Monday, April 4, 2011

നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവ് അറസ്റ്റില്‍


5.4.2011

നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ അഞ്ച് മുസ്ളിംലീഗുകാര്‍ മരിച്ച കേസില്‍ പ്രാദേശിക ലീഗ് നേതാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മുസ്ളിംലീഗ് നരിക്കാട്ടേരി ശാഖാ വൈസ് പ്രസിഡന്റ് കറ്റാടത്ത് ഇറ്റോടി കുഞ്ഞമ്മദി(35)നെയാണ് ക്രൈംബ്രാഞ്ച് എസ്പി എ സി പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ നാദാപുരം ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ബോംബ് നിര്‍മാണ സമയത്ത് കുഞ്ഞമ്മദ് സംഭവസ്ഥലത്തുണ്ടായിരുന്നു. ബോംബ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയതും ബോംബ് വിതരണം ആസൂത്രണം ചെയ്തതും കുഞ്ഞമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാളെ ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടിനെ നടുക്കിയ സ്ഫോടനത്തില്‍ ലീഗിന്റെ പ്രമുഖ നേതാവ് ഉള്‍പ്പെടെ പലരും ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. സംഭവത്തില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ആളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ഇസ്മായില്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡിലാണ്. 

No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More