Thursday, March 24, 2011

പിണറായിയുടെ കാല്‍, ജമാഅത്തിന്റെ തല, ലീഗിന്റെ ചന്ദ്രക്കല


പിണറായി എന്ന് ആദ്യമായി കേട്ടപ്പോള്‍ കഷി ഐശ്വര്യറായിയുടെ വകയിലൊരു ബന്ധുവായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. അന്നദ്ദേഹം ഹൈ വോള്‍ട്ടേജ് കറണ്ടിന്റെ മന്ത്രിയാണ്. പിന്നീട് ടി.വിയിലും പത്രത്തിലുമൊക്കെ ആ മനുഷ്യനെ കാണാന്‍ തുടങ്ങിയപ്പോള്‍ സംശയമായി. ഈ രണ്ടു പേരുടെയും മുഖഭാവങ്ങള്‍ തമ്മില്‍ ഒരു കണക്കിനും യോജിക്കാത്ത എന്തോ ഒരു ലത്..യേത്..? നല്ല തത്തമ്മയെയും കാടന്‍ പൂച്ചയെയും ഒരേ കൂട്ടിലിടാന്‍ മനസ്സുവരാത്ത എന്റെ ഈ പാവത്താന് ആ രണ്ടു മുഖങ്ങളും ഒന്നിച്ച് സങ്കല്പിക്കാന്‍ പോലും കഴിഞ്ഞില്ല.


പിന്നീടെപ്പോഴോ പിണറായി വെറും ഒരു സ്ഥലപ്പേരാണെന്നു മനസ്സിലായപ്പോള്‍ ഐശ്വര്യാറായിയോട് സോറിപറയാന്‍ തോന്നി. അല്ല; ഞാനെന്തൊരു മണ്ടനാ.. ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയില്‍ റായിക്കോ റപ്പായിക്കോ മുന്‍‌പ് 'പിണ' എന്നൊരു പേര് ഇല്ലല്ലോ എന്ന് ആദ്യമേ തന്നെ ഓര്‍ത്തിരുന്നെങ്കില്‍ ഈ കണ്‍ഫ്യൂഷന്റെയൊന്നും ഒരാവശ്യവും ഇല്ലായിരുന്നു. പിന്നെ ഏതാണ്ട് സാമ്യമുള്ള പദം മലയാളത്തിലെ പുല്ലുവിലയുള്ള പദമായ 'പിണം' ആണ്. അതിനെ ആരു വക വക്കാന്‍..!

ഏതായാലും എനിക്ക് വിജയേട്ടനെ ഇഷ്ടമാണ്. എന്തൊരു പൗരുഷം! ധീരത..! ആരെയും കൂസാത്ത ഭാവം..! ആകാശം ഇടിഞ്ഞു വീണാല്‍ അതിനെയും ചവിട്ടി മെതിച്ച് കടന്നു പോകുന്ന നേതാവാണ് വിജയേട്ടന്‍ എന്നാണ് മഅദനി നാസര്‍ക്ക പറഞ്ഞത്. അപ്പോ സൂര്യനെയും ചുവന്ന നക്ഷത്രങ്ങളേയും ഒക്കെ ചവിട്ടിമെതിക്കുമോ അതോ വെറുതെ വിടുമോ എന്ന് നാസര്‍ക്കാനോട് ചോദിക്കാന്‍ ചെന്നപ്പോഴേക്കും ആളെ കാണാനില്ല. ആരെങ്കിലും കണ്ടാല്‍ ഒന്നു പറയണേ..! പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്, ചന്ദ്രനെ വിജയേട്ടന്‍ വെറുതെ വിടില്ല. അത് റമദാനിലെ ചന്ദ്രക്കലയാണെങ്കില്‍ ചവിട്ടിമെതിച്ച് ചമ്മന്തിയാക്കിയിരിക്കും, തീര്‍ച്ച! അതെന്താ ചന്ദ്രക്കല വിജയേട്ടനെ പിടിച്ച് കടിച്ചോ എന്നൊന്നും ചോദിക്കരുത്.. കടിച്ചതിനേക്കാളും പിടിച്ചതിനേക്കാളും വലുതാണ് അളയിലിരിക്കുന്നത് എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്..! തീവ്രവാദം.. തീവ്രവാദം..!

