1992-ല്‍ ബാബരി മസ്‌ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ ഗ്രസും മുസ്‌ലിം ലീഗും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം പുറത്തുപോയി ഐ എന്‍ എല്ലിന് രൂപം നല്‍കി യത്. കോണ്‍ഗ്രസ് ഒന്ന് ശബ്‌ദിച്ചിരുന്നെങ്കില്‍ ബാബരി മസ്‌ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല. എന്നാല്‍ അതിനു പോലും ശ്രമിക്കാത്ത കോണ്‍ഗ്രസിന്റെ കൂടെ നാം എന്തിന് നില്‍ക്കണമെന്നായിരുന്നു സേട്ടു സാഹിബിന്റെ നിലപാട്. എന്നാല്‍ ഈ സമയത്ത് സംയമനം പാലിക്കനായിരുന്നു മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്‌തത്. അധികാരമില്ലെങ്കില്‍ പാര്‍ട്ടിക്ക് നിലനില്‍ക്കാനാവില്ലെന്ന് നന്നായിട്ടറിയുന്ന ലീഗ് നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിക്കാന്‍ മടിച്ചു. കേരളം പോലെയൊരു സംസ്ഥാനത്ത് ഒറ്റയ്‌ക്ക് നില്‍ക്കുക ആപത്‌കരമാണ്. ഏതെങ്കിലും ഒരു മുന്നണിയില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ വിജയിക്കില്ലെന്ന് ലീഗ് നേതൃത്വത്തിന് അറിയാമായിരുന്നു. കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ചാല്‍ പിന്നെ ഒറ്റക്ക് നില്‍ക്കേണ്ടിവരും. അത്രത്തോളം ശക്തി ലീഗിനില്ലായിരുന്നു. ദേശീയ തലത്തില്‍ ശക്തിയുണ്ടായിട്ടു പോലും കേരളത്തില്‍ ബി ജെ പി ക്ലച്ച് പിടിക്കാത്തത് സ്വന്തമായി നില്‍ക്കുന്നത് കൊണ്ടാണെന്നുള്ളതും ലീഗ് നേതാക്കളെ കോണ്‍ഗ്രസ് ബന്ധം വിച്ഛേദിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും മുന്നണിയുടെ ഭാഗമായി ബി ജെ പി കേരളത്തില്‍ മത്സരിച്ചാല്‍ അവര്‍ ക്ക് ധാരാളം സീറ്റുകള്‍ ലഭിക്കും. ലീഗ് മുന്നണിയില്‍ നിന്ന് മാറി നിന്നാല്‍ കേരളത്തില്‍ എഴുതി തള്ളപ്പെട്ട പാര്‍ട്ടികളുടെ ലിസ്റ്റില്‍ മുസ്‌ലിം ലീഗിന്റെ പേരും ചേര്‍ക്കപ്പെടേണ്ടി വരും. അതിനാല്‍ ബാബരി മസ്‌ജിദ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ എതിക്കുന്നതിന് പകരം കൂടെനില്‍ക്കാനേ മുസ്‌ലിം ലീഗിന് നിവാഹമുണ്ടായിരു ന്നുള്ളു. ലീഗിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് സേട്ട് സാഹിബ് 1994 ല്‍ ഐ എന്‍ എല്‍ രൂപവത്‌കരിക്കുമ്പോള്‍ അന്നത്തെ മുസ്‌ലിം ലീഗിലെ നേതാക്കളായ യു എ ബീരാ ന്‍, പി എം അബൂബക്കര്‍, എം എ ലത്തീഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സേട്ട് സാഹിബിന്റെ അന്ത്യം വരെ അദ്ദേ ഹം കോണ്‍ഗ്രസിനേയും മുസ്‌ലിം ലീഗിനേയും ശക്തമായി എതിര്‍ത്തിരുന്നു.
ഐ എന്‍ എല്ലിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഇടത് മുന്നണിയെയല്ലാതെ മറ്റൊന്നിനെ ആശ്രയിക്കാനില്ലായിരുന്നു. സ്വന്തമായി നില്‍ക്കാനുള്ള ശേഷി ഐ എന്‍ എല്ലിന് ഇല്ലതാനും. അതിനാല്‍ 17 വര്‍ഷത്തോളം ആവശ്യപ്പെടാതെതന്നെ ഇടതു മുന്നണിയുമായി സഹകരിച്ചുപോന്നു ഇതിനിടക്ക് നിരവധി തവണ മുന്നണിയില്‍ തങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കണമെന്ന് ഐ എന്‍ എല്‍ നേതാക്കല്‍ എല്‍ ഡി എഫ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്തുകളയച്ചു. ഇതിനൊന്നും ഫലം കണ്ടില്ല. തങ്ങള്‍ക്ക് ശേഷം മുന്നണിയുമായി സഹകരിക്കാന്‍ വന്ന പല ചെറിയ പാര്‍ട്ടികള്‍ക്കും വലിയ പരിഗണന മുന്നണി നല്‍കിയതെല്ലാം ഐ എന്‍ എല്‍ നേതാക്കള്‍ വീക്ഷിച്ചു. പ്രത്യേകിച്ച് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പി ഡി പിക്ക് നല്‍കിയ പരിഗണന പോലും ഐ എന്‍ എല്ലിന് നല്‍കാന്‍ ഇടതു മുന്നണി കൂട്ടാക്കിയിയിരുന്നില്ല. ഇതെല്ലാം ഐ എന്‍ എല്‍ നേതാക്കളെ മാറ്റി ചിന്തിപ്പിക്കാന്‍ ഇടയാക്കി.
അവസാനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളെ മുന്നണിയിലെടുക്കണെമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. എന്നാല്‍ മുന്നണിയിലെടുക്കുന്നതിന് ഘടക കക്ഷികളാണ് എതിരെന്ന് സി പി എം മറുപടി നല്‍കി. പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഐ എന്‍ എല്‍ നേതാക്കള്‍ ഘടക കക്ഷികളെ കണ്ടു. ആദ്യം ചെറിയ എ തിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി പി ഐ പോലും അവസാനം മുന്നണിയിലെടുക്കാന്‍ സമ്മ തം നല്‍കി. ഒടുവില്‍ മുന്നണിയിലെടുക്കുന്നത് പിന്നീട് തീരുമാനിക്കാം എന്ന് സി പി എം പറഞ്ഞതോടെ ഐ എന്‍ എല്‍ അടിയന്തിര യോഗം കോഴിക്കോട് വിളിച്ച് ചേര്‍ക്കുകയായിരുന്നു.
യോഗത്തില്‍ ഇടതു മുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പി എം എ സലാമിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കുറച്ചു കാലംകൂടി നമുക്ക് ക്ഷമിക്കാം എന്ന് പറഞ്ഞ് അഹമദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും ശക്തമായ തര്‍ക്കം നടന്നു. ഒടുവില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫു മായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സേട്ടു സാഹിബിന്റെ ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി യു ഡി എഫുമായി സഹകരിക്കാനുള്ള ഐ എല്‍ എല്ലിന്റെ തീരുമാനം അംഗീകരിക്കാനാവാതെ ഐ എന്‍ എല്ലില്‍ നിന്ന് ഒരു വിഭാഗം എല്‍ ഡി എഫിന്റെ കൂടെ തന്നെ നിന്ന് ഐ എന്‍ എല്‍ സെക്കുലര്‍ ഫോറം രൂപവത്‌കരിച്ചു. ഇതോടെ ഐ എന്‍ എല്ലിന്റെ ആദ്യ പിളര്‍പ്പ് നടന്നു. സെക്കുലര്‍ പിന്നീട് പി ടി എ റഹീമിന്റെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച നാഷണല്‍ സെക്കുലര്‍ ഫോറത്തില്‍ ചേര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിക്കുന്നതിന് പകരം ഐ എന്‍ എല്‍ മുസ്‌ലിം ലീഗുമായി സഹകരിക്കുന്ന നിലപാടാണ് കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്ലിന് യു ഡി എഫ് സീറ്റ് നല്‍കുന്നതിന് പകരം മുസ് ലിം ലീഗിന്റെ സീറ്റുകളാണ് നല്‍കിയിരുന്നത്. ഐ എന്‍ എല്ലിന്റെ വിഷയങ്ങളില്‍ നിന്നെല്ലാം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് ചെന്നിത്തലയും മാറി നിന്നു. എല്ലാം തീരുമാനങ്ങളും ലീഗിന് വിടുകയായിരുന്നു. പി എം എ സലാമിന്റെ നാടായ തിരൂരങ്ങാടിയിലടക്കം ഐ എന്‍ എല്ലിന്റെ പല സീറ്റുകളിലും മത്സരിച്ചിരുന്നത് ലീഗ് സ്ഥാനാര്‍ഥികളായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് മുസ്‌ലിം ലീഗ്- ഐ എന്‍ എല്‍ ലയന ചര്‍ച്ച സജീവമാകുന്നത്. പി എം എ സലാം, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയ ഐ.എന്‍.എല്ലിലെ കരുത്തരായ നേതാക്കളുടെ നേതൃത്വത്തിലുള്ള സംസ്ഥാ ന കമ്മിറ്റിയിലെ ഭൂരിപക്ഷം ലയനം വേണമെന്ന നിലപാടിലായിരുന്നു. സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ലയനത്തെ എതിര്‍ക്കുകയും ചെയ്‌തു. ഒടുവില്‍ ഒരു ചാനലിന് സലാം നല്‍ കിയ അഭിമുഖത്തില്‍ ലയനത്തെ കുറിച്ചും എസ് എ യു നിലപാടിനെ കുറിച്ചുമെല്ലാം വ്യക്തമാക്കിയതോടെയാണ് രാണ്ടാമത്തെ പിളര്‍പ്പിന് ആക്കം കൂട്ടിയത്. സലാമിന് എതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എസ് എ പുതിയവളപ്പില്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന് കത്തയച്ചു. ഉടനെ സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഈ സമയത്ത് അഖിലേന്ത്യ സെക്രട്ടറി സിറാജ് സേട്ടുമായി സലാം ബാഗ്ലൂരില്‍ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നേരെത്തെ നിശ്ചയിച്ച പ്രകാരം ഐ എന്‍ എല്‍ ദേശീയ നേതൃത്വം കൊല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍ സിറാജ് സേട്ടിന്റെ നേതൃത്വത്തില്‍ സമാന്തര യോഗം ചെന്നൈയിലും ചേര്‍ന്നു. പരസ്‌പരം പുറത്താക്കി ഐ എന്‍ എല്‍ മറ്റൊരു പിളര്‍പ്പ് പൂര്‍ത്തിയാക്കി.
