Friday, April 29, 2011

മുസ്ലിം ലീഗ് പ്രവര്‍ത്തകരോട്



സുഹൃത്തുക്കളേ... 

കണ്ണൂര്‍ ജില്ലയിലെ നരിക്കാട്ടേരിയില്‍ ബോബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചു മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞത് നാം എല്ലാം അറിഞ്ഞു. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് എടക്കഴിയൂരില്‍ ഇന്നലെ (ഏപ്രില്‍ 28) പുലര്‍ച്ചെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ തെരുവത്ത് വീട്ടില്‍ മൊയ്തുവിന്റെ വീട് അജ്ഞാത സംഘം അഗ്നിക്കിരയാക്കി. ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിയമര്‍ന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ചില മുസ്ലിം ലീഗുകാര്‍ മേഖലയിലെ പത്രലേഖകരെ വിളിച്ച് മൊയ്തു മുസ്ലിം ലീഗ് പ്രവര്‍ത്തകനല്ലെന്നും അങ്ങിനെ വാര്‍ത്ത നല്‍കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പല പത്രലേഖകരും മൊയ്തുവിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ചോദിച്ചതോടെ താന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലിം ലീഗിലെ അഷറഫ് കോക്കൂരിനു വേണ്ടി സജീവമായി പ്രചരണരംഗത്തുണ്ടായിരുന്നതായും പറഞ്ഞു. ഇതോടെ പത്രലേഖകര്‍ മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാല്‍ മൊയ്തു ലീഗ് പ്രവര്‍ത്തകനാണോ അല്ലയോ എന്ന് വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. ഇത് അറിഞ്ഞ മറ്റു പല മുസ്ലിം ലീഗ് പ്രവര്‍ത്തകരും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. 

ചിന്തിക്കുക.... പ്രവര്‍ത്തകര്‍ക്ക് ആപത്തു വരുമ്പോള്‍ സഹായിക്കാനില്ലാത്ത നേതൃത്വത്തെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും?
നേതൃത്വത്തെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും?


Thursday, April 28, 2011

നരിക്കാട്ടേരി സ്‌ഫോടനം: മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍


നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിക്കാട്ടേരി സ്വദേശികളായ ചെറിയ തയ്യില്‍ ഫൈസല്‍ (31), പൂവുള്ളതില്‍ അജ്‌നാസ് (23), പൂവുള്ളതില്‍ സബീലുല്ല എന്ന സബീല്‍ (21) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ. ധനഞ്ജയകുമാര്‍ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ്.
പ്രതികളെ വ്യാഴാഴ്ച രാവിലെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നുപേരെയും നാദാപുരം റസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് രാത്രിയിലും ചോദ്യം ചെയ്യുകയാണ്.സ്‌ഫോടന കേസില്‍ നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ചേലക്കാട് ഇറ്റിയോടി കുഞ്ഞമ്മദ്, കിഴക്കയില്‍ ഇസ്മാഈല്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് നരിക്കാട്ടേരി അണിയാരിമ്മല്‍ കുന്നിലെ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
ബോംബ് നിര്‍മാണത്തിനിടെ ഇത്രയും പേര്‍ മരിച്ച സംഭവം സംസ്ഥാനത്ത് ആദ്യത്തേതായിരുന്നു. കല്ലാച്ചി പയന്തോങ്ങിലുണ്ടായ സി.പി.എം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണത്രേ ബോംബ് നിര്‍മാണം നടന്നത്.



Monday, April 25, 2011

സമാന്തര ഇന്ത്യാവിഷന്‍: എം.കെ.മുനീറിനു നിഷേധിക്കാനാകാത്ത തെളിവുകള്‍ പുറത്തേയ്ക്ക്


muneer
കോഴിക്കോട്: ഇന്ത്യാവിഷന്‍ ചെയര്‍മാനിയിരിക്കെത്തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം കെ മുനീര്‍ തന്റെയും ഭാര്യയുടെയും പേരില്‍ ഉണ്ടാക്കിയ സ്വകാര്യ കമ്പനിയിലേക്ക് 8.2 കോടി രൂപയുടെ ഓഹരി മാറ്റിയതിനു വ്യക്തമായ തെളിവുകള്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഉമസ്ഥത വഹിക്കുന്ന ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സില്‍ തനിക്ക് നാമമാത്ര ഓഹരിയേയുള്ളുവെന്നും ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്നും മുനീര്‍ അവകാശപ്പെടുമ്പോഴാണ് അദ്ദേഹത്തിന് ഇന്ത്യാവിഷന്‍ 8 കോടി 20 ലക്ഷത്തിന്റെ ഓഹരി കൈമാറിയിരിക്കുന്നത്. മുനീര്‍ ചെയര്‍മാനായ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പേര് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ്; മുനീറും ഭാര്യയും ചേര്‍ന്നുണ്ടാക്കിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേര് ‘ഇന്ത്യാവിഷന്‍ ടെലികാസ്റ്റിങ് എന്റര്‍പ്രൈസസ്.


Monday, April 18, 2011

മുഅല്ലിമുകള്ക്ക് ഹറാമായത് ലീഗിന് ഹലാലോ?


ഇടതു മുന്നണി സര്ക്കാ ര്‍ പാവപ്പെട്ട പതിനായിരക്കണക്കിന് മദ്‌റസാ അധ്യാപകര്ക്ക് ക്ഷേമനിധി പ്രഖ്യാപിച്ചപ്പോള്‍ അത് എല്‍.ഐ.സിയില്‍ നിക്ഷേപിക്കുകയാണെന്നും മുഅല്ലിമീങ്ങളെ പലിശ തീറ്റിപ്പിക്കുകയുമാണെന്നും പറഞ്ഞ് ലീഗ് അനുകൂല മതസംഘടനകള്‍ ഗീര്വാപണം മുഴക്കി അതിനെതിരെ രംഗത്തുവന്നിരുന്നല്ലോ?
വേങ്ങര നിയോജകമണ്ഡലത്തിലെ സ്ഥാനാര്ഥിഅയും സമുദായസംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്വത്തുസംബന്ധിച്ച വിവരങ്ങളില്‍ രണ്ട് എല്‍.ഐ.സി പോളിസികളും ഉള്പ്പെ ടുന്നു. മറ്റു ബാങ്ക് നിക്ഷേപങ്ങള്‍ വേറെയും. മുഅല്ലിമീങ്ങള്ക്ക്ഉ മാത്രം പലിശ ഹറാമും ലീഗ് ഉന്നത നേതൃത്വത്തിന് ഹലാലുമാവുന്ന പ്രക്രിയ സമൂഹത്തോടും സമുദായത്തോടും വിശദീകരിച്ചാല്‍ നന്നായിരിക്കും.

IUML leader pens book on Islamic extremism






  •  






  • M.K. Muneer
    M.K. Muneer
    After a hectic poll campaign, Dr. M.K. Muneer, Indian Union Muslim League state secretary and the UDF candidate in Kozhikode South, has resumed work on his new book on Jihad, which is likely to create ripples in Kerala.
    Dr. Muneer had stopped work on the book for about two months as he was fully immersed in the election campaign.
    The book is a frontal attack on organisations such as the Jama’at-e-Islami and the Popular Front of India for propagating extremist ideas among Muslims.
    “Jama’t forms the basis of the extremist movement in the world. It was the theories of Jama’at founder Syed Abul Ala Maududi that laid the foundation for extremism,’’ Dr Muneer said. Tracing the history of Jihadi movement in the world, the book also lays emphasis on the funding of Islamic extremism.
    “Many of the indoctrinated assassins were injected with drugs to make them more deadly and the money collected from hashish trade was used for terrorist activities in Afghanistan,’’ says Dr Muneer.
    According to the author, Maududi, Sayed Qutb and Hasan Al Banna were responsible for misinterpreting Islam to suit their needs. “In India, the job was done by SIMI, which was the student wing of Jama’at.” he adds.
    The last three chapters of the book are on the Jihadi movement in Kerala. “I will detail the incidents like the SIMI camp at Wagamon and the recruitment of Malayalee youths for terror training in Kashmir,” he says.

    Friday, April 15, 2011

    മുസ്‌ലിം ലീഗ്‌ നിലപാടില്ലായ്‌മയുടെ അനിവാര്യ ദുരന്തം


    ടി. മുഹമ്മദ്‌ വേളം

    ഏതാനും ആഴ്‌ചകള്‍ മുമ്പുവരെ മുസ്‌ലിംലീഗ്‌ കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ കടന്നുപോവുകയായിരുന്നു. കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച്‌ നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാവണം. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്‌ ഫലം അതിന്‌ അടിവരയിട്ടു. ലീഗിതര മുസ്‌ലിം രാഷ്‌ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത്‌ കൈയില്‍ കൊടുക്കുന്നതില്‍ ലീഗ്‌ അസാമാന്യ മിടുക്ക്‌ കാട്ടി. ലീഗിതര മുസ്‌ലിം രാഷ്‌ട്രീയ മഖ്‌ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്‌ട്രീയം അസാധ്യതയുടെ രാഷ്‌ട്രീയ നാമമാണെന്ന്‌ അവര്‍ ആവര്‍ത്തിച്ചു. ഐ.എന്‍.എല്‍ രൂപവത്‌കരിക്കപ്പെട്ട സമയത്ത്‌ ലീഗ്‌ നേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ നാമമുണ്ടായിരുന്നു- `ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്‌.' അത്‌ ഒരു പകുതി മുക്കാല്‍ ശരിയെന്ന്‌ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.
    ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ്‌ വലിയ പ്രതിരോധത്തിലായിരുന്നു. 1992-ല്‍ നിന്ന്‌ 2008-ഉം 2010-ഉം ആകുമ്പോഴേക്ക്‌ ആ നിലപാടായിരുന്നു ശരിയെന്ന്‌ ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന്‌ തിരിച്ചു കിട്ടി. കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ `മിതവാദ'ത്തെ പാടിപ്പുകഴ്‌ത്താന്‍ തുടങ്ങി. ലീഗിനറിയില്ലെങ്കിലും ലീഗ്‌ മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു. ലീഗിന്റെ ആദര്‍ശമില്ലായ്‌മ അത്യുജ്ജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു. ലീഗിന്റെ നിലപാടില്ലായ്‌മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ്‌ കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു.
    ഒരു പാര്‍ട്ടിക്ക്‌ ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ്‌ വേണ്ടത്‌. ഇക്കാര്യത്തിലൊക്കെ ലീഗ്‌ ഒറ്റക്കെട്ടായിരുന്നു. പാളയത്തില്‍ പടയില്ല. തെരഞ്ഞെടുപ്പ്‌ നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ലീഗ്‌ നിയ്യത്തുകൊണ്ട്‌ ഭരണകക്ഷിയായി കഴിഞ്ഞിട്ട്‌ മാസങ്ങള്‍ കുറേ കഴിഞ്ഞിരുന്നു. ആര്‍ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്‍ട്ടി. ആ സുന്ദര സ്വപ്‌നത്തിനിടയിലാണ്‌ അളിയന്‍ റഊഫ്‌ ലീഗിനെ വിളിച്ചുണര്‍ത്തിയത്‌. ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക്‌. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ ജയിക്കുകയോ ജയിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ ഒരു കാര്യം ഉറപ്പ്‌. വഴി അത്ര എളുപ്പമല്ല. ലീഗ്‌ മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്‌കാരിക നായകര്‍ക്ക്‌ പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം.
    കേരളീയ രാഷ്‌ട്രീയത്തില്‍ അടുത്ത കാലത്ത്‌ ഉയര്‍ന്ന ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ്‌ ലീഗ്‌ നേതാവിനെതിരെ ഇപ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്ന്‌ തന്നെ ഉയര്‍ന്നിരിക്കുന്നത്‌. കൈകൂലി മുതല്‍ കൊലപാതകം വരെ അധികാര ദുര്‍വിനിയോഗം, ജുഡീഷ്യറിയെ സ്വാധീനിക്കല്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്‌. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന്‌ തന്നെയാണിപ്പോള്‍ കേരളം വിശ്വസിക്കുന്നത്‌. ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്‍ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. പകരം എന്താണ്‌ ഒരു സംഘടന എന്ന നിലക്ക്‌ ലീഗിന്‌ സംഭവിച്ചത്‌ എന്ന്‌ പരിശോധിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.
    ``മുസ്‌ലിം ലീഗിനെ സംബന്ധിച്ചേടത്തോളം സിദ്ധാന്തമൊന്നുമില്ല. കോണ്‍ഗ്രസ്‌ പോലെ കേരളാ കോണ്‍ഗ്രസ്‌ പോലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയാണത്‌. പക്ഷേ ആ പാര്‍ട്ടി നിലനില്‍ക്കേണ്ടത്‌ എന്റെയും നിങ്ങളുടെയും ആവശ്യമാണ്‌. ആ പാര്‍ട്ടി ഇല്ലെങ്കില്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മോശമാകും'' (അഡ്വ. എ. ജയശങ്കര്‍. മാതൃഭൂമി ആഴ്‌ച്ചപതിപ്പ്‌ 2011 ജൂണ്‍ 23).
    ആദര്‍ശമില്ലായ്‌മയും നിലപാടില്ലായ്‌മയും ഒരു മഹാകാര്യമാണെന്ന്‌ പൊതുബോധ ഉപാസകരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ലീഗിനെക്കുറിച്ച്‌ പറഞ്ഞു. പൊതുസമൂഹത്തെ പഠിപ്പിച്ചു. ലീഗില്ലാതായാല്‍ തീവ്രവാദികള്‍ കേരള മുസ്‌ലിംകളെ റാഞ്ചുമെന്നവര്‍ മുന്നറിയിപ്പു നല്‍കി. ഇതേ കാര്യമാണ്‌ ഈജിപ്‌ത്‌ ഉള്‍പ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ മര്‍ദക സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്‌. ഞങ്ങള്‍ അധികാരമൊഴിഞ്ഞാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇസ്‌ലാമിസ്‌റ്റുകള്‍ അധികാരത്തില്‍ വരും. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം സ്വേഛാധിപത്യവും രാഷ്‌ട്രീയ ജീര്‍ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

    മുസ്‌ലിംലീഗിന്റെ
    നിലപാടില്ലായ്‌മകള്‍

    ലോക വ്യാപകമായി ഇന്ന്‌ മുസ്‌ലിം സമൂഹം അങ്ങേയറ്റം വൈബ്രന്റായ ഒരു സമുദായമാണ്‌. സാമ്രാജ്യത്വത്താല്‍ ടാര്‍ഗറ്റ്‌ ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായി പ്രതിരോധിക്കുന്ന ജനത. പക്ഷേ ഇതൊന്നും മുസ്‌ലിംലീഗിന്‌ ബാധകമായ കാര്യമേ അല്ല. സാമ്രാജ്യത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന്‌ ലീഗ്‌ നേതാക്കള്‍ പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്‌. സാമ്രാജ്യത്വ അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില്‍ അടുത്ത കാലത്ത്‌ പലപ്പോഴും തെരഞ്ഞെടുപ്പ്‌ വിഷയം വരെ ആയിട്ടുണ്ട്‌. ലീഗ്‌ അപ്പോഴെല്ലാം അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലായിരുന്നു.
    ഉത്തരേന്ത്യയില്‍ നടന്ന ബീഭത്സമായ വര്‍ഗീയാക്രമണങ്ങളോട്‌ നിസ്സംഗത പുലര്‍ത്തുക എന്നതായിരുന്നു ലീഗ്‌ നയം. ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ മിതവാദമെന്ന നാമധേയത്തില്‍ ആഘോഷിച്ചു. ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത്‌ പാണക്കാട്‌ തങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണെന്നു പറഞ്ഞത്‌ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട്‌ വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു. പിന്നീട്‌ ലീഗത്‌ ഒരഭിമാനമായി കൊണ്ടുനടന്നു. പാണക്കാട്ടെ തങ്ങള്‍ ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിനുപുറത്തുള്ള മുസ്‌ലിംകള്‍ ബാബരി ആക്രമണാനന്തരം വമ്പിച്ച കലാപം അഴിച്ചുവിടുകയായിരുന്നു എന്ന അവാസ്‌തവത്തിനു മുകളിലാണ്‌ ഈ ലീഗ്‌ മഹാത്മ്യം നിലനില്‍ക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ലീഗിന്‌ കഴിയുമായിരുന്നില്ല.
    ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന്‌ കേരളത്തില്‍ എന്തിനാണ്‌ ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന്‌ ഒരിക്കലും മനസ്സിലാവാത്ത യുക്തി. അത്‌ ഒരു പ്രതിഷേധവും സമരവുമാണെന്ന്‌ സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത്‌ ലീഗ്‌ അംഗീകരിക്കാതിരുന്നത്‌ അധികാര ലഹരി കാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്‌മ കൊണ്ടുകൂടിയാണ്‌. അധികാരത്തിന്റെ രാഷ്‌ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും രാഷ്‌ട്രീയം ലീഗിന്‌ വഴങ്ങുന്ന കാര്യമായിരുന്നില്ല. രാഷ്‌ട്രീയമെന്നാല്‍ നിലപാടിനു വേണ്ടിയുള്ളതല്ല, അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക്‌ ലീഗെത്തി എന്നതാണ്‌ '92-ല്‍ സംഭവിച്ചത്‌.
    '91-ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെ ലീഗ്‌ മുന്‍കൈയില്‍ ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ്‌ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ചു. ലീഗിതര മുസ്‌ലിം- രാഷ്‌ട്രീയം അതിനെതിരെ ആഞ്ഞടിച്ചു. ആ കാമ്പയിന്‍ വടകര-ബേപ്പൂര്‍ ലോക്‌സഭാ നിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം സാമാന്യജനത്തിനും മതേതര സമൂഹത്തിനും മനസ്സിലായി. ലീഗിനത്‌ ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല. ലീഗ്‌ ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായി എല്‍.ഡി.എഫ്‌ ജയിക്കുന്ന ഒരു ലോക്‌സഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട്‌ കൂടി വാങ്ങി യു.ഡി.എഫ്‌ സ്വതന്ത്രര്‍ ജയിക്കുക എന്നത്‌ രാഷ്‌ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ്‌ കുഴപ്പം? അത്‌ ഫാസിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. ഹൈന്ദവ ഫാഷിസം പരോക്ഷമായി നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാന്‍ ശ്രമിക്കുകയാണ്‌ എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്‌ഞ്ചിനകത്തുള്ള കാര്യങ്ങളല്ല. കാരണം ഫാഷിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്‌ട്രീയ കാഴ്‌ചപ്പാടായി ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഏതു ഫാഷിസവുമായി ധാരണയാവാമെന്ന നിലപാടില്ലായ്‌മയിലേക്ക്‌ അവര്‍ എത്തിച്ചേരും.
    2004-ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന്‌ മഞ്ചേരിയില്‍ സീറ്റ്‌ നിഷേധിച്ചു. തുടര്‍ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന്‌ ടിക്കറ്റ്‌ നല്‍കിയില്ല. പകരം ലീഗിലെ വ്യവസായ പ്രമുഖന്‌ നല്‍കി. സീറ്റ്‌ നിഷേധിക്കപ്പെട്ട ജി.എം ബനാത്ത്‌വാല ഇന്ത്യയിലെ തന്നെ മികച്ച പാര്‍ലമെന്റ്‌ മെമ്പര്‍മാരില്‍ ഒരാളാണ്‌. പാര്‍ലമെന്റിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്‌. '85-ലെ ശരീഅത്ത്‌ വിവാദവുമായി ബന്ധപ്പെട്ട രണ്ട്‌ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മികച്ച പാര്‍ലമെന്റേറിയന്‍ ജി.എം. ബനാത്ത്‌വാലയെക്കുറിച്ച്‌ മുസ്‌ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു:
    ``ഇന്ന്‌ നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു ജ: ജി.എം ബനാത്ത്‌വാല സാഹിബാണല്ലോ. രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്‌ട്രീയ സംഘടനയുടെ ജനറല്‍ സിക്രട്ടറിയാണദ്ദേഹം. ഭരണഘടനയില്‍ നിന്ന്‌ നാല്‍പത്തിനാലാം അനുച്ഛേദം എടുത്തുകളയണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില്‍ നിന്ന്‌ മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട്‌ അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്‌ലിം രാഷ്‌ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്‌. ഇത്‌ സംബന്ധമായി അദ്ദേഹം ലോക്‌സഭയില്‍ ചെയ്‌ത ആലോചനാമൃതങ്ങളായ അഞ്ച്‌ പ്രഭാഷണങ്ങള്‍ ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്‌മയിപ്പിക്കതക്കതായിരുന്നു. മഹാരാഷ്‌ട്രത്തിന്റെ ആ വീരപുത്രന്‍ ഇന്ന്‌ മുസ്‌ലിം ഭാരതത്തിന്റെ മുഴുവന്‍ വാത്സല്യ ഭാജനമായിക്കഴിഞ്ഞു. ഖാഇദെ മില്ലത്തിന്റെ കാല്‍പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്‍പടവുകളിലൂടെ ധീരമായി മുന്നേറിക്കൊണ്ട്‌ സാഹസികനായ ആ മെലിഞ്ഞ്‌ വിളര്‍ത്ത മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്‌'' (ശരീഅത്തിന്റെ രാഷ്‌ട്രീയം 1985).
    ഇന്നത്തെ മുസ്‌ലിംലീഗിനെ സംബന്ധിച്ചേടത്തോളം ഒരാളെ പാര്‍ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രാഗത്ഭ്യമല്ല. കാരണം പാര്‍ലമെന്റില്‍ പോയിട്ട്‌ അങ്ങനെ കാഴ്‌ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന്‌ അത്‌ ആഗ്രഹിക്കുന്നേയില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട്‌ കൊല്ലങ്ങള്‍ കുറേയായി. അങ്ങനെയാണ്‌ സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ്‌ പാര്‍ട്ടിക്ക്‌ പുറത്താവുന്നത്‌. ബനാത്ത്‌വാല എന്ന പ്രസിഡന്റിന്‌ പാര്‍ലമെന്റില്‍ സീറ്റ്‌ നിഷേധിക്കപ്പെടുന്നത്‌. ഒരു പാര്‍ലമെന്റേറിയനേ അല്ലാത്ത, വലിയ ഒരു പൊതു പ്രവര്‍ത്തകന്‍പോലുമല്ലാത്ത ലീഗ്‌ വ്യവസായി പാര്‍ലമെന്റംഗമാവുന്നത്‌.
    കഴിഞ്ഞ പത്തിരുപത്‌ വര്‍ഷങ്ങളായി മുസ്‌ലിം സമൂഹം കടന്നു പോയ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുണ്ട്‌. പ്രത്യേകിച്ച്‌ ആഗോളവത്‌ക്കരണത്തിനും ഇസ്രയേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്‍. ബട്‌ല ഹൗസ്‌ മുതല്‍ അബ്‌ദുന്നാസിര്‍ മഅ്‌ദനി വരെയുള്ളവ. അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്‍. പൗരാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായി ഇപ്പോള്‍ ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില്‍ സര്‍ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈയടുത്ത കാലത്ത്‌ ഏറ്റവുമധികം രക്തസാക്ഷികള്‍ സൃഷ്‌ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്‌. ഇന്റലിജന്‍സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കേസ്‌ നടത്തിയ ബോംബയിലെ ഷാഹിദ്‌ ആസമി എന്ന യുവ അഭിഭാഷകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഖ്യ വര്‍ധിക്കുകയാണ്‌. ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ്‌ ചെറുവിരലനക്കിയതായി കാണാന്‍ കഴിയില്ല. എന്നല്ല അത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്‍ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം. രാജ്യത്ത്‌ ഇനിയും കടുത്ത കരിനിയമങ്ങള്‍ വേണമെന്ന്‌ യൂത്ത്‌ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ലേഖനം എഴുതുന്നു. ഒപ്പം ലീഗ്‌ വിദ്യാര്‍ഥി സംഘടന ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ഇറോം ശര്‍മിളക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌്‌ എ.എഫ്‌.എഫ്‌.സി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സായാഹ്ന സാംസ്‌കരിക പരിപാടി നടത്തുന്നു.
    സെപ്‌റ്റംബര്‍ 11-ന്‌ ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്‌ലാമോഫോബിയയുടെ രാഷ്‌ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ്‌ ശ്രമിച്ചത്‌, അതിനെ ഉപയോഗപ്പെടുത്തി സാമ്രാജ്യത്വത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട `നല്ല മുസ്‌ലിം' ആയിത്തീരാനാണ്‌; ഇസ്‌ലാമോഫോബിയയുടെ ഉഷ്‌ണകാലത്ത്‌ വെയിലത്ത്‌ നിര്‍ത്തപ്പെടുന്ന ഇതര മുസ്‌ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകള്‍ക്കുമൊപ്പം നിന്ന്‌ അക്രമിക്കാനാണ്‌.
    ലോകത്തെ പുതിയ വൈജ്ഞാനിക രാഷ്‌ട്രീയ പ്രവണതകളോട്‌ ഏറ്റവും ഉയര്‍ന്ന സംവേദനം പുലര്‍ത്തുന്നവരാണ്‌ വര്‍ത്തമാന മുസ്‌ലിം സമൂഹം. പരിസ്ഥിതി, സ്‌ത്രീ, ദളിത്‌ സമീപനങ്ങളുമായി, മനുഷ്യാവകാശ ആക്‌റ്റിവിസവുമായി ഒക്കെ വലിയ ബന്ധങ്ങള്‍ ഒരു സമൂഹം എന്ന നിലക്ക്‌ അവര്‍ പുലര്‍ത്തുന്നുണ്ട്‌. ലീഗുമായി ബന്ധമുള്ളതുതന്നെയായ മതസംഘടനകള്‍ പ്രകടിപ്പിക്കുന്ന നവീനതയും ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്‍ക്കോ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്‌തുനോക്കാറുണ്ട്‌. അതിന്‌ ഒരു മുനയോ മുഖമോ തുടര്‍ച്ചയോ ഉണ്ടാവാറില്ല. ഉണ്ടാകാനാവശ്യമായ ഒരു സാംസ്‌കാരിക മൂലധനവും ലീഗിന്റെ വശമില്ല.
    വികസനത്തെക്കുറിച്ച്‌ ലീഗിന്‌ സവിശേഷമായി എന്താണ്‌ പറയാനുള്ളതെന്ന്‌ കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല. ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല. കെ.ടി ജലീല്‍ ലീഗിലുണ്ടായിരുന്ന അവസാന കാലത്ത്‌ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ്‌ യോഗത്തില്‍ ഇങ്ങനെ പറഞ്ഞതായി പത്ര വാര്‍ത്ത വന്നിരുന്നു: ``ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്‌, അതും ലീഗും തമ്മിലെന്താണ്‌ ബന്ധമെന്നെനിക്ക്‌ മനസ്സിലായിട്ടില്ല.''
    അഞ്ചു വര്‍ഷം മുമ്പ്‌ ലീഗ്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍, കുഞ്ഞാലിക്കുട്ടി മുതല്‍ മുനീര്‍ വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ ലീഗിന്‌ ചില ബോധോദയങ്ങള്‍ ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില്‍ വിളിച്ചു കൂട്ടിയിരുന്നു. അതിനു മുമ്പ്‌ കോട്ടക്കലില്‍ യോഗം ചേര്‍ന്ന്‌ തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള്‍ സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം. രണ്ടാമതായി, കാലം ഇത്തിരി മുന്നോട്ട്‌ പോയപ്പോള്‍ രാഷ്‌ട്രീയ കാലവസ്ഥയില്‍ സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി. അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല. പുനര്‍വിചാരത്തിന്‌ പ്രസക്തിയില്ല. ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന്‌ കാലം തെളിയിച്ചിരിക്കുന്നു.
    ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍ ലീഗിനു കഴിഞ്ഞില്ല. ലീഗിനേക്കാള്‍ നല്ല രാഷ്‌ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്‌.
    നിലപാടില്ലായ്‌മ ഒരു പാര്‍ട്ടിക്ക്‌ അലങ്കാരമാണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന വെളിപ്പെടുത്തലുകളും വിവാദവും അതിന്റെ തൊങ്ങലും തോരണങ്ങളുമാണ്‌.
    ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്‍ന്നു പോയ ആള്‍ക്കൂട്ടമാണ്‌ ലീഗ്‌. വെള്ളംകോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില്‍ ലീഗത്‌ ചെയ്‌തു കഴിഞ്ഞു. അതിനുവേണ്ടി നേതാക്കള്‍ ത്യാഗം ചെയ്‌തു. ലീഗിനെക്കൊണ്ടാവുന്ന വിധത്തില്‍ അവര്‍ സമുദായത്തെ മുഖ്യധാരയില്‍ കൊണ്ടുവന്നു. ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്‍ക്കാഴ്‌ച്ചയോ സര്‍ഗശേഷിയോ ലീഗിനില്ല. മുസ്‌ലിം സമൂഹത്തില്‍ നിന്നും കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും പോലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം. പക്ഷേ മുസ്‌ലിം സമൂഹത്തിന്‌ അതാവശ്യമേയില്ല. അതായിരുന്നു അവരുടെ ആവശ്യമെങ്കില്‍ അവര്‍ ലീഗ്‌ കെട്ടിപ്പടുക്കുകയോ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിലോ കേരളാകോണ്‍ഗ്രസ്സിലോ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്‍ക്കര്‍ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അവരെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു പാര്‍ട്ടിക്ക്‌ പ്രസക്തിയുള്ളൂ.