പണ്ട് പണ്ട് മുസ്‌ലിം ലീഗ് എന്നൊരു സംഘടന ഉണ്ടായിരുന്നു. ഇന്നും മുസ്‌ലിംലീഗ് ഉണ്ട്.. സംഘടനയാണോ കച്ചവടസ്ഥാപനമാണോ എന്ന് സംശയമുണ്ട് എന്നു മാത്രം. മു‌സ്‌ലിം രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടക്കാര് അവരാണെന്ന് കുഞ്ഞാലിക്കുട്ടിക്ക പറയാതെ പറഞ്ഞിട്ടുമുണ്ട്. പ്രപഞ്ചത്തില്‍ ആകെയുള്ളൊരു ചന്ദ്രക്കല ഇവരുടെ സ്വന്തമാണ്. ഹരിത വര്‍ണ്ണവും അവര്‍ കയ്യടക്കി വച്ചിരിക്കുന്നു. വിജയേട്ടനാണെങ്കില്‍ മുസ്‌ലിം വോട്ടിനു വേണ്ടി ഏതു തുര്‍ക്കിത്തൊപ്പിയും തലയിലെടുത്ത് വക്കും. അപ്പോള്‍ പിന്നെ ആ ചന്ദ്രക്കലയെങ്ങാനും താഴെ വീണു കിട്ടിയാല്‍ ചവിട്ടി മെതിക്കാതിരിക്കുമോ? വികസന വിരോധികളായിരുന്ന വിജയേട്ടന്റെ ചുവന്ന പട്ടാളം ഇപ്പോള്‍ കേരളത്തില്‍ അവസാനത്തെ തുണ്ട് ഹരിതാഭയും തുടച്ച് നീക്കി അവിടെയൊക്കെ ചെമ്മണ്‍ കൂനകളാക്കാനുള്ള വഴിവെട്ടടക്കമുള്ള വഴിവിട്ട വികസനത്തിനുവേണ്ടി അരിവാളുയര്‍ത്തി നടക്കുന്നതിന്റെ പിന്നിലും ലീഗ് പച്ചയോടുള്ള വിരോധവും കാരണമാണെന്ന് സംശയിച്ചെന്നു കരുതി നീലകണ്ഠന്‍ നംബൂതിരിയുടെ ഗതിയൊന്നും നമുക്ക് വരില്ല. സംശയിച്ചവരെ തല്ലാന്‍ സി.പി.എമ്മില്‍ വകുപ്പില്ല എന്നു കരുതുന്നു..!

അങ്ങനെയിരിക്കുമ്പോഴാണ് കിനാലൂരില്‍ സോളിഡാരിറ്റിക്ക് കൊമ്പുമുളച്ചത്. ആ കൊമ്പങ്ങനെ വളരാനനുവദിച്ചാല്‍ കാല്‍ചുവട്ടില്‍ നിന്ന് ഒലിച്ചുകൊണ്ടിരിക്കുന്ന ചെമ്മണ്ണില്‍ അവര്‍ ചവിട്ടിനിന്ന് നാടാകെ ഹരിതസുന്ദരമാക്കും എന്ന് അദ്ദേഹം ഭയന്നതില്‍ അത്‌ഭുതമില്ല. എന്നാല്‍ പിന്നെ ആ കൊമ്പ് വളര്‍ന്ന ജമാഅത്തെ ഇസ്‌ലാമി എന്ന തല തകര്‍ത്തിട്ടു തന്നെ ബാക്കിക്കാര്യം. അങ്ങനെ കിട്ടിയ അവസരങ്ങളിലെല്ലാം ആ തലയില്‍ അദ്ദേഹം ബോംബ് വക്കാന്‍ തുടങ്ങി. തല്ലുമ്പോള്‍ തല്ലിക്കാലൊടിക്കുംകയും കൊല്ലുമ്പോള്‍ വെട്ടി നുറുക്കിക്കൊല്ലുകയും ശീലമാക്കിയതിനാല്‍ ബോംബ് വച്ചപ്പോള്‍ രൂക്ഷമായ തീവ്രവാദ ബോംബ് തന്നെ വച്ചു. ഇപ്പോള്‍ അത് പൊട്ടുന്നതും നോക്കിയാണ് കാത്തിരിപ്പ്. അതിന് കരിം‌പച്ച ലീഗും, മറ്റു മുസ്‌ലിം സംഘടനകളും തീകൊടുക്കാനും മറന്നില്ല എന്നതാണ് രാഷ്ട്രീയം വെറും കച്ചവടമല്ല വെറും അധികാരത്തിന്റെ നെറികെട്ട കച്ചവടമാണ് എന്നതിന് തെളിവ്. അല്ലെങ്കില്‍ ഒരു കാരണവശാലും യോജിച്ചിട്ടേയില്ലാത്ത വിവിധ സംഘടനകള്‍ ജമാ‌അത്തിനെ എതിര്‍ക്കുന്നതില്‍ ഒറ്റക്കെട്ടായതെന്തിന്? ഉത്തരം പറയേണ്ടത് ഞാനല്ല. കേരളത്തിലെ നിക്ഷ്‌പക്ഷരും നന്‍‌മയും നീതിയും കംക്ഷിക്കുന്നവരുമായ ജനങ്ങളാണ്. അടിവരയിട്ടാണ് പറഞ്ഞത്.. നിക്ഷ്‌പക്ഷരും നന്‍‌മയും നീതിയും കംക്ഷിക്കുന്നവരുമായ ജനങ്ങളാണ്..!