എന്ത് വിലകൊടുത്തും ഐ എന്‍ എല്ലിനെ മുസ്‌ലിം ലീഗിലെത്തിക്കുകയന്നതായിരുന്നു ലിഗിന്റെ തന്ത്രം. പി എം എ സലാമിന് സംസ്ഥാ ന ഭാരവാഹിത്വവും മന്ത്രി സ്ഥാനവും എന്‍ എ നെല്ലിക്കുന്നിന് അസംബ്ലി സീറ്റോ ജില്ലാ ഭാരവാഹിത്വമോ നല്‍കാമെന്നും സിറാജ് സേട്ടിനെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റാ ക്കാമെന്നുമുള്ള വലിയ ഓഫറുകളാണ് ലീഗ് സമ്മാനിച്ചത്. മാണി- ജോസഫ് ലയനത്തിന് ശേഷം യു ഡി എഫിലെ രണ്ടാം കക്ഷി ആര് എന്ന ചര്‍ച്ച സജിവമായിരിക്കുകയാണ്. ഇത് നേരിടാന്‍ ലീഗ് വിഷമിക്കുമ്പോഴാണ് ഐ എന്‍ എല്ലിനെ വീണ് കിട്ടിയത്. ഒടുവില്‍ അത് സംഭവിച്ചു. ലീഗ് ഒരുക്കിയ കെണിയില്‍ ഐ.എന്‍. എല്ലിലെ ഒരു വിഭാഗം വീണു. അതിന് ഓരോകാരാ ണങ്ങളും ന്യായീകരണ ങ്ങളും ഉണ്ടായേക്കാം. പിള ര്‍ന്ന പാതിയിലൊരുഭാഗം സി.പി.എമ്മിന്റെ കളത്തില്‍ ചെന്നു ചാടി.
വര്‍ഷങ്ങളായി ഐ. എന്‍.എല്‍. ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ നേരത്തെ തന്നെ അതൃപ് തരായ പല പ്രവര്‍ത്തകരും വിവിധ പാര്‍ട്ടികളില്‍ ചേര്‍ ന്നിരുന്നു. സമുദായ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും തളര്‍ത്തിയും പരമാവധി പ്രവര്‍ത്തകരെ തങ്ങളുടെ കൂടെ നിര്‍ത്തുകയെന്നത്‌് സി പി എമ്മിന്റെ അജണ്ടകളി ലൊന്നായിരുന്നു. ഇതിലൂടെ മത വര്‍ഗിയത ഇല്ലായ്‌മ ചെയ്യുകയാണ് സി പി എം ലക്ഷ്യമിടുന്നത്. അതില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ടെന്നാണ് സി.പി.എം അവകാശവാദം.
ഏതായാലും ഐ.എന്‍. എല്ലിന്റെ മൂന്നാം പാതിയായ ഔദ്യോഗികവിഭാഗം നിലനില്‌പിനായി പോരാട്ടം തുടങ്ങുകയാണ്. അത് ഏത് വരെ എന്ന് കാത്തിരിക്കു കയാണ് രാഷ്‌ടിയ നിരീക്ഷ കരും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും. ഐ.എന്‍. എല്‍. മൂന്നാതോടെ ആരുടെ കൂടെ നില്‍ക്കമെന്ന കാര്യ ത്തില്‍ അണികള്‍ ത്രിശങ്കു വിലായതും ചര്‍ച്ചയായിട്ടുണ്ട്.
No comments:
Post a Comment