കോഴിക്കോട്: ഇന്ത്യാവിഷന്‍ ചെയര്‍മാനിയിരിക്കെത്തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം കെ മുനീര്‍ തന്റെയും ഭാര്യയുടെയും പേരില്‍ ഉണ്ടാക്കിയ സ്വകാര്യ കമ്പനിയിലേക്ക് 8.2 കോടി രൂപയുടെ ഓഹരി മാറ്റിയതിനു വ്യക്തമായ തെളിവുകള്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഉമസ്ഥത വഹിക്കുന്ന ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സില്‍ തനിക്ക് നാമമാത്ര ഓഹരിയേയുള്ളുവെന്നും ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്നും മുനീര്‍ അവകാശപ്പെടുമ്പോഴാണ് അദ്ദേഹത്തിന് ഇന്ത്യാവിഷന്‍ 8 കോടി 20 ലക്ഷത്തിന്റെ ഓഹരി കൈമാറിയിരിക്കുന്നത്. മുനീര്‍ ചെയര്‍മാനായ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പേര് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ്; മുനീറും ഭാര്യയും ചേര്‍ന്നുണ്ടാക്കിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേര് ‘ഇന്ത്യാവിഷന്‍ ടെലികാസ്റ്റിങ് എന്റര്‍പ്രൈസസ്.
Monday, April 25, 2011
സമാന്തര ഇന്ത്യാവിഷന്‍: എം.കെ.മുനീറിനു നിഷേധിക്കാനാകാത്ത തെളിവുകള്‍ പുറത്തേയ്ക്ക്
Labels:
ഇന്ത്യാവിഷന്‍,
എം.കെ മുനീര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment