി.ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര്
നിന്ന് മാറാട് വിഷയത്തെ നിരന്തരം കത്തിച്ചുനിര്‍ത്തുകയും ചെയ്ത അതേ ലീഗ്
ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡ്
ഏതായാലും ചിരിക്ക് വക നല്‍കുന്നതാണ്. അന്ന് മാറാട്, സാക്ഷാല്‍ മുഖ്യമന്ത്രി
എ.കെ. ആന്റണിക്കു പോലും കടന്നുചെല്ലാന്‍ പറ്റാത്ത സമയത്ത്, മാറാട്ടേക്ക്
ആദ്യമായി സമാധാനസംഘത്തെയും നയിച്ച് ചെന്ന്, അരയസമാജം ഓഫിസില്‍വെച്ച്
നാട്ടുകാരുമായി ചേര്‍ന്ന് സമാധാനത്തിന്റെ തണല്‍വിരിക്കാന്‍ മുന്നില്‍നിന്ന
കെ.എ. സിദ്ദീഖ്ഹസന്റെ ജമാഅത്തെ ഇസ്‌ലാമിയാണ് പുതിയ തീവ്രവാദവിരുദ്ധ
സ്‌ക്വാഡിന്റെ ഒന്നാംനമ്പര്‍ ശത്രു! മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവര്‍
മാറാട്ടും അതുപോലെയുള്ള എല്ലാ കലുഷ നിലങ്ങളിലും സമാധാനത്തിന്റെ ദൂതുമായി
കടന്നുചെന്ന പ്രസ്ഥാനത്തെ നോക്കി ഇങ്ങനെയൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‌കല്ലാതെ
മറ്റെന്താണ്? മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി പോപ്പുലര്‍ഫ്രണ്ട്.
കേരളത്തിന്റെ സാമൂഹികബന്ധങ്ങളുടെ കൈ തന്നെയായിരുന്നു ആ നികൃഷ്ടചെയ്തിയിലൂടെ
അവര്‍ അറുത്തുമാറ്റിയത്. എന്നാല്‍, രക്തം വാര്‍ന്ന് ആശുപത്രിയില്‍
പ്രവേശിക്കപ്പെട്ട അധ്യാപകന് ആവശ്യമായത്രയും രക്തവുമായി എത്തിയത്
ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകര്‍. ഇത് കേവലമൊരു രക്തദാനമായിരുന്നില്ല.
ഒട്ടേറെ അര്‍ഥങ്ങളുള്ള സാംസ്‌കാരികപ്രവര്‍ത്തനമായിരുന്നു. എന്നാല്‍,
കുഞ്ഞാലിക്കുട്ടിയുടെ പുതിയ തിസീസ് പ്രകാരം അവരും കൈവെട്ടിയവരെപ്പോലെ ബീഭത്സ
ഭീകരവാദികള്‍ തന്നെ!
ലീഗിന്റെ പുതിയ തീവ്രവാദമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാര്‍! ലോകത്ത്
ഇസ്‌ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം
നിര്‍വഹിക്കുന്നത് സലഫീ-വഹാബി ധാരയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്‌ശെ
മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്.
അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും
വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത.
കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ
ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി
നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ
'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ ശരിക്കുമുള്ള കരുത്ത്.
ഓണത്തിനും വിഷുവിനും ക്രിസ്മസിനും  മതഭേദം കൂടാതെ പരസ്‌പരം വീടുകള്‍
സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്‍ക്കിടയില്‍
പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും
മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം പള്ളിമിമ്പറുകള്‍ ഉപയോഗിച്ച്
വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ
ചാനല്‍കാമറക്കു മുന്നില്‍വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല
ചേലുണ്ട്(കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍
കേട്ട്
അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട്
വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു). മുജാഹിദുകളില്‍ അടുത്ത
കാലത്തുണ്ടായ പിളര്‍പ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഈ സമയത്ത്
കൗതുകകരമാവും. ജാതി മത ഭേദമന്യേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും
പരിസ്ഥിതിപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അവരിലെ ഒരു കൂട്ടര്‍ വാദിച്ചു.
മതത്തിന്റെ അക്ഷരങ്ങള്‍ മാത്രം വായിക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് അതത്ര
പിടിച്ചില്ല. അതെങ്ങനെ ദീനീ (മത)പ്രവര്‍ത്തനമാകും എന്നതായിരുന്നു അവരുടെ ശങ്ക.
മരം നടുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ പരിസ്ഥിതിവാദികള്‍ തെളിവായി
ഉന്നയിച്ചു. ഉടനെ മറുവിഭാഗം ക്ഷൗരം ചെയ്യുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍
കൊണ്ടു വന്നു; എന്നിട്ട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ മരംനടീല്‍ കാമ്പയിന്‍
നടത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഒരു ക്ഷൗരം ചെയ്യല്‍ കാമ്പയിനും ആയിക്കൂടാ?'
കോട്ടക്കല്‍ ജുഗല്‍ബന്ദിയിലെ മറ്റൊരു പ്രധാന റോള്‍ ആടിത്തീര്‍ത്തത് സുന്നി
വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു
അടുത്തകാലം വരെയും അവരുടെ പ്രധാന പ്രവര്‍ത്തനം. ഇവരുടെ സംസ്ഥാനനേതാവും
മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഒരാള്‍ തന്നെയാണ്. പരമാവധി സ്ത്രീകളെ
മല്‍സരിപ്പിക്കുക എന്ന ലീഗ്
...download full message

 ATT00002.gif
51K View Download

 Kottakkal.jpg
22K View Download

 ATT00001.gif
102K View Download

 Leegue.bmp
808K View Download

 Kottakkal good news.pdf
96K View Download

No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More