Published on Tue, 05/03/2011 - 21:13 ( 6 days 9 hours ago)
നാദാപുരം: അഞ്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ നരിക്കാട്ടേരി സ്‌ഫോടന കേസില്‍ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കൂടി അസ്റ്റില്‍.
നരിക്കാട്ടേരിയിലെ തളില്‍ മൊയ്തു(55)വിനെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സി.ഐ ധനഞ്ജയകുമാര്‍ അറസ്റ്റുചെയ