    നരിക്കാട്ടേരിയില്‍ പുലരുന്ന ദൈവിക നീതി


    മതബോധവുമായി ചേര്‍ത്ത്‌ ഇത്രയും കാലം ആരോപിക്കപ്പെടാറുണ്ടായിരുന്ന ആ പ്രമാദമായ `ഭീകരത'യില്‍ നിന്ന്‌ നാദാപുരം നരിക്കാട്ടേരിയില്‍ പൊട്ടിയ ബോംബ്‌ എന്തുകൊണ്ടോ വേര്‍പെട്ടുപോയിരിക്കുന്നു. ഈ വക വിഷയങ്ങളില്‍ പൊതുവെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച്‌ വിലയിരുത്തുമ്പോള്‍ നരിക്കാട്ടേരി സംഭവം കോഴിക്കോട്ട്‌ ബസ്‌സ്റ്റാന്റിലേതിനേക്കാള്‍ ലക്ഷണമൊത്ത ഭീകരതയാണ്‌. ലക്ഷ്യസ്ഥാനങ്ങളില്‍ പൊട്ടിത്തകര്‍ക്കുന്നതിനു മുമ്പെ ഗൂഢാലോചനക്കാര്‍ക്കു മേല്‍ സ്വയം സംഹാരിയായി ചിതറിത്തെറിച്ച ബോംബ്‌. നാന്ദേഡിലെയും കാണ്‍പൂരിലെയും തെങ്കാശിയിലെയും ഗോവയിലെയും ഇതേ മട്ടിലുള്ള ദുര്‍മരണപ്പട്ടികയില്‍ ഹിന്ദുത്വ ഭീകരര്‍ മാത്രമാണ്‌ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്‌ലിംസംഘടനയുടെ പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കുന്നതിനിടയില്‍ കൂട്ടത്തോടെ കൊല്ലപ്പെട്ട സ്ഥലമായി കേരളക്കരയിലെ നരിക്കാട്ടേരി മാറിയിരിക്കുന്നു. എങ്കിലും എന്തൊരു നിശ്ശബ്‌ദതയാണ്‌ ഇത്തവണ! തെരഞ്ഞെടുപ്പ്‌ എന്ന മഹാത്ഭുതവും അതിനു ശേഷം കള്ളപ്പണക്കാര്‍ മാര്‍ക്കറ്റിലൊഴുക്കുമെന്ന്‌ വിശ്വസിക്കപ്പെടുന്ന പരശ്ശതം കോടികളുടെ നോട്ടുകെട്ടും നമ്മുടെ മാധ്യമങ്ങളെ പഠിപ്പിക്കുന്ന ആ വിധേയത്വം കണ്ടുനില്‍ക്കാന്‍ അസ്സലു ചേല്‌. മലയാള മനോരമ മുതല്‍ ഏഷ്യാനെറ്റ്‌ വരെയുള്ള മാധ്യമങ്ങള്‍ നരിക്കാട്ടേരിയിലെ ബോംബിന്റെ കാര്യത്തില്‍ അസാധാരണമായ സംയമനം പാലിക്കുന്നുണ്ട്‌. `ഇസ്‌ലാമിക ഭീകരതയുടെ' പടക്കങ്ങള്‍ പോലും മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടതിനു ശേഷവും വാര്‍ത്തയാവുന്ന സംസ്ഥാനത്താണ്‌ ഈ ബോംബുകള്‍ വെറും മത്താപ്പ്‌ പോലെ കത്തിയമരുന്നതെന്നോര്‍ക്കുക. സി.പി.എമ്മും ബി.ജെ.പിയും അന്യോന്യം തലവെട്ടിയാലും ബോംബെറിഞ്ഞാലും അവര്‍ക്ക്‌ ലഭിക്കുന്ന അതേ `രാഷ്‌ട്രീയ മാന്യത'യുടെ ഗുണഭോക്താക്കളാവുകയാണ്‌ മുസ്‌ലിം ലീഗ്‌. അതേസമയം പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇതങ്ങനെ കണ്ണടക്കാന്‍ പറ്റിയ കേസാണോ? മനുഷ്യരെ ഉന്നംവെക്കുക എന്നല്ലാതെ ബോംബുവെച്ച്‌ കൊല്ലപ്പെടേണ്ട വിധം നരിക്കാട്ടേരിയില്‍ ഒരു കുറുനരി പോലും ഇറങ്ങിയതായി മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. ലീഗുകാര്‍ എന്തിന്‌ ഈ ബോംബുണ്ടാക്കി? ആരെയാണ്‌ അവര്‍ക്ക്‌ ഇതുപയോഗിച്ച്‌ ആക്രമിക്കേണ്ടിയിരുന്നത്‌?
    ബോംബുണ്ടാക്കുന്നവര്‍ അതിനിടയില്‍ കൊല്ലപ്പെടുന്നത്‌ അത്യപൂര്‍വമായ സംഭവമാണ്‌. ഭീകരാക്രമണങ്ങളുടെ പേരില്‍ എക്കാലത്തും പഴി കേട്ടവര്‍ മുസ്‌ലിംകളാണെങ്കിലും അതുണ്ടാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടവരെല്ലാം തന്നെ ഇന്നോളം ആര്‍.എസ്‌.എസ്‌-വി.എച്ച്‌.പി വളണ്ടിയര്‍മാരായിരുന്നു. ഈ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍ കഴിഞ്ഞ അഞ്ചെട്ട്‌ വര്‍ഷമായി തങ്ങളുടെ നിരപരാധിത്വം വാദിച്ചു നിന്നതും. ആ പ്രതിഛായയെയാണ്‌ നരിക്കാട്ടേരി സംഭവം തകര്‍ക്കുന്നത്‌. വിശിഷ്യ ആത്മസംയമനത്തിനും മതസൗഹാര്‍ദത്തിനും പേരുകേട്ട, ബാബരി മസ്‌ജിദ്‌ തകര്‍ത്ത കാലത്ത്‌ ഒരു ഓലപ്പടക്കം പോലും പൊട്ടിച്ചിട്ടില്ലെന്ന്‌ അവകാശപ്പെടുന്ന ഒരു സംഘടനയുടെ കുഞ്ഞാടുകളാണ്‌ മുസ്‌ലിം സമൂഹത്തിന്റെ ഈ പ്രതിഛായക്ക്‌ തീരാക്കളങ്കമുണ്ടാക്കുന്നത്‌. ഇസ്‌ലാമിനെ ചളി വാരിയെറിയുന്ന ചില അന്താരാഷ്‌ട്ര അജണ്ടകള്‍ക്ക്‌ ഇന്ത്യയില്‍ എങ്ങനെയെങ്കിലും അടിത്തറയുണ്ടാക്കുക എന്നതായിരുന്നു ആര്‍.എസ്‌.എസ്സുകാരുടെ ലക്ഷ്യം. അതുകൊണ്ടാണ്‌ നാന്ദേഡില്‍ ബോംബ്‌ സ്‌ഫോടനം നടന്ന ആര്‍.എസ്‌.എസ്‌ നേതാവിന്റെ വീട്ടില്‍ നിന്ന്‌ മുസ്‌ലിംകളുടെ കുര്‍ത്തയും കള്ളത്താടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെടുക്കാനായത്‌. അപ്പോഴൊക്കെയും മുസ്‌ലിം സമുദായത്തിലെ വിവേകമതികള്‍ മനസാ പ്രാര്‍ഥിച്ചിട്ടുള്ള ഒരു കാര്യമുണ്ട്‌. അറിയാതെയാണെങ്കിലും ഈ സംഭവങ്ങളിലൊന്നും മുസ്‌ലിം യുവാക്കളെ മറ്റുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ടാവരുതേയെന്ന്‌. ഇന്ദ്രേഷ്‌ കുമാര്‍ രൂപീകരിച്ച മുസ്‌ലിം ഏകതാ മഞ്ചിന്റെ രണ്ട്‌ ചെറുപ്പക്കാര്‍ അജ്‌മീരില്‍ ബോംബുവെക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ മാത്രമാണ്‌ മുസ്‌ലിംകള്‍ക്കു നേരെ ആ മട്ടില്‍ ഉയര്‍ന്ന തെളിവ്‌ സഹിതമുള്ള ഒരേയൊരു ആരോപണം. പക്ഷേ ബോംബിന്റെ വഴിയില്‍ നേരും നെറിയുമില്ലാതെയാണ്‌ നരിക്കാട്ടേരിയിലെ ആ ചെറുപ്പക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്‌. 
    വളരെ ലളിതമായ ഒരു സംശയമുണ്ട്‌. ഈ ബോംബ്‌ അവര്‍ നിര്‍മിച്ചത്‌ നാദാപുരം അങ്ങാടിയിലോ മറ്റെവിടെയെങ്കിലുമോ പൊട്ടിക്കാന്‍ ആയിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുസ്‌ലിം സമുദായത്തെ കുറിച്ച ചര്‍ച്ച ഐസ്‌ക്രീമില്‍ നിന്ന്‌ വീണ്ടും ഭീകരാക്രമണങ്ങളിലേക്ക്‌ വഴി തിരിച്ചുവിടുകയല്ലേ അത്‌ ചെയ്യുമായിരുന്നത്‌? നാദാപുരത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാല്‍ ഇതുണ്ടാക്കുമായിരുന്ന പ്രത്യാഘാതം ചിന്താതീതമാണ്‌. മതവും സമുദായവുമല്ല വലുതെന്നും ഒരു സംഘടന നേരിടുന്ന രാഷ്‌ട്രീയ പ്രതിസന്ധിയാണ്‌ വലുതെന്നുമല്ലേ നരിക്കാട്ടേരിയിലെ ആ അഞ്ച്‌ ചെറുപ്പക്കാരുടെ ദുരന്തം നമ്മോടു വിളിച്ചു പറഞ്ഞത്‌? ഈ ബോംബുകള്‍ വര്‍ഗീയ കലാപമുണ്ടാക്കുന്ന വിധത്തില്‍ ഉപയോഗിക്കുമായിരുന്നില്ല എന്ന്‌ നമുക്കെങ്ങനെ വിശ്വസിക്കാനാകും? കേരളക്കരയെ ദൈവം തമ്പുരാന്‍ രക്ഷിച്ചു എന്നു തന്നെയാണ്‌ ഏറ്റവുമൊടുവില്‍ പറയാനാവുന്നത്‌. 
    ഇസ്‌ലാമിനകത്ത്‌ ഭീകരതക്ക്‌ വളം വെക്കുന്ന ചില ഗ്രന്ഥങ്ങളും ആശയസംഹിതകളുമുണ്ടെന്നും അവയുടെ ഉപാസകരെയാണ്‌ മുസ്‌ലിം സമൂഹവും രാജ്യവും കല്ലെറിയേണ്ടതെന്നും അങ്ങാടിയില്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നവരുടെ അനുയായികളാണ്‌ ഇപ്പോള്‍ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിമരിച്ചതെന്നോര്‍ക്കുക. `രാഷ്‌ട്രീയ ഇസ്‌ലാമി'നെതിരെ ഇക്കൂട്ടരുടെ പുറം ചൊറിയാന്‍ പാട്ടക്കരാറുണ്ടാക്കിയ ഒരു മുസ്‌ലിം മതസംഘടന ഉണ്ടായിരുന്നല്ലോ ഇവിടെ. അവര്‍ ഏതുമാളത്തില്‍ പോയൊളിച്ചു? അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരസംഘടനകളുടെ ആസ്ഥാനത്ത്‌ രചന നിര്‍വഹിക്കപ്പെടുന്ന പൂരപ്പാട്ടുകളുടെ രംഗാവിഷ്‌കാരവുമായിട്ടായിരുന്നു കഴിഞ്ഞ കുറെക്കാലമായി കേരളക്കരയുടെ സായാഹ്നങ്ങളെ ഈ മുസ്‌ലിം നേതാക്കള്‍ പുഷ്‌കലമാക്കിയത്‌. ഇസ്‌ലാമിന്റെ ഇമേജിനെ താറടിക്കാനാണ്‌ അന്തിമമായി തങ്ങള്‍ കൂട്ടുനില്‍ക്കുന്നതെന്നറിഞ്ഞിട്ടും അക്കാര്യത്തില്‍ ബൗദ്ധികമായി അത്യധ്വാനം ചെയ്‌ത ഇക്കൂട്ടര്‍ ഒടുവിലിപ്പോള്‍ അസിമാനന്ദമാരെ ലജ്ജിപ്പിച്ചിരിക്കുന്നു. ദൈവിക നീതി എന്നൊന്ന്‌ ഉണ്ടെങ്കില്‍ ഇതല്ലാതെയെന്ത്‌?

