സുഹൃത്തുക്കളേ...
കണ്ണൂര്‍ ജില്ലയിലെ നരിക്കാട്ടേരിയില്‍ ബോബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചു മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞത് നാം എല്ലാം അറിഞ്ഞു. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് എടക്കഴിയൂരില്‍ ഇന്നലെ (ഏപ്രില്‍ 28) പുലര്‍ച്ചെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ തെരുവത്ത് വീട്ടില്‍ മൊയ്തുവിന്റെ വീട് അജ്ഞാത സംഘം അഗ്നിക്കിരയാക്കി. ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിയമര്‍ന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ചില മുസ്ലിം ലീഗുകാര്‍ മേഖലയിലെ പത്രലേഖകരെ വിളിച്ച് മൊയ്തു മുസ്ലിം ലീഗ് പ്രവര്‍ത്തകനല്ലെന്നും അങ്ങിനെ വാര്‍ത്ത നല്‍കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പല പത്രലേഖകരും മൊയ്തുവിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ചോദിച്ചതോടെ താന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലിം ലീഗിലെ അഷറഫ് കോക്കൂരിനു വേണ്ടി സജീവമായി പ്രചരണരംഗത്തുണ്ടായിരുന്നതായും പറഞ്ഞു. ഇതോടെ പത്രലേഖകര്‍ മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാല്‍ മൊയ്തു ലീഗ് പ്രവര്‍ത്തകനാണോ അല്ലയോ എന്ന് വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. ഇത് അറിഞ്ഞ മറ്റു പല മുസ്ലിം ലീഗ് പ്രവര്‍ത്തകരും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
ചിന്തിക്കുക.... പ്രവര്‍ത്തകര്‍ക്ക് ആപത്തു വരുമ്പോള്‍ സഹായിക്കാനില്ലാത്ത നേതൃത്വത്തെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും?
No comments:
Post a Comment