പിണറായിയുടെയും, കുഞ്ഞാലിക്കുട്ടിയുടെയും തീവ്രവാദ, മത രാഷ്ടവാദ ബോംബുകള്‍ ജമാഅത്തിന്റെ തലതകര്‍ക്കുമോ എന്ന ചോദ്യത്തിന് കരളെടുത്ത് കയ്യിലുയര്‍ത്തിപ്പിടിച്ച് വിശദീകരണം നല്‍കാന്‍ രാഷ്ടീയഇടപെടലുകള്‍ക്ക് മുന്‍‌പ് ജമാഅത്തിനും ബാധ്യതയുണ്ട്..!

വാല്‍കഷണം: ഈ അടുത്ത കാലത്തായി ആ പഴയ സംശയം വീണ്ടും ബലപ്പെട്ടു വരുന്നുണ്ട്..! 'വിജയനും' 'ബച്ചനും' ഒന്നാണോ? പിണറായി വിജയന്‍; ഐശ്വര്യറായി ബച്ചന്‍..! അല്ല അഛന്‍ ബച്ചനാണല്ലോ മോഡിയുടെ അംബാസഡര്‍..!! ശെടാ..എന്റെ ആ പഴയ സംശയം ശരിയായിരിക്കുമോ..? അബദ്ധമാണ് പന്ഞ്ഞതെങ്കില്‍ ഇതു വായിച്ച ഉടനെ ഐശ്വര്യ അങ്ങു ക്ഷമിച്ചേക്കണേ

ജമാഅത്തിനെ യു.ഡി.എഫ് പിന്തുണക്കുന്നത് ദോഷം ചെയ്യും -പിണറായി

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ യു.ഡി.എഫ് പിന്തുണക്കുന്നത് നാടിന് ദോഷം ചെയ്യുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍. മറ്റു ഇസ്‌ലാമിക സംഘടനകളില്‍നിന്ന് വ്യത്യസ്തമായ മുഖമാണ് ജമാഅത്തിനുള്ളത്. മറ്റു സംഘടനകള്‍ ജനാധിപത്യത്തെ അംഗീകരിച്ചുകൊണ്ടാണ് മതകാര്യങ്ങള്‍ നടത്തുന്നത്. ജമാഅത്തിന് പൊയ്മുഖമാണുളളത്. അത് തകര്‍ന്നതിന് സി.പി.എമ്മിനോട് ഹാലിളകുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈലമ്പാടിയില്‍ പി. കൃഷ്ണപ്പിള്ള മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സമൂഹത്തില്‍ ആപത്തുണ്ടാക്കും. മതം മതത്തിന്റെ വഴിയിലും രാഷ്ട്രീയം അതിന്റെ വഴിയിലുമാണ് നീങ്ങേണ്ടത്. മതങ്ങള്‍ രാഷ്ട്രീയത്തിലിടപെടാന്‍ പാടില്ല. ആ ഇടപെടല്‍ സമൂഹത്തിന് നഷ്ടവും പ്രയാസവും ഉണ്ടാക്കും.സി.ആര്‍. നീലകണ്ഠന്‍ മാവോയിസ്റ്റുകളെ എതിര്‍ത്തപ്പോഴാണ് സദസ്സിലുള്ളവര്‍ പ്രകോപിതരായതും സംഘര്‍ഷമുണ്ടായതും. അതും സി.പി.എമ്മിന്റെമേല്‍ കെട്ടിവെക്കുകയാണ്. ലാവലിന്‍ കേസിനെക്കുറിച്ച് ലേഖനമെഴുതിയതിന് സി.പി.എമ്മുകാര്‍ ആക്രമിച്ചു എന്നാണ് വീരേന്ദ്രകുമാറിന്‍ൈറ കണ്ടെത്തല്‍. ഒരു പത്രം കൈയിലുണ്ടെങ്കില്‍ എന്തും പയറാമെന്ന വിചാരമാണ് വീരേന്ദ്രകുമാറിനുള്ളത്. സി.പി.എമ്മിനെ ആക്ഷേപിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അഡ്വ. സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, മേയര്‍ എം. ഭാസ്‌കരന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.