    നാദാപുരം നടത്തേണ്ട പുനരാലോചനകള്‍


    ടി. മുഹമ്മദ്‌ വേളം

    ``നാദാപുരം.
    അടുത്തെവിടെ നിന്നോ ബോംബ്‌ പൊട്ടുന്ന ശബ്‌ദം- ``മോനേ എണീക്ക്‌, രാവിലെത്തെ ബോംബ്‌ പൊട്ടി. എന്നിട്ടും എന്തൊരുറക്കാ...''
    അമ്മ പൊന്നുമോനേ പുതപ്പിനടിയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി. മോന്‍ പതുക്കെ എഴുന്നേറ്റ്‌ ജാലക പൊളി തുറന്നു.
    -കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു: ``ആരാളീ? ഓലോ ഞമ്മളോ? (ആരാണ്‌? അവരോ നമ്മളോ?)
    അമ്മ അടുക്കളയിലേക്ക്‌ നടന്നു. രണ്ട്‌ ഗ്ലാസ്‌ കണ്ണീരുമായി തിരിച്ചുവന്നു. ഒരു ഗ്ലാസ്‌ മോന്‌ കൊടുത്തു.
    അമ്മയും മോനും ഓരോ ഗ്ലാസ്‌ കണ്ണീരു കുടിച്ചുകൊണ്ടിരിക്കെ ഇടിവെട്ടും പോലെ ശബ്‌ദവും വെളിച്ചവും.
    അമ്മ ചോദിച്ചു:``ആരാളീ? ഓലോ ഞമ്മളോ''.
    ``ഏതായാലും ഒമ്പതരയുടെ ബോംബ്‌ പൊട്ടി. അതിനു ശബ്‌ദം കൂടുതലാ''- അമ്മ പറഞ്ഞു.
    ``വെളിച്ചവും''- മോന്‍ കൂട്ടിച്ചേര്‍ത്തു.
    അയലില്‍ നിന്ന്‌ ഉരുക്ക്‌ വസ്‌ത്രം അണിഞ്ഞ്‌ ഭാരമുള്ള ഒരു പൂമ്പാറ്റയെപ്പോലെ മോന്‍ സ്‌കൂളിലേക്ക്‌ പടവുകള്‍ ഇറങ്ങവെ, അമ്മ ഉച്ചക്കെറിയാനുള്ള ബോംബുകള്‍ കൂടി അവന്റെ സ്‌കൂള്‍ ബാഗില്‍ വെച്ചു.
    കണ്ണില്‍ നിന്നും മറയുംവരെ വാതില്‍ പടിയില്‍ അമ്മ-
    പൊടുന്നനെ കാതടിപ്പിക്കുന്ന ശബ്‌ദം. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. ദൂരെ നിന്ന്‌ അമ്മേ എന്നൊരലര്‍ച്ച. ഇത്തവണ ഓലോ ഞമ്മളോ എന്ന്‌ അമ്മക്ക്‌ സംശയമുണ്ടായിരുന്നില്ല. പുറത്ത്‌ ചുവന്ന മഴ തിമര്‍ത്ത്‌ പെയ്യുകയാണ്‌....''
    (പി.കെ പാറക്കടവ്‌)
    നാദാപുരത്തിന്റെ സാമൂഹിക ഭൂപടം സമൂഹ ശാസ്‌ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം സവിശേഷമായ ഒരു പഠന സാമഗ്രിയാണ്‌. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച്‌ കണ്ണ്‌ തുറന്ന്‌ പഠിച്ച്‌ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ട രോഗമാണീ നാദാപുരം. മുസ്‌ലിം സമുദായത്തിന്‌ നേതൃപരമായ പങ്കുള്ള ഒരു ഭൂഭാഗമാണ്‌ നാദാപുരം. മുസ്‌ലിം സമൂഹത്തിന്റെ കര്‍ക്കശവും വസ്‌തുനിഷ്‌ഠവുമായ സ്വയം വിലയിരുത്തലുകള്‍ പ്രശ്‌നപരിഹാരമാര്‍ഗത്തില്‍ പ്രധാനമാണ്‌.
    മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായി മുസ്‌ലിം ജന്മിത്തം നിലനിന്നിരുന്ന സ്ഥലമാണിത്‌. ഈഴവര്‍ എന്ന്‌ പൊതുവില്‍ കേരളത്തില്‍ അറിയപ്പെടുന്ന തിയ്യ വിഭാഗമായിരുന്നു അവിടത്തെ പ്രധാന അധഃസ്ഥിത വിഭാഗം. ഇതിന്റെ അനിവാര്യ സംഘര്‍ഷങ്ങളെ ഒരു സാമൂഹിക സ്ഥാപനമെന്ന നിലക്കുള്ള ജന്മിത്തത്തിന്റെ തകര്‍ച്ചക്ക്‌ ശേഷവും പരിഹരിക്കാന്‍ ഇരു വിഭാഗത്തിനും കഴിഞ്ഞില്ല എന്നതാണ്‌ നാദാപുരം പ്രശ്‌നത്തിന്റെ മര്‍മം. നാദാപുരത്തിന്റെ മതവും മതേതരത്വവും ഇതില്‍ ദയനീയമായി പരാജയപ്പെട്ടു. ഫ്യൂഡല്‍ കാലത്തിന്റെ മനസ്സും ശരീരവുമുള്ള മതവും രാഷ്‌ട്രീയവുമാണ്‌ അവിടെ ഇടക്കിടെ പൊട്ടിത്തെറിക്കുന്നത്‌.
    ഈഴവ സാമുദായികതയാണ്‌ നാദാപുരത്തെ സി.പി.ഐ.എം. എന്നാല്‍ ആ ജനവിഭാഗത്തെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളര്‍ത്തുന്നതില്‍ സി.പി.എം ഏറെ പങ്കൊന്നും നിര്‍വഹിച്ചിട്ടില്ല. അവരെ എന്നും സമര വര്‍ഗമാക്കി നിലനിര്‍ത്തുന്നതിലായിരുന്നു പാര്‍ട്ടിക്ക്‌ താല്‍പര്യം. യഥാര്‍ഥത്തില്‍ തെക്കന്‍ കേരളത്തില്‍ നടന്നതുപോലെ സമുദായ രൂപവത്‌കരണത്തിനും ശാക്തീകരണത്തിനും തിയ്യ സമൂഹത്തിനവസരം ലഭിച്ചിരുന്നെങ്കില്‍, മറ്റു പല പ്രദേശങ്ങളിലും ഉണ്ടായപോലെ ശാക്തീകരണ ശ്രമത്തെ മറ്റു സമുദായങ്ങളും പിന്തുണക്കുക കൂടി ചെയ്‌തിരുന്നെങ്കില്‍ ആ നാടിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. ജാതിയോട്‌ ഒട്ടും സത്യസന്ധമല്ലാത്ത നിലപാട്‌ സ്വീകരിക്കുകയും എന്നാല്‍ ജാതി ഏറ്റവും നിഷേധാത്മകമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ്‌ ഇതിന്റെ ഫലം. ശ്രീനാരായണീയ പ്രസ്ഥാനത്തെ വടക്കു ഭാഗത്ത്‌ തടഞ്ഞുനിര്‍ത്തിയത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. എന്നാല്‍ അവരെ ആധുനികവത്‌കരിക്കാന്‍, ശാക്തീകരിക്കാന്‍ പാര്‍ട്ടി കാര്യമായി ഒന്നും ചെയ്‌തതുമില്ല.
    ഗള്‍ഫ്‌ വസന്തം മുസ്‌ലിം സമൂഹത്തെ ഒന്നുകൂടി ശക്തിപ്പെടുത്തി. മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ പിന്‍ബലവും സമുദായത്തിന്‌ ലഭിച്ചു. ഗള്‍ഫ്‌ പണമാണ്‌ കേരള മുസ്‌ലിംകളുടെ ശ്രീനാരായണ ഗുരുവെന്ന്‌ എഴുതിയത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവാണ്‌. പക്ഷേ, ഗള്‍ഫ്‌ പണവും അവിടെ സാംസ്‌കാരികമായി ഗുണപരമായ സംഭാവനകള്‍ നല്‍കി എന്നു പറയാനാവില്ല. വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഗള്‍ഫിടമാണ്‌ നാദാപുരം.
    മതം നാദാപുരത്ത്‌ പുഷ്‌ക്കലമാണ്‌. ഇന്നും ചായക്കടകളില്‍, അങ്ങാടിയില്‍ തുഹ്‌ഫയും ഉംദയും ഫത്‌ഹുല്‍ മുഈനും ഇബ്‌നു കസീറും ഖുര്‍തുബിയും ചര്‍ച്ച ചെയ്യുന്ന സ്ഥലം. വേഷത്തിലും ഭാവത്തിലും സാധാരണക്കാരെന്ന്‌ തോന്നുന്ന ധാരാളം മത പണ്ഡിതന്മാരുള്ള നാട്‌. കേരളത്തിലെ സുന്നി മുജാഹിദ്‌ വാദപ്രതിവാദത്തിന്റെ തുടക്കം 1932-ല്‍ നാദാപുരത്ത്‌ വെച്ചായിരുന്നു. അതിന്നും കെട്ടടങ്ങാത്ത കൊടുങ്കാറ്റായി തുടരുകയാണ്‌. മതതര്‍ക്കത്തിന്റെ മഹാമേളകള്‍ മാത്രമല്ല, അതിന്റെ ഒരുപാട്‌ സൂക്ഷ്‌മരൂപങ്ങളും നാദാപുരത്ത്‌ കാണാന്‍ കഴിയും. രണ്ടാം പൊന്നാനി എന്ന അപരനാമത്തില്‍ പ്രശസ്‌തമാണ്‌ നാദാപുരം.
    ഈ മത സജീവത നാദാപുരത്തെ പൊട്ടിത്തെറികളില്‍ നിന്നും രക്ഷിക്കാത്തതെന്ത്‌? ജീവിതവുമായി ബന്ധമറ്റുപോയ ഒരു മതത്തിന്റെ അനുഷ്‌ഠാനങ്ങളെയും അതിന്റെ പ്രമാണങ്ങളെയും ചൊല്ലിയുള്ള ശബ്‌ദഘോഷങ്ങളാണിവയെല്ലാം. ഒരു ഫ്യൂഡല്‍ സമൂഹമായതുകൊണ്ടാവാം, ഒരു മമ്പുറം തങ്ങളോ ഉമര്‍ ഖാദിയോ മഖ്‌ദൂമോ നാദാപുരത്തുനിന്നുണ്ടാവാതെ പോയത്‌. വര്‍ഗീയതയെ പ്രതിരോധിക്കാനും ഫ്യൂഡലിസത്തെ നിര്‍വീര്യമാക്കാനും മുതലാളിത്ത പ്രവണതകളെ ചെറുത്തുതോല്‍പിക്കാനുമുള്ള അപാര ശേഷി ഇസ്‌ലാമിനുണ്ട്‌. മറിച്ച്‌ മതത്തെ ഇതിനെല്ലാം അനുകൂലമായി വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. നാദാപുരത്ത്‌ ഇപ്പോഴും സജീവമായി നടന്നുകൊണ്ടിരിക്കുന്ന ഖണ്ഡന മണ്ഡന പ്രഭാഷണങ്ങളൊന്നും അവിടത്തെ മേല്‍പറഞ്ഞ ഒരു പ്രശ്‌നത്തെയും അഭിമുഖീകരിക്കുന്നവയല്ല.
    നാടുവാഴിത്തത്തിന്റെ കെട്ടുനാറലുകളോട്‌ ഇടയാത്ത, അതിനെ ശുദ്ധിയാക്കാന്‍ ശ്രമിക്കാത്ത ഒരു മതത്തെ അവിടെ സജീവമായി കാണാം. ആദ്യഘട്ടത്തില്‍ കൂലി ചോദിച്ചതിനു വരെ കൊലപാതകങ്ങള്‍ അവിടെ നടന്നിട്ടുണ്ട്‌. നമ്മുടെ മത ആക്‌ടിവിസത്തിന്റെ അന്തസ്സാര ശൂന്യതയുടെ പാഠപുസ്‌തകമാണ്‌ നാദാപുരം എന്ന രണ്ടാം പൊന്നാനി. നമ്മുടെ നവോത്ഥാനം പോലും അനുഷ്‌ഠാന നവോത്ഥാനമായിരുന്നു. തൊഴിലെടുത്തവന്‌ വിയര്‍പ്പ്‌ വറ്റും മുമ്പ്‌ കൂലി നല്‍കണമെന്ന തര്‍ക്കമില്ലാത്ത പ്രവാചക ചര്യ (സുന്നത്ത്‌) സമുദായത്തെ പഠിപ്പിക്കാന്‍ അവിടെ ആഴത്തില്‍ വേരുള്ള ഒരു സംഘടനയും ശ്രമിച്ചില്ല. അയല്‍വാസത്തിന്‌ മതമില്ലെന്ന മതപാഠം അവിടത്തെ സംവാദ സമ്പന്നമായ മത ഉള്ളടക്കത്തിന്റെ ഭാഗമേയല്ല. നിങ്ങള്‍ പഴം തിന്നാല്‍ അയല്‍വാസിക്കത്‌ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ കുട്ടികള്‍ക്ക്‌ പ്രയാസമാവുന്ന വിധത്തില്‍ അതിന്റെ തൊലി വെളിയില്‍ കളയരുത്‌ എന്ന്‌ പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്‌. പക്ഷേ, ഇവിടെ ആര്‍ഭാടവും പൊങ്ങച്ചവും സമുദായത്തിന്റെ സാംസ്‌കാരിക അടയാളങ്ങളാവുകയായിരുന്നു.
    ഇവിടെയാണ്‌ കെ. മൊയ്‌തു മൗലവി എന്ന മതപണ്ഡിതന്‍ ചരിത്രത്തിലെ വേറിട്ട അനുഭവമാവുന്നത്‌. ഒരു കലാപകാലത്തെ മത പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ``ഇസ്‌ലാമിക സംസ്‌കാരത്തിലെ പ്രപിതാക്കള്‍ രാത്രി ചിലന്തിവല തട്ടാത്തവരായിരുന്നു. കാരണം രാത്രി ചിലന്തിക്ക്‌ പിന്നെ വേറെ വല നെയ്യാനാവില്ല. എന്നിട്ടാണ്‌ നാമിപ്പോള്‍ ആളുകള്‍ ഭാര്യയും മക്കളുമായി കിടന്നുറങ്ങുന്ന വീടുകള്‍ക്ക്‌ തീയിടുന്നത്‌. പുലയനും പറയനും രക്ഷാ മാര്‍ഗമായാണ്‌ ദീനുല്‍ ഇസ്‌ലാം ഇവിടെ കടന്നുവന്നത്‌. എന്നിട്ട്‌ നാമിപ്പോള്‍ ഇവിടെ സവര്‍ണരാവുകയാണ്‌...''
    2001-ല്‍ അദ്ദേഹത്തിന്റെ വീടിന്റെ സമീപത്ത്‌ തെരുവന്‍ പറമ്പില്‍ ഒരു മുസ്‌ലിം സ്‌ത്രീയെ സി.പി.എമ്മുകാര്‍ മാനഭംഗപ്പെടുത്തി എന്ന്‌ മുസ്‌ലിം ലീഗും എന്‍.ഡി.എഫും വ്യാപകമായി പ്രചരിപ്പിച്ചു. മുസ്‌ലിം ലീഗ്‌-എന്‍.ഡി.എഫ്‌ സംയുക്ത അഭ്യാസ പ്രകടനത്തിന്റെ ഭാഗമായി അതില്‍ പ്രതി എന്നാരോപിക്കപ്പെട്ട ബിനുവിനെ കല്ലാച്ചി അങ്ങാടിയില്‍ വെച്ച്‌ വെട്ടിക്കൊന്നു. അത്‌ സംഘര്‍ഷത്തെ ആളിക്കത്തിച്ചു. അത്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചു. കുറ്റിയാടി മഹല്ല്‌ പള്ളി ഖാദിയും ഖത്വീബുമായിരുന്ന മൊയ്‌തു മൗലവി മിമ്പറില്‍ വെച്ച്‌ പ്രഖ്യാപിച്ചു: ``അവിടെ ഒരു മാനഭംഗം നടന്നിട്ടില്ല, അത്‌ കെട്ടിച്ചമച്ച കഥയാണ്‌.''