SUNDAY, MAY 23, 2010

mistake

ഒരാളുടെ ജനനം പാവപ്പെട്ടവനായിട്ടനായിട്ട് ആണെങ്കില്‍ അത് അയാളുടെ തെറ്റല്ല .പക്ഷേ അയാള്‍ മരിക്കുന്നതും പാവപ്പെട്ടവനയിട്ടാനെങ്കില്‍ അത് അയാളുടെ തെറ്റാണ് 
ബില്‍ ഗേറ്റ്സ്

തുള്ളി രക്‌തം നഷ്‌ടപ്പെടാതെ പ്രസവം നടക്കുമോ?‍(തുറന്ന മനസോടെ- കെ.എം. റോയ്. Mangalam Daily

വികസനതിനെതിരെ മുഖം തിരിക്കുന്നതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല കേരളത്തില്‍ . ഏതാനം ചില വ്യപരികലുറെ താത്പര്യം സംരക്ഷിക്കാന്‍ , മൂന്നു കോടി ജനങ്ങളുടെ വികസന അവകാശങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കേരളത്തിലെ നേതാക്കന്മാര്കെ കഴിയു.
കേരളത്തിലെ ഹൈവേ കളില്‍ ശരാശരി പത്തു ജീവനെങ്ങിലും റോഡിന്‍റെ ശോച്ചനിയ അവസ്ഥ മൂലം ദിവസവും പൊലിയുന്നു.
ബി ഓ ടി , യെ എതിര്‍ക്കാനും കേരളം മാത്രം. ബോംബെ- പൂനെ , ഡല്‍ഹി- ജൈപൂര്‍ , ഡല്‍ഹി നോഇട , തുടങ്ങിയ ബി ഓ ടി റോഡുകളുടെ നിര്മാനതിനുശേഷം ഉണ്ടായ വികസനങ്ങളും , സമയ ലാഭവും , ഇന്ധന ലാഭവും കണക്കു കൂടിയാല്‍ നമ്മള്‍ കൊടുക്കുന്ന തുക എത്ര തുച്ചം?
വികസനത്തിന്റെ ജീവനാടികളാണ് റോഡ്‌ കള്‍. എക്സ്പ്രസ്സ്‌ ഹൈവേ എതിര്‍ക്കാനും നമുക്ക് കാരണങ്ങള്‍ ഉണ്ടായിരുന്നു . എന്തിനധികം വികസനം നമുക്ക് വിദൂര സ്വപ്നം മാത്രം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും . ഇനി മുപ്പതു മീറ്ററില്‍ നിന്ന് ഇരുപതാക്കി കുറയ്ക്കാന്‍ ആരൊക്കെ ഡല്‍ഹിക്ക് പോകാനിരിക്കുന്നു?
വികസന കാര്യത്തില്‍ ഗുജറാത്ത്‌ ഗോവെര്‍മെന്റിനെ കണ്ടു പഠിക്കാന്‍ പറഞ്ഞ ഒരു നേതാവിനെ , വര്‍ഗിയ തീവ്രവാദി യി മുദ്ര കുത്തി നമ്മുടെ ഭരണാധികാരികള്‍ .
പിന്നെ ശ്രി റോയ് യുടെ കാഴ്ചപാടില്‍ , ഏറ്റവും ലോകപരിച്ചയമുള്ള വീരേന്ദ്രകുമാര്‍ എങ്ങനെ വികസന വിരുദ്ധനായി എന്നൊരു സംശയം കണ്ടു!!!! അദ്ദേഹം എന്നായിരുന്നു അങ്ങനെ അല്ലാതെയിരുന്നത്?
ഗാട്ട് കരാറിനെ എതിര്തവരില്‍ മുന്‍ പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹം എഴുതിയതു വായിച്ചു , കരാറിനെ എതിര്തവരില്‍ ഒരാളാണ് ഇതെഴുതുന്നത് .
കഴിഞ്ഞ നാല്‍പതു കൊല്ലക്കാലം വികസനവിരുധരുറെ കുറുമുന്നണി ആയിരുന്നില്ല്ലേ അദ്ദേഹം?

jj

SATURDAY, MAY 22, 2010

വാര്‍ത്ത ചോര്‍ത്തിയത് ഞാനല്ല -മുനീര്‍...

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി ലീഗ് നടത്തിയ ചര്‍ച്ച ചോര്‍ത്തിയത് താനല്ലെന്ന് മുസ്ലിംലീഗ് സെക്രട്ടറി ഡോ. എം.കെ. മുനീര്‍. സിറ്റി മുസ്ലിംലീഗ് ആഭിമുഖ്യത്തില്‍ നഗരവിമോചന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാന്‍ വാര്‍ത്ത ചോര്‍ത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ തന്തക്ക് ജനിച്ചവനാണ്. ചോര്‍ത്തിയത് ജമാഅത്തെ ഇസ്ലാമി തന്നെയാകും. കാരണം ഇടതുമുന്നണിയില്‍ പിടിവിട്ടാല്‍ യു.ഡി.എഫില്‍ ഉണ്ടാകുമെന്ന് വരുത്തി തീര്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. ആരെയും സംശയത്തിന്റെ നിഴിലില്‍ നിര്‍ത്തുന്നത് ലീഗിന്റെ രീതിയല്ല. ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു കഴിഞ്ഞു. ലീഗിന് ഒരു ശബ്ദമേയുള്ളൂ. കുഞ്ഞാലിക്കുട്ടിക്ക് വേറെ, എനിക്ക് വേറെ എന്ന രീതിയില്ല. യു.ഡി.എഫിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ട. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ഞങ്ങളുടെ ചിറകിനടിയിലാണെന്നാണ് പിണറായി പറയുന്നത്.

ഞങ്ങള്‍ ചിറകുവിരിച്ചു പറക്കുന്ന രാജാളിപ്പക്ഷികളാണ്. രണ്ടിനേയും പെറ്റത് സി.പി.എമ്മാണ്. മതരാഷ്ട്രവാദവും മതേതരത്വവും ഒരു പാത്രത്തിലിടാനാവില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്.

ഇടതുഭരണംതന്നെയുണ്ടാക്കിയ മറ്റ് പ്രശ്നങ്ങളെപ്പറ്റിയാണ് ജമാഅത്തുമായി ചര്‍ച്ച ചെയ്തതെന്നും ഡോ.എം.കെ. മുനീര്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

വാര്‍ത്ത ചോര്‍ത്തുന്നത് മാധ്യമങ്ങളുടെ ജോലിയാണെങ്കിലും ചോര്‍ത്തി നല്‍കല്‍ ലീഗ് നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ പണിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് വാര്‍ത്ത ചോര്‍ത്തിയത് താനല്ലെന്ന് മുനീര്‍ വ്യക്തമാക്കിയിരിക്കുന്നത്

THURSDAY, MAY 20, 2010

ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യം അംഗീകരിക്കാത്തവര്‍ : പിണറായി വിജയന്‍

കല്യാശ്ശേരി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കാത്തവാണ് ജമാഅത്തെ ഇസ്‌ലാമിക്കാരെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു. കല്യാശ്ശേരിയില്‍ മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെ അനുസ്മരണ പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രസ്ഥാനമല്ലെന്നും അതിന് സാര്‍വദേശീയബന്ധങ്ങളുണ്ടെന്നും പിണറായി ആരോപിച്ചു. അവര്‍ ആഗ്രഹിക്കുന്നത് ദൈവരാജ്യം ഉണ്ടാക്കാനാണ്. അതിനുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. സോളിഡാരിറ്റിയിലൂടെ രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന ഇവര്‍ തങ്ങളുടെ മുഖംമിനുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മുസ്‌ലിംലീഗ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ചക്കൊരുങ്ങിയിരിക്കുകയാണ്. ഇവിടുത്തെ മുസ്‌ലിം ബഹുജനങ്ങളില്‍ വളരെ ന്യൂനപക്ഷ വിഭാഗമായ ഇവരുമായി സഖ്യമുണ്ടാക്കുന്നത് ഇവിടുത്തെ സംഘടിത പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വേണ്ടിയാണ്. ലീഗിന്റെ ഇപ്പോഴത്തെ സമീപനം യു ഡി എഫും ആലോലിക്കണമെന്ന് പിണറായി പറഞ്ഞു. ചടങ്ങില്‍ സി പി എം ജില്ലാ സെക്രട്ടറി പി ശശി, ശാരദ ടീച്ചര്‍, ഒ പി നാരായണന്‍, പി രാമചന്ദ്രന്‍ പ്രസംഗിച്ചു