    അവിടെ നിലനില്‍ക്കുന്ന വര്‍ഗീയധ്രുവീകൃതാവസ്ഥയെ രാഷ്‌ട്രീയമായി മൂലധനവത്‌കരിക്കാനാണ്‌ മുസ്‌ലിം ലീഗ്‌ എക്കാലവും ശ്രമിച്ചത്‌. അത്‌ പരിഹരിക്കാന്‍ മതപരമോ മതേതരമോ ആയ ഒരു സംസ്‌കരണവും ലീഗ്‌ നടത്തിയിട്ടില്ല. എന്നല്ല, ആവശ്യമുള്ളപ്പോഴെല്ലാം അത്‌ കത്തിച്ച്‌ അതിന്റെ ചൂടില്‍ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ പാചകം ചെയ്യാന്‍ ലീഗ്‌ ശ്രമിച്ചിട്ടുമുണ്ട്‌. ലീഗും പോപ്പുലര്‍ ഫ്രണ്ടും തിരിച്ചറിയാന്‍ പ്രയാസമുള്ള മിശ്രിതമാണ്‌ നാദാപുരത്ത്‌. അത്‌ വേര്‍തിരിയേണ്ട ആവശ്യം അവിടെയില്ല എന്നതാണ്‌ കാര്യം. കേവല സമുദായ വികാരത്തിലാണ്‌ രണ്ടു പേരും വേരുകള്‍ ആഴ്‌ത്തി നില്‍ക്കുന്നത്‌. ഏതെങ്കിലും പുസ്‌തകം വായിച്ചതുകൊണ്ടല്ല ആളുകള്‍ തീവ്രവാദികളാവുന്നത്‌. ഒരു പുസ്‌തകവും വായിക്കാത്തത്‌ കൊണ്ടാണ്‌.
    മുസ്‌ലിം ലീഗിന്റെ അവര്‍ഗീയത പ്രത്യേകിച്ചൊരു ചെലവുമില്ലാത്ത അവര്‍ഗീയതയാണ്‌. ഒരു മുതലുമില്ലാത്ത ആടയാഭരണം. ചരിത്രപരമായി തന്നെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത്‌ സ്വന്തം അണികളെ അവര്‍ഗീയരാക്കേണ്ട ഉത്തരവാദിത്വമൊന്നും അതിനില്ല. കേരളം കത്താതിരിക്കുന്നത്‌ ലീഗുള്ളതുകൊണ്ടാണെന്നാണ്‌ പ്രചാരണം. പക്ഷേ, നാദാപുരം കത്തുന്നത്‌ ലീഗുള്ളതുകൊണ്ടാണ്‌. അക്രമ പ്രവര്‍ത്തനങ്ങളെ പുറമേ തള്ളിപ്പറയുകയും അകമേ വാരിപ്പുണരുകയും ചെയ്യുന്ന ഇരട്ട മുഖമാണ്‌ മുസ്‌ലിം ലീഗ്‌. മുസ്‌ലിം ലീഗിന്റെ അവര്‍ഗീയത അതിനു കിട്ടിയ ഒരു സമ്മാനമാണ്‌. മതത്തിന്റെ ആത്മാവും സമുദായത്തിന്റെ ന്യായമായ അവകാശങ്ങളും പൊതുബോധത്തിനു മുന്നില്‍ അടിയറ വെച്ചതിനു കിട്ടിയ ഒരു വ്യാജ സമ്മാനം. ലീഗ്‌ കേരളത്തിലും അയിത്തവും തീണ്ടലും ഏറെ അനുഭവിച്ച രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. 1952ലെ മദ്രാസ്‌ പ്രസിഡന്‍സിയിലെ രാജാജിയുടെ കോണ്‍ഗ്രസ്‌ മന്ത്രിസഭക്ക്‌ അധികാരത്തില്‍ വരണമെങ്കില്‍ ലീഗിന്റെ പിന്തുണ വേണമായിരുന്നു. ലീഗത്‌ കൊടുക്കാന്‍ ഒരുക്കമായിരുന്നിട്ടും കോണ്‍ഗ്രസ്‌ ചോദിക്കാന്‍ സന്നദ്ധമായില്ല. എന്നിട്ടവസാനം ചോദിക്കാതെ തന്നെ നിരുപാധികം ലീഗ്‌ രാജാജി മന്ത്രിസഭക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഏറെക്കാലം നിലനിന്ന ഈ അയിത്തത്തെ ലീഗ്‌ മറികടന്നത്‌ മതത്തിന്റെയും സമുദായത്തിന്റെയും ന്യായമായ എല്ലാ താല്‍പര്യങ്ങളെയും അടിയറവ്‌ വെച്ചുകൊണ്ടാണ്‌. അങ്ങനെ നേടിയെടുത്ത `ഖാന്‍ ബഹദൂര്‍ പട്ടമാണ്‌'ലീഗിന്റെ അവര്‍ഗീയത.
    ``കേരളത്തിലെ മുസ്‌ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ്‌ അതിവൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക്‌ നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മാണാത്മകമായ ദിശകളിലേക്ക്‌ തിരിച്ചുവിടുകയും ചെയ്‌തത്‌ പാണക്കാട്‌ തങ്ങന്മാരായിരുന്നു. അതേസയമം പി.ഡി.പി, ജമാഅത്തെ ഇസ്‌ലാമി, എന്‍.ഡി.എഫ്‌ പോലുള്ള സംഘടനകള്‍ ഈ അതിവൈകാരികതയെ തീവ്രവര്‍ഗീയതയുടെ തീച്ചാലുകളിലേക്ക്‌ നയിക്കാനാണ്‌ അഹോരാത്രം ശ്രമിച്ചുപോന്നത്‌'' (കെ.എം ഷാജി, ചന്ദ്രിക ദിനപത്രം, 2011 ഫെബ്രുവരി 27).
    യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ നിരന്തര അവകാശവാദത്തിന്‌, പത്രം പുറത്തിറങ്ങുന്നതിന്റെ തലേന്നു തന്നെ അഞ്ച്‌ മുസ്‌ലിം ലീഗ്‌ ശരീരങ്ങള്‍ സ്വന്തം സ്‌ഫോടക നിര്‍മാണശാലയില്‍ വെച്ച്‌ പൊട്ടിത്തെറിച്ച്‌ ഉഗ്ര ശബ്‌ദത്തോടെയും വെളിച്ചത്തോടെയും മറുപടി പറഞ്ഞു. യാഥാര്‍ഥ്യത്തെ പരിഹസിക്കുന്നതിനുമുണ്ടല്ലോ ഒരതിര്‌. ``പൗരബോധവും സമുദായ സ്‌നേഹവുമുള്ള ചെറുപ്പക്കാര്‍ക്ക്‌ ചെയ്യാനുള്ളതെല്ലാം മുസ്‌ലിം ലീഗിന്റെ അകത്തു നിന്നുകൊണ്ടാണ്‌. പുറത്തുനിന്നുകൊണ്ടല്ല'' എന്നു പറഞ്ഞാണ്‌ യൂത്ത്‌ ലീഗ്‌ അധ്യക്ഷന്‍ പ്രസ്‌തുത ലേഖനം അവസാനിപ്പിക്കുന്നത്‌.
    അധാര്‍മികതയുടെ ചീഞ്ഞുനാറുന്ന അകവും അന്യര്‍ വ്യാജമായി നിര്‍മിച്ചു നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി ലീഗിന്‌ ഇനിയും ഒരുപാട്‌ കാലം മുന്നോട്ടു പോകാനാവില്ല. സ്വയം ധാര്‍മികവത്‌കരിക്കാനും അതിന്റെ ഭാഗമായി അവര്‍ഗീയവത്‌കരിക്കാനും ലീഗ്‌ ശ്രമിച്ചേ മതിയാവൂ. ജമാഅത്തെ ഇസ്‌ലാമിയുടെ ചെലവില്‍ എന്നും അവര്‍ഗീയരും മതേതരരുമായി നിലനിന്നുകളയാമെന്ന്‌ ലീഗ്‌ വ്യാമോഹിക്കരുത്‌. വാഷിംഗ്‌ടണില്‍ ചെറിയ ഇളക്കം സംഭവിച്ചാല്‍ തീരുന്നതാണ്‌ ഈ സാഹചര്യം. അന്നും അവര്‍ഗീയതയുടെ ഉള്‍ക്കരുത്തോടെ നിലനില്‍ക്കാനുള്ള യഥാര്‍ഥ മാനവികത ലീഗ്‌ വേറെത്തന്നെ ആര്‍ജിക്കേണ്ടിവരും. നേരം പുലരും. മാരണങ്ങള്‍ വഴിമാറും, വടി പാമ്പായല്ല വടിയായിത്തന്നെ കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടും. ആ പുലരിയിലും പകലിലും വര്‍ഗീയതയില്ലാത്തവരായി നിലനില്‍ക്കണമെന്ന്‌ ലീഗിനാഗ്രഹമുണ്ടെങ്കില്‍ പണി തുടങ്ങാന്‍ സമയമായിരിക്കുന്നു. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിച്ച്‌ മുന്നോട്ട്‌ പോവുന്നതായിരിക്കും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ നല്ലത്‌. ഹുസ്‌നി മുബാറക്കിന്റെ അജയ്യതക്ക്‌ നാമിപ്പോള്‍ നില്‍ക്കുന്ന കാലത്തില്‍ നിന്നും ഒരുപാട്‌ ദൂരമൊന്നുമുണ്ടായിരുന്നില്ലെന്നോര്‍ക്കണം.
    ഇന്ത്യയില്‍ മുസ്‌ലിം സമൂഹം സായുധ നീക്കങ്ങള്‍ നടത്തുന്നതിന്‌ നമ്മുടെ മത സംഘടനകളെല്ലാം എതിരാണ്‌. ആ എതിര്‍പ്പിന്‌ ഖുര്‍ആന്റെയും സുന്നത്തിന്റെയും ആധികാരിക മത ഗ്രന്ഥങ്ങളുടെയും പിന്‍ബലം അവര്‍ ഹാജരാക്കാറുണ്ട്‌. പക്ഷേ സത്യത്തില്‍ ഇതില്‍ അധിക മതസംഘടനകളും എല്ലാ സായുധ നീക്കങ്ങള്‍ക്കും എതിരല്ല. പ്രത്യേകിച്ച്‌ അത്‌ നടത്തുന്നത്‌ ഹിസ്‌ മാസ്റ്റേഴ്‌സായ മുസ്‌ലിം ലീഗാണെങ്കില്‍. സായുധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവകാശം ലീഗിനു മാത്രമാണ്‌, മറ്റൊരു ഗ്രൂപ്പിനുമതില്ല എന്നാണിവര്‍ കിതാബ്‌ ഉദ്ധരിച്ച്‌ പറയുന്നതിന്റെ ശരിയായ അര്‍ഥമെന്നു തോന്നുന്നു. ഇത്തരം മത സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട്‌ സമുദായം നന്നാവാത്തതിന്റെ കാരണം അവ സത്യസന്ധമല്ല എന്നതുകൊണ്ടാണ്‌. മതരാഷ്‌ട്രവാദത്തിനെതിരെ തീതുപ്പുന്ന, സായുധ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കുന്ന ഒരു പള്ളി മിമ്പറും -ജീവിതത്തിന്റെ പ്രതീക്ഷകളുടെ പടവുകളിലേക്ക്‌ കാലെടുത്തുവെക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ അവിേവകത്തിന്റെ തീയീല്‍ ഇയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങിയിട്ടും- മിമ്പറിനു മുകളില്‍ വെച്ചോ തറയില്‍ വെച്ചോ ഒരക്ഷരം ഉരിയാടിയില്ല.
    സമാധാനയോഗം എന്ന ഓയിന്‍മെന്റ്‌ ചികിത്സ കൊണ്ട്‌ തീരുന്നതല്ല നാദാപുരത്തെ പ്രശ്‌നം. നേതാക്കള്‍ എപ്പോഴും പരസ്‌പര ധാരണയില്‍ തന്നെയാണ്‌. ഈ സംഘര്‍ഷം പരിഹരിക്കപ്പെടാതിരിക്കല്‍ അവരുടെ രണ്ടു കൂട്ടരുടെയും ആവശ്യവും താല്‍പര്യവുമാണ്‌. പോലീസിന്റെ പോലും താല്‍പര്യമാണ്‌. നാദാപുരത്ത്‌ പോസ്റ്റ്‌ചെയ്യപ്പെടുന്ന പോലീസുദ്യോഗസ്ഥന്മാര്‍ എത്ര പെട്ടെന്നാണ്‌ സമ്പന്നരാവുന്നത്‌. നാദാപുരത്ത്‌ ജോലി കിട്ടുന്നത്‌ പോലീസുകാര്‍ക്ക്‌ ഗള്‍ഫില്‍ പോവുന്നത്‌ പോലെയാണ്‌. രാഷ്‌ട്രീയക്കാര്‍ നല്‍കുന്ന പ്രതിപ്പട്ടികക്ക്‌ പകരം യഥാര്‍ഥ പ്രതികളെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലീസ്‌ തീരുമാനിച്ചാല്‍ നാദാപുരത്ത്‌ പ്രത്യക്ഷ ആക്രമണങ്ങളെങ്കിലും ഉടനവസാനിക്കും. അക്രമം അവസാനിക്കാത്തത്‌ അത്‌ നിലനില്‍ക്കുക പലരുടെയും താല്‍പര്യമാണ്‌ എന്നതുകൊണ്ടാണ്‌.
    ഈ പ്രശ്‌നത്തിന്‌ ആഴത്തില്‍ വേരുകളുണ്ട്‌. സത്യസന്ധമായ രോഗ നിര്‍ണയവും കാര്യക്ഷമമായ ചികിത്സയും പരിഹാരത്തിനാവശ്യമാണ്‌. ജീവിതത്തിന്റെ പല രംഗത്തുള്ളവരും അതില്‍ പങ്കുവഹിക്കേണ്ടതുണ്ട്‌. തെരഞ്ഞെടുപ്പെന്ന മൂക്കിനപ്പുറം കാണാന്‍ കഴിവുള്ള രാഷ്‌ട്രീയക്കാര്‍, മതത്തിന്റെ മൂല്യങ്ങളില്‍ കാലൂന്നുന്ന മത പ്രവര്‍ത്തകര്‍, സത്യസന്ധരായ പോലീസുദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അക്കാദമീഷ്യന്മാര്‍, വ്യാപാരി വ്യവസായികള്‍, അമ്മമാര്‍, വിദ്യാര്‍ഥികള്‍, ക്ലബ്ബുകള്‍, പള്ളി-ക്ഷേത്ര കമ്മിറ്റികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പലരും പങ്കുവഹിക്കേണ്ട ഒരു ബൃഹത്‌ സംരംഭമാണ്‌ നാദാപുരത്തെ സമാധാനം. എന്തുവന്നാലും ബോംബ്‌ ഒരു ജനതയുടെ സാംസ്‌കാരിക മുദ്രയാവാന്‍ പാടില്ലാത്തതുതന്നെയാണ്‌.

    ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം



    'ജമാഅത്തെ ഇസ്ലാമിക്ക് ഇരട്ടമുഖമാണുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍ പറഞ്ഞു. തങ്ങള്‍ മതേതരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുമ്പോഴും മതരാഷ്ട്രവാദത്തിന്റെ അടിത്തറയെ ജമാഅത്തെ ഇസ്ലാമി നിഷേധിക്കുന്നില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത മൌദൂദിയെ മുറുകെ പിടിക്കുകയും ജനാധിപത്യവാദികളാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെ മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത് പറയുമ്പോള്‍ തനിക്ക് പല നഷ്ടവും വന്നേക്കാം. എന്നാല്‍ അതിന്റെ പേരില്‍ വരുന്ന നഷ്ടം കാര്യമാക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ആധികാരിക പുസ്തകമാണ് 'ദൈവത്തിന്റെ രാഷ്ട്രീയം' - ഡോ. എം.കെ മുനീര്‍ പറഞ്ഞു'' (മാതൃഭൂമി ദിനപത്രം മാര്‍ച്ച് 15). മുജീബിന്റെ പ്രതികരണം? 

    മുഹമ്മദ് കുനിങ്ങാട്, ബാംഗ്ളൂര്‍



    ഹമീദിന്റെ പുസ്തകമോ മുനീറിന്റെ പ്രകാശന പ്രസംഗമോ ചടങ്ങില്‍ യുക്തിവാദി സംസ്ഥാന പ്രസിഡന്റ് കലാനാഥന്‍, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്തലി എന്നിവരുടെ സാന്നിധ്യമോ ഒന്നും യാദൃഛികമോ പുതിയ കാര്യമോ അല്ല. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും തദ്വാരാ ഇസ്ലാമിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്ന ശക്തികള്‍ ഒരവസരം ഒത്തുവന്നപ്പോള്‍ ഒത്തുചേര്‍ന്നുവെന്നേയുള്ളു. ഒരേ തൂവല്‍ പക്ഷികള്‍. ചിലര്‍ പ്രത്യക്ഷത്തില്‍ തന്നെ നാസ്തികരും മതവിരുദ്ധരുമാണെങ്കില്‍ മറ്റുള്ളവര്‍ പരോക്ഷമായി അതേ ദൌത്യം ഏറ്റെടുത്തവരാണെന്നതാണ് വ്യത്യാസം. ഈ രാജ്യത്ത് ഏത് പ്രതികൂല സാഹചര്യത്തിലും അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാനും പ്രബോധനം ചെയ്യാനും പ്രതിജ്ഞാബദ്ധമായ ജമാഅത്തെ ഇസ്ലാമിയെ അകാരണമായും അന്യായമായും ദുരാരോപണങ്ങളില്‍ പൊതിയുന്നതും അത് തന്നെ ജീവിത ദൌത്യമായി തെരഞ്ഞെടുത്തതും യഥാര്‍ഥത്തില്‍ ഇസ്ലാമിനോടു തന്നെയുള്ള ശത്രുതയായിട്ടേ സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയൂ. ജനരോഷം ഭയന്ന് അവരത് നിഷേധിച്ചേക്കാമെങ്കിലും. ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഒരു മതേതര പ്രസ്ഥാനമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല. ജമാഅത്തിന് എന്നും ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. അത് ഇസ്ലാമിന്റെ മുഖമാണ്. മതം വേണമെന്നുള്ളവര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ ആവാം എന്നു സിദ്ധാന്തിക്കുന്ന മതേതരത്വവും മനുഷ്യനെ ആമൂലാഗ്രം നിയന്ത്രിക്കേണ്ടത് ദൈവിക സന്മാര്‍ഗമാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എങ്ങനെ പൊരുത്തപ്പെടാനാണ്? എന്നാല്‍ ഇസ്ലാം തന്നെ അനുശാസിക്കുന്ന ജനാധിപത്യവും പരമത സഹിഷ്ണുതയും സമാധാനപരമായ സഹവര്‍ത്തിത്വവുമുണ്ട്. അത് സെക്യുലറിസത്തിന്റെ അപേക്ഷയില്ലാതെത്തന്നെ അവതരിപ്പിക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിയും. ഇത് മതേതരത്വത്തിന്റെ പൊയ്മുഖമാണെന്ന് വാദിക്കുന്നത് വിവരക്കേടാണ്. മതരാഷ്ട്രവാദത്തെ മുച്ചൂടും തള്ളിപ്പറഞ്ഞ മൌദൂദി ധാര്‍മികാടിത്തറകളില്‍ പണിതുയര്‍ത്തിയ ഒരു ദൈവരാജ്യത്തിന്റെ രൂപരേഖയാണവതരിപ്പിച്ചത്. അത് മനസ്സിലാക്കാതെയോ മനസിലാക്കിയിട്ടും നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് എന്തസംബന്ധവും എഴുതാം, പറയാം. ഇസ്ലാമിക പ്രസ്ഥാനം ഇതുപോലുള്ള വ്യാജപ്രചാരണങ്ങളെ അതിജീവിച്ചു തന്നെ മുമ്പോട്ട് പോവും. മുനീര്‍ വോട്ട് നഷ്ടത്തെപ്പറ്റി പറഞ്ഞു. പ്രത്യക്ഷത്തില്‍ ഒരു മതേതര വാദിയുടെ ധീരമായ വാക്കുകള്‍. സത്യമോ? ജമാഅത്തിന്റെ വോട്ടുകള്‍ ഏതായാലും തനിക്ക് ലഭ്യമാകുകയില്ലെന്നുറപ്പിച്ച മുനീര്‍ മതേതരത്വത്തിന്റെ ചാവേര്‍ ചമഞ്ഞു ആ വകയില്‍ കിട്ടാവുന്ന പ്രസിദ്ധിയും വോട്ടും ലാക്കാക്കിയാണ് പ്രസംഗിച്ചത്. മതയാഥാസ്ഥിതികരുടെ എതിര്‍പ്പ് ഭയന്ന് മരുന്നിനു പോലും ഒരു സ്ത്രീയെ ഇലക്ഷന്‍ കളത്തിലിറക്കാത്ത പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തിരുന്നാണ് മുനീറിന്റെ മതേതരത്വ ഗീര്‍വാണം! 

    നൂറ്റൊന്നാവര്‍ത്തിച്ച നുണപല്ലവി

    1975ലെ അടിയന്തരാവസ്ഥയാണ് സന്ദര്‍ഭം. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയുമടക്കം ഏതാനും സംഘടനകള്‍ അക്കാലത്ത് നിരോധിക്കപ്പെട്ടു. ആ സംഘടനകളുടെ നേതാക്കളും കമ്യൂണിസ്റുകാരും സോഷ്യലിസ്റുകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഇന്ദിരാ ഭരണകൂടം ജയിലിലടച്ചു. ജയിലല്ല, കഴുമരം തന്നെ അടിച്ചേല്‍പിച്ചാലും തങ്ങളുടെ ആദര്‍ശങ്ങള്‍ കൈവെടിയാന്‍ കമ്യൂണിസ്റുകാരോ സോഷ്യലിസ്റുകാരോ ആര്‍.എസ്.എസുകാരോ ജനസംഘക്കാരോ തയാറായിരുന്നില്ല. ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ തടവറയില്‍ തുടര്‍ന്നു. നമ്മുടെ 'ആദര്‍ശ പ്രസ്ഥാന'ക്കാരോ? രണ്ടേ രണ്ടു ദിവസം ജയിലിലെ ഗോതമ്പുണ്ടയും കൊതുകുകടിയും രുചിച്ചപ്പോള്‍, മേലില്‍ തങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാവില്ലെന്ന് സത്യവാങ്മൂലം നല്‍കി ജമാഅത്ത് നേതാക്കള്‍ തടവറകളില്‍നിന്ന് തടിയൂരി! ആദര്‍ശപ്രസ്ഥാനക്കാര്‍ സ്വന്തം ആദര്‍ശത്തെ മാത്രമല്ല, പ്രസ്ഥാനത്തെപ്പോലും തള്ളിപ്പറയുന്ന കാഴ്ചയാണ് അടിയന്തരാവസ്ഥക്കാലത്തു കണ്ടത്.'' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍നിന്ന്. മുജീബിന്റെ പ്രതികരണം? 

    റഹ്മ ടി. ഹംസ, കളമശ്ശേരി



    1965ലെ ഇന്ത്യ-പാക് യുദ്ധവേളയിലാണ് ആദ്യമായി കേരള അമീര്‍ കെ.സി അബ്ദുല്ല മൌലവി ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കളെ ജയിലിലടച്ചത്. ഒരാളും ഒന്നും സര്‍ക്കാറിനോ കോടതികള്‍ക്കോ എഴുതിക്കൊടുത്തില്ല. യുദ്ധം കഴിഞ്ഞ് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരെയും മോചിപ്പിച്ചു. രണ്ടാമത്തെ സംഭവം 1975ലെ അടിയന്തരാവസ്ഥയിലാണ്. ജമാഅത്തെ ഇസ്ലാമിയെ അന്യായമായി നിരോധിച്ചു രാജ്യത്തുടനീളം പ്രവര്‍ത്തകരെ ജയിലിലടച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു, സംഘടനകളുടെ നിരോധം റദ്ദാക്കി. ജമാഅത്ത് പ്രവര്‍ത്തകര്‍ ജയില്‍ മോചിതരുമായി. കേരളത്തില്‍, നിരോധിക്കപ്പെട്ട സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ് ചെയ്തിരുന്നത്. കോടതിയിലെത്തിയപ്പോള്‍ പക്ഷേ, സംഘടനയെ നിരോധിച്ചതിനു ശേഷം അതിനായി പ്രവര്‍ത്തിച്ചു എന്ന ആരോപണം തെളിയിക്കാന്‍ പോലീസിനോ സര്‍ക്കാറിനോ സാധിച്ചില്ല. ജമാഅത്ത് നേതാക്കള്‍ ബോധിപ്പിച്ച സത്യവാങ്മൂലത്തിലും നിരോധിക്കപ്പെട്ട ശേഷം സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രവര്‍ത്തിക്കുകയില്ലെന്നും ബോധിപ്പിച്ചിരുന്നു. കാരണം നിരോധം നിലനില്‍ക്കുവോളം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുക ജമാഅത്തിന്റെ നയമല്ല, അന്നും ഇന്നും. മുസ്ലിംകളെന്ന നിലയില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വേറെ കാര്യം. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോള്‍ അറസ്റുകള്‍ ഒന്നും നടന്നിരുന്നില്ല. എന്നിട്ടും നേതാക്കളോ പ്രവര്‍ത്തകരോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇതാണ് മാപ്പെഴുതി ഒപ്പിട്ടു പുറത്തുപോന്നു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ. 

    ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്‌ -ടി. മുഹമ്മദ്‌ വേളം

    ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്‌ -ടി. മുഹമ്മദ്‌ വേളം


    കോഴിക്കോട്‌ ഈയിടെ നടന്ന ഹമീദ്‌ ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശന വേദി കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു. ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ്‌ യു. കലാനാഥന്‍, മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍.
    ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്‌. ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. മുഖ്യശത്രുവിനെതിരെ ഒരുമിച്ച്‌ നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം. ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും. പക്ഷേ, ഇതില്‍ മുസ്‌ലിംലീഗിന്‌ കൊടുക്കാന്‍ ഏറെയൊന്നുമില്ല. മതത്തിന്റെ ധാര്‍മികതയും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക്‌ കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ്‌ ഈ കൂട്ടായ്‌മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത. മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹികരാഷ്‌ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായി പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ്‌ ഈ കൂട്ടായ്‌മയില്‍ ലീഗ്‌ ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം. യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്ന പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ ആപല്‍ക്കരമാണെന്നാശയമാണ്‌. മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചേടത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച്‌ പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക്‌ കഴിയും. മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ്‌ അവരുടെ ആത്യന്തിക ലക്ഷ്യം. മതത്തിന്റെ, പ്രത്യേകിച്ച്‌ ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്‌. പ്രത്യേകിച്ച്‌ യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത്‌ ഇസ്‌ലാമിനെയാണ്‌. ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത്‌ അതിന്റെ സാമൂഹിക രാഷ്‌ട്രീയ ഭാവങ്ങളുടെ പ്രതിനിധാനമാണ്‌. മതവിശ്വാസികളെ തന്നെ കൂട്ടുപിടിച്ച്‌ മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത്‌ വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം.
    അറബി ഭാഷയിലുള്ള ബാങ്ക്‌ ഇവിടെ നടപ്പാക്കപ്പെടുന്നത്‌ സാംസ്‌കാരികമായ അറേബ്യന്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന്‌ വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ്‌ ചെയ്‌തൊഴിവാക്കണം; എന്നാലേ മുസ്‌ലിം സമൂഹത്തിന്‌ ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന ഹമീദ്‌ ചേന്ദമംഗല്ലൂരിനും, ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്‌. കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഢവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത്‌ വിവാദകാലത്ത്‌ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത്‌ ഫലപ്രദമായി പ്രതിരോധിച്ചു. അന്ന്‌ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു. കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകോര്‍ക്കുന്നു.
    മുസ്‌ലിം ലീഗ്‌ മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്‌. തിരിച്ചും. പക്ഷേ, ലീഗിന്റെ ജമാഅത്ത്‌ വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത്‌ മതവിരുദ്ധരെ കൂട്ടുപിടിക്കുമായിരുന്നില്ല. അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല. 1969, 70 കാലത്ത്‌ എം.ഇ.എസ്സി നെതിരെ ലീഗ്‌ ശക്തമായ നിലപാടെടുക്കാനും അത്‌ എം.ഇ.എസ്‌-ലീഗ്‌ സംഘര്‍ഷങ്ങളിലേക്ക്‌ നയിക്കാനും കാരണമായത്‌ മതവിരുദ്ധതയോട്‌ ബാഫഖിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു. ഇസ്‌ലാം ആന്റ്‌ മോഡേണ്‍ എയ്‌ജ്‌ സൊസൈറ്റിയെ എം.ഇ.എസ്‌ പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസ്സിനെതിരെ തങ്ങള്‍ കടുത്ത നിലപാട്‌ സ്വീകരിച്ചത്‌.
    മോഡേണ്‍ എയ്‌ജ്‌ സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു. സംഘടനയുടെ മുഖപത്രമായിരുന്ന `നിരീക്ഷണം'മാസിക `ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു' എന്ന കവര്‍‌സ്റ്റോറിയോടെ പ്രത്യേകപതിപ്പ്‌ തന്നെ പുറത്തിറക്കിയിരുന്നു. അക്കാര്യത്തില്‍ അവരോട്‌ യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഫഖിതങ്ങള്‍ തീരുമാനിച്ചത്‌. മോഡേണ്‍ എയ്‌ജ്‌ സൊസൈറ്റിയുടെ തകര്‍ച്ചക്ക്‌ കാരണമായത്‌ 1970-ല്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത്‌ സംവാദത്തില്‍ ഒ. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ നടത്തിയ പ്രഭാഷണമായിരുന്നു.
    ഹമീദ്‌ ചേന്ദമംഗല്ലൂരിന്റെ എഴുത്തിന്‌ രണ്ട്‌ ഘട്ടങ്ങളുണ്ട്‌. ഒന്ന്‌, ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷേ പില്‍ക്കാല ഹമീദ്‌ ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത്‌ ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്‌. `ബഹുവാദത്തിന്റെ പുസ്‌തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍, ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്‌. ലേഖനം മുന്നോട്ട്‌ വെക്കുന്ന മറ്റൊരു വിശിഷ്‌ട പുസ്‌തകം അബ്‌ദുര്‍റഹ്‌മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്‌തിക വാദത്തിന്റെ ചരിത്രമാണ്‌. (ജനാധിപത്യം അസ്‌തമിക്കാതിരിക്കാന്‍ പേജ്‌ 121,122)മേഡോണ്‍ എയ്‌ജുകാര്‍ ചെയ്യാന്‍ ശ്രമിച്ചത്‌ കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത്‌ നിര്‍വഹിക്കാനാണ്‌ പില്‍ക്കാല ഹമീദ്‌ ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്‌.
    മോഡേണ്‍ എയ്‌ജ്‌ സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ്‌ ചേന്ദമംഗല്ലൂരുമായി ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ്‌ സെക്രട്ടറിക്ക്‌ ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്‌. ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ്‌ ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്‌.
    ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്‌മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്‌. അറബ്‌ മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച്‌ ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല. പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു (ചന്ദ്രിക ദിനപത്രം, 23.1.11).
    ലീഗിത്രയും മുന്നോട്ട്‌ വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം, അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത്‌ വിരുദ്ധ പ്രചാരണം യുക്തിഭദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ്‌ ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ്‌ ചേന്ദമംഗല്ലൂര്‍ ആര്‍.എസ്‌.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്‌. ``ജമാഅത്തെ ഇസ്‌ലാമിയെ താത്ത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന്‌ കഴിയാത്തതാണ്‌ അടിസ്ഥാന പ്രശ്‌നം. ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന്‌ പറയാനുള്ള ധീരത ലീഗ്‌ കാണിക്കണം. ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്‌ പ്രായോഗികമല്ല എന്നാണ്‌ ലീഗുകാര്‍ കരുതുന്നത്‌. ഇത്‌ തികച്ചും അപര്യാപ്‌തമാണ്‌'' (കേസരി വാരിക. 2010 മെയ്‌ 30). മുസ്‌ലിംലീഗിനും ഹമീദ്‌ ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്‌.
    ഹമീദ്‌ പറഞ്ഞ ലീഗിന്റെ ജമാഅത്ത്‌ വിമര്‍ശനത്തിന്റെ അപര്യാപ്‌തത മുനീറും ഷാജിയും ചേര്‍ന്ന്‌ ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്‌. ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാനുള്ള ശേഷി ലീഗ്‌ ഹമീദില്‍നിന്ന്‌ പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്‌.
    ഈ സൗഹൃദ കൂട്ടായ്‌മക്ക്‌ മറ്റൊരാശയാടിത്തറ കൂടിയുണ്ട്‌. മതേതരത്വം എന്ന പേരില്‍ സവര്‍ണ, മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്‌പരിവാറാണ്‌. കുപ്രസിദ്ധമായ ലൗജിഹാദ്‌ പ്രചാരണക്കാലത്ത്‌ സംഘ്‌പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു.
    ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്‌ത്യന്‍ സംഘടനകളും ഒരുമിച്ച്‌ ലൗജിഹാദ്‌ പ്രചാരണകാലത്ത്‌ പത്രസമ്മേളനം നടത്തുകയുണ്ടായി. ചിന്‍വാദ്‌പാലം എന്ന പ്രവാചകനിന്ദ പുസ്‌തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച്‌ രംഗത്തുവന്നിരുന്നു. യുക്തിവാദികള്‍ക്കും സംഘ്‌പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്‌പരിവാരത്തിന്റെ ആത്‌മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല. തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്‌മാ വാദം മാത്രമാണത്‌. മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട്‌ താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്‌. ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന്‌ ഹമീദ്‌ ചേന്ദമംഗല്ലൂരും എം.കെ മുനീറും കെ.എം ഷാജിയും ചേര്‍ന്ന്‌ ആശയാടിത്തറ നിര്‍മിച്ച്‌ നല്‍കുകയാണ്‌. മൃദുഹിന്ദുത്വത്തിന്റേതായ ആശയാടിത്തറ.
    സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ്‌ ഹമീദ്‌ ചേന്ദമംഗല്ലൂരിന്റെ സംവരണ വിരുദ്ധവാദഗതി. വരേണ്യ സംസ്‌കാരം എന്നും സാമൂഹികനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ്‌ സംവരണത്തെ അക്രമിക്കാറുള്ളത്‌. ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്രസര്‍വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല, അവസരങ്ങളാണ്‌ വേണ്ടതെന്ന്‌ പറഞ്ഞ്‌ ഹമീദ്‌ രംഗത്തുവരികയുണ്ടായി (ജനാധിപത്യം അസ്‌തമിക്കാതിരിക്കാന്‍ പേജ്‌ 89-92). അവസര സമത്വത്തിന്‌ സാമൂഹികനീതിയിലും മര്‍ദിത വിമോചനത്തിലും വിശ്വസിച്ച രാഷ്‌ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം. സംവരണം മോശമാണെന്ന്‌ സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്‌മാ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അധഃസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്‌ടിക്കാന്‍ സാധിക്കും. ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത്‌ മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ്‌ ഹമീദ്‌ പറയുന്നത്‌. ഇതിനു പകരം അവസരസമത്വം സൃഷ്‌ടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു. സംവരണത്തിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ്‌ മെറിറ്റ്‌ വാദം. സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന്‌ എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്‌.
    മുസ്‌ലിം പേരില്‍ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന്‌ ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു - ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌. സാമൂഹികനീതി പറഞ്ഞ്‌ ജനിച്ച പാര്‍ട്ടിക്ക്‌ വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ! ജമാഅത്ത്‌ വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്‌. ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത്‌, വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്‌ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്‌.
    കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത്‌ ഇടതുപക്ഷത്തിന്‌ മതത്തിന്റെ കാര്യത്തില്‍ സാരമായ ആശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ചില മതമില്ലാത്ത ജീവനുകളുടെ പഴയ പുളിപ്പ്‌ ഇടക്ക്‌ തികിട്ടിവരാറുണ്ടെങ്കിലും അത്‌ അപവാദം മാത്രമാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത്‌ വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്‌ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ തുടക്കമിടുന്ന പ്രസ്ഥാനമാണ്‌. ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായി സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്‌. മതകാഴ്‌ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന്‌ വികസിക്കാനും മുന്നോട്ട്‌ പോവാനും ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ്‌ ആഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്യൂണിസ്റ്റുകള്‍ക്ക്‌ ഇന്നുണ്ട്‌.
    പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടറുമായ ഡോ: പി.കെ പോക്കര്‍, ഇന്‍സിറ്റിയൂട്ട്‌ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി യുടെ മുഖപ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മന്‍ മാര്‍ക്‌സിസ്റ്റ്‌ മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്‌ച്ചപാട്‌ അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ``പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യ വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ്‌ ഹെബര്‍മാസ്‌ മുന്നോട്ടു വെക്കുന്നത്‌. പഴയ കടുംപിടുത്തപരമായ മതനിരപേക്ഷ നിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(mindset) അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായിരിക്കും. എന്നാല്‍, രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ്‌ ഹെബര്‍മാസ്‌ സിദ്ധാന്തിക്കുന്നത്‌. ഒന്ന്‌, ശാസ്‌ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവന ചെയ്യാന്‍ കഴിയും. രണ്ട്‌, വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്‌ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട്‌ സ്വയം വിമര്‍ശനാത്മകമായി ഒരുമിച്ച്‌ ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്‌. പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല, പൗരസ്‌ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്‌.'' (വിജ്ഞാനകൈരളി, മാര്‍ച്ച്‌ 2011)
    കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്‌.
    http://focusiuml.blogspot.com/2011/04/blog-post_5224.html



    ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം

    നൂറ്റൊന്നാവര്‍ത്തിച്ച നുണപല്ലവി

    Monday, April 11, 2011

    തങ്ങള്‍ എംഡിയായ പ്രസിദ്ധീകരണം എം.കെ.മുനീറിനെതിരേ


     ======


    കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ.എം.കെ.മുനീറിനെതിരേ അതിരൂക്ഷ കടന്നാക്രമണവുമായി ലീഗ് അനുകൂല ഇ.കെ. സുന്നിവിഭാഗത്തിന്റെ മുഖപ്രസിദ്ധീകരണം. മുനീറും അദ്ദേഹം ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലും സമുദായത്തിനും പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വിനയാണെന്നു വാദിക്കുന്ന ലേഖനങ്ങളുമായാണ് സുന്നീ പ്രസിദ്ധീകരണമായ ‘സുന്നി അഫ്കാര്‍’  പുതിയ ലക്കം തയ്യാറായിരിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇതിന്റെ മാനേജിംഗ് ഡയറക്ടര്‍.
    ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വിപണിയില്‍ ഇറങ്ങുന്ന ‘സുന്നി അഫ്കാര്‍’ ലക്ഷത്തോളം തപാല്‍ വരിക്കാരുള്ള പ്രസിദ്ധീകരണമാണ്. തെരഞ്ഞെടുപ്പു ദിനമായ ഏപ്രില്‍ 13-നു വരിക്കാരുടെ കയ്യില്‍ എത്തുന്ന വിധമാണ് അയയ്ക്കുക. ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്ന തീയതിയും ഏപ്രില്‍ 13 ആണ്. എന്നാല്‍ അപകടം മുന്‍കൂട്ടി അറിഞ്ഞ മുനീര്‍ മാസിക പുറത്തിറങ്ങാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തി. അതിനു പ്രസാധകര്‍ വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് വിപണിയിലും തപാല്‍ വരിക്കാര്‍ക്കും എത്തുന്നത് വൈകിപ്പിക്കാനാണു ശ്രമം. ലീഗ് മുഖപത്രം ചന്ദ്രികയുടെ പാലക്കാട് ബ്യൂറോ ചീഫ് എന്‍എഎം ജാഫറും ഇന്ത്യാവിഷന്‍ തുടങ്ങുന്നതിനു മുഖ്യ പങ്കുവഹിച്ച ഹസന്‍ ചേളാരിയും എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.കുഞ്ഞിമ്മൂസയും ഉള്‍പ്പെടെയുള്ളവരാണ് മുനീറിനെയും  ഇന്ത്യാവിഷനെയും ഇഞ്ചോടിഞ്ച് കടന്നാക്രമിക്കുന്നത്. മുനീര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിവാദ പുസ്തകം ‘ഇസ്ലാമും സ്ത്രീകളും’ സുന്നി അഫ്കാറില്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നുമുണ്ട്. മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഖാന്‍ ഷാജഹാന്‍ ഈ പുസ്തകത്തിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണെന്നതും ശ്രദ്ധേയം.
    നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ എത്രത്തോളം നമ്മുടേതാണ് എന്നാണ് കവര്‍ സ്റ്റോറിയുടെ തലക്കെട്ട്. പ്രധാനമായും മുനീര്‍ തന്നെയാണ് ഉന്നം. ‘ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട  ചിലതൊക്കെ പാര്‍ട്ടിക്കാര്യങ്ങളാകാമെങ്കിലും എല്ലാം അങ്ങനെയല്ല. സമുദായ രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനങ്ങളെയും സമുദായത്തിന്റെ കൂടെ നിര്‍ത്താനുള്ള ബാധ്യതയുണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളിലും മതപ്രസ്ഥാനങ്ങളിലും ഇരട്ട വ്യക്തിത്വമുള്ളവര്‍ത്ത് തങ്ങളുടെ പ്രാതിനിധ്യത്തെ വഹിക്കാന്‍ പ്രയാസമായിരിക്കും. മതമായാലും രാഷ്ട്രീയമായാലും തങ്ങള്‍ നിലകൊള്ളുന്ന വിഭാഗത്തോടായിരിക്കണം അവരുടെ ആത്യന്തിക പ്രതിബദ്ധത...’ മുനീറിനെ വ്യക്തമായും പ്രതിക്കൂട്ടില്‍ നിര്‍ത്തി സുന്നി അഫ്കാര്‍ എഴുതുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചു വാചാലരാകുന്ന സിപിഎമ്മില്‍ പോലും സംഭവിക്കാത്ത ഇരട്ട വ്യക്തിത്വം എന്നുമുണ്ട് വിമര്‍ശനം.
    ഇസ്്‌ലാമും സ്ത്രീകളും എന്ന പുസ്തകം വിവാദമായപ്പോള്‍, തങ്ങള്‍ നേരത്തേ പിന്‍വലിച്ചതാണ് ഈ പുസ്തകം എന്ന് സര്‍ക്കുലേഷന്‍ മാനേജരുടെപേരില്‍ ഒരു പത്രക്കുറിപ്പ് വരികയല്ലാതെ അതിന്റെ മുഖ്യസാരഥ്യം വഹിക്കുന്ന ചെയര്‍മാന്‍ ഡോ.എം.കെ.മുനീര്‍ ഒരക്ഷരം പ്രതികരിക്കാത്തത് സമുദായം ശ്രദ്ധിക്കുന്നുണ്ട് എന്നെങ്കിലും കരുതുന്നത് നന്നായിരിക്കുമെന്ന് താക്കീതു ചെയ്യുന്നുമുണ്ട്.
    ‘ഇന്ത്യാവിഷന്‍ : പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം’ എന്നാണ് എന്‍എഎം ജാഫര്‍ എഴുതിയ ലേഖനത്തിന്റെ ഹെഡ്ഡിംഗ്. സൂചനപോലെതന്നെ ചാനലിനെ വെട്ടിക്കീറി പരിശോധിക്കുന്നുണ്ട് മുന്‍ ഇന്ത്യാവിഷന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കൂടിയായ ജാഫര്‍. കേരളത്തിലെ മാധ്യമ- രാഷ്ട്രീയ രംഗങ്ങളില്‍ വിവാദമായേക്കാവുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. സമുദായത്തിന്റെ താല്പര്യമാണ് ഇന്ത്യാവിഷന്‍ പരിഗണിക്കേണ്ടിയിരുന്നതെന്ന് റിപ്പോര്‍ട്ടിനൊപ്പമുള്ള അഭിമുഖത്തില്‍ ഹസന്‍ ചേളാരി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് നേരത്തേ മറ്റൊരു പ്രമുഖ മലയാളം വാരികയില്‍ മുനീര്‍- ഹസന്‍ ചേളാരി സംവാദം നടന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വാര്‍ത്താവൈറസുകളുടെ പ്രചാരകന്‍മാര്‍ എന്ന കുഞ്ഞിമ്മൂസയുടെ റിപ്പോര്‍ട്ടും മുനീറിനെയും ഇന്ത്യാവിഷനെയും  വിമര്‍ശനാത്മകമായി സമീപിക്കുന്നു.
    ഇ.കെ.സുന്നി വിഭാഗത്തിലെ നേതാക്കളായ പ്രൊഫ.കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ( ചീഫ് എഡിറ്റര്‍), പി.പി.മുഹമ്മദ് ഫൈസി ( എക്‌സിക്യുട്ടീവ് എഡിറ്റര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ( ജനറല്‍ മാനേജര്‍) തുടങ്ങിയവരാണ് ഹൈദരലി തങ്ങളെക്കൂടാതെ സുന്നി അഫ്കാര്‍ മാനേജ്‌മെന്റിലുള്ളത്. ഇവരൊക്കെ അറിഞ്ഞുതൊണ്ടുതന്നെ താന്‍ കടുത്ത വിമര്‍ശനത്തിനു വിധേയനാകുന്നത് ഇപ്പോള്‍ പുറത്തെത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതു ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് മുനീറിന്റെ ഇടപെടലിനു പിന്നിലെന്നാണു സൂചന.

    ===========================================================================

    Saturday, April 9, 2011

    മുഹമ്മദ് നബിയുടെ മൃതദേഹം ‘ശവം’ എന്ന്!


    ഞായര്‍, 13 മാര്‍ച്ച് 201
    മുസ്ലീം ലീഗ് നേതാവും ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാനുമായ എം‌കെ മുനീറിന് വിവാദങ്ങള്‍ ഒഴിഞ്ഞ സമയമില്ല. ഇന്ത്യാവിഷനെ വിയര്‍പ്പൊഴുക്കി മികച്ച ചാനലാക്കി മാറ്റിയവരെ ഒരരുക്കാക്കി ചാനല്‍ പിടിച്ചടക്കി എന്ന വിവാദം തൊട്ട് കുഞ്ഞാലിക്കുട്ടിയെ വെടക്കാക്കാന്‍ ചാനലിലൂടെ ശ്രമിച്ചു എന്ന വിവാദം വരെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഇപ്പോഴിതാ പുതിയൊരു വിവാദത്തിന് തലവച്ചിരിക്കുകയാണ് ഡോക്‌ടര്‍ എംകെ മുനീര്‍. മുഹമ്മദ് നബിയുടെ മൃതദേഹത്തെ ‘ശവം’ എന്നു വിശേഷിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വാചകങ്ങള്‍ അടങ്ങുന്ന ‘ഇസ്‌ലാമും സ്ത്രീകളും’ പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ മുനീറിനെ വേട്ടയാടുന്നത്.

    മുനീറിന്റെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍‌സ് പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമും സ്ത്രീകളും’ എന്ന പുസ്തകത്തില്‍ മുഹമ്മദ്‌ നബിയെയും ഇസ്ലാമിനെയും നിന്ദിക്കുന്ന ഏറെ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ആരോപണം. ഫാത്തിമ മെര്‍നീസി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘ദ വെയ്‌ല്‍ ആന്‍ഡ്‌ ദി മെയില്‍ എലൈറ്റ്‌’ എന്ന പുസ്‌തകത്തിന്റെ പരിഭാഷയാണ് ‘ഇസ്‌ലാമും സ്ത്രീകളും’. കെഎം വേണുഗോപാലാണ് പരിഭാഷകന്‍. വിവാദം വന്നയുടന്‍ പുസ്തകം തങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍‌വലിച്ചു എന്ന് പത്രക്കുറിപ്പിറക്കി മുനീര്‍ തടിയൂരിയിരുന്നു. എന്നാല്‍ പുസ്തകം സുലഭമായി പുസ്തകക്കടകളില്‍ ലഭിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായി.

    മുസ്ലീം ലീഗ്‌ പത്തനംതിട്ട ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി ഖാന്‍ ഷാജഹാനാണ് കോഴിക്കോട്‌ ചീഫ്‌ ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റ്‌ കോടതിയില്‍ പുസ്‌തകത്തിന്റെ പരിഭാഷകന്‍ കെഎം വേണുഗോപാല്‍, ഒലീവ്‌ സിഎംഡി എംകെ മുനീര്‍ എന്നിവരെ പ്രതികളാക്കി ഹര്‍ജി നല്‍‌കിയിരിക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുകയും പ്രകോപനപരമായ രചന നടത്തുകയും ചെയ്‌തിന്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 285 (എ), 153 (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ മുനീറിനെതിരെ കേസ്‌ ഫയല്‍ ചെയ്തിരിക്കുന്നത്.

    പ്രവാചകന്റെ മൃതദേഹത്തെക്കുറിച്ച്‌ ശവം എന്നാണ് പുസ്തകത്തില്‍ ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ നക്ഷത്രതുല്യരെന്നു വിശേഷിപ്പിച്ച നാലു ഖലീഫമാരെയും യാഥാസ്ഥിതികര്‍ എന്നു കുറ്റപ്പെടുത്തുന്നുണ്ട്. പ്രവാചകന്റെ ദാമ്പത്യജീവിതത്തെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ വേറെയും. പ്രവാചകനെയും അനുയായികളെയും ധനമോഹികളും സ്വാര്‍ത്ഥരുമായാണ്‌ പുസ്‌തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മുഹമ്മദ്‌ ഒരു ചൂതാട്ടം നടത്തുകയായിരുന്നു എന്നും പുസ്തകം പറയുന്നു‌. ഖുറാന്‍ വചനങ്ങള്‍ വെറും പദ്യമാണെന്ന് അടുത്ത വിശേഷണം.

    മുനീറിന്റെ പ്രത്യേക താല്‍‌പര്യവും വീക്ഷണവും ഈ പുസ്തകം മൊഴിമാറ്റാന്‍ സഹായകമായി എന്ന് പരിഭാഷകന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഫാത്തിമ മെര്‍സീനിയുടെ മൂലകൃതിയിലെ പരാമര്‍ശങ്ങളെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്‌തുമാണ്‌ മലയാള വിവര്‍ത്തനത്തില്‍ ചേര്‍ത്തിരിക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. അഭിഭാഷകരായ ടോം തോമസ്‌, അബ്ദുല്‍ ഗഫൂര്‍ കണ്ണോത്ത്‌ എന്നിവര്‍ മുഖേനെയാണ് കോടതിയില്‍ ഹര്‍ജി നല്‍‌കിയിരിക്കുന്നത്. പുസ്‌തകം ഒന്നര വര്‍ഷം മുമ്പു പിന്‍വലിച്ചുവെന്ന മുനീറിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും മുസ്ലീങ്ങളെയും ഇസ്ലാം മതവിശ്വാസത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് മുനീറിന്റെ ലക്‌ഷ്യമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു
    Twitter Delicious Facebook Digg Stumbleupon Favorites More