WEDNESDAY, MAY 19, 2010

ഡോക്ടര്‍മാരുടെ 'മരുന്ന് കച്ചോടം'

തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്യ്രമില്ലാത്ത ഏക ഉല്‍പന്നമാണല്ലോ മരുന്ന്. ദൈവതുല്യനായി കാണുന്ന ഡോക്ടര്‍ ശീട്ടെഴുതുമ്പോള്‍ എപ്പോഴും തോല്‍പിക്കപ്പെടുന്നത് പാവം രോഗികളാണ്. രോഗം ചെറുതായാലും വലുതായാലും പോക്കറ്റിന്റെ വലുപ്പമനുസരിച്ചാണ് ഇവിടെ ചികില്‍സ ലഭ്യമാകുന്നത്. രോഗം കണ്ടുപിടിക്കാനെന്ന പേരില്‍ വേണ്ടിയും വെറുതേയും പുത്തന്‍ സാങ്കേതികവിദ്യ നിറഞ്ഞ ടെസ്റ്റുകളും സ്കാനിങ്ങും എക്സറേയുമെല്ലാം പാവപ്പെട്ട രോഗികളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നുണ്ട്. നമ്മുടെ നഗരങ്ങളിലും ചില പ്രമുഖ അലോപ്പതി ഡോക്ടര്‍മാര്‍ പരിശോധനയോടൊപ്പം മരുന്നും സ്റ്റോക്ക് ചെയ്ത് വില്‍ക്കുന്നു. ക്ലിനിക്കിന് ചാരിയുള്ള റൂമില്‍ സ്വന്തക്കാരനെ നിറുത്തി, ഒരു പെട്ടിക്ക് മറ്റൊരു പെട്ടി ഫ്രീ എന്ന രീതിയില്‍ ഓഫര്‍ ചെയ്യുന്ന കമ്പനിയുടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റ് ലാഭംകൊയ്യുന്നു. കച്ചവടം ബഹുജോറാവുമ്പോള്‍ വിലകൂടിയ ഗാര്‍ഹികോപകരണങ്ങള്‍കൊണ്ട് മരുന്ന് കമ്പനി ഡോക്ടറെ പൊതിയുമത്രേ.
ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള 'സൂപ്പര്‍ മരുന്നുകള്‍' രണ്ടാമതും വാങ്ങാനായി മറ്റു ഷോപ്പുകളില്‍ അന്വേഷിച്ച് കിട്ടാതെ വരുമ്പോള്‍ അവസാനം ക്ഷീണിച്ചവശനായി ഡോക്ടറുടെ ക്ലിനിക്കില്‍നിന്നുതന്നെ വാങ്ങേണ്ട ഗതികേടും രോഗിക്കുണ്ട്.
ഇന്ത്യന്‍ മരുന്നുകമ്പനികള്‍ പ്രതിവര്‍ഷം പ്രചാരണത്തിനും ഡോക്ടര്‍മാരെ സ്വാധീനിക്കാനും 6000 കോടി രൂപയോളം ചെലവാക്കുന്നുണ്ടത്രെ. കമ്പനികളുടെ വാഗ്ദാനങ്ങളില്‍ കുരുങ്ങി മരുന്ന് നിര്‍ദേശിക്കുന്ന സമീപനം ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചെങ്കിലേ ഈ രംഗത്ത് ധാര്‍മികതയുണ്ടാവൂ.
പൊതുമേഖലാ ഔഷധ നിര്‍മാണ കമ്പനികളെ ശക്തിപ്പെടുത്താനും ഔഷധ ഗവേഷണത്തിന് മുന്‍തൂക്കം നല്‍കി ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ നിരോധിക്കാനും ഡോക്ടര്‍മാര്‍ക്ക് ചികില്‍സാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനും സര്‍ക്കാര്‍ തയാറാവണം.

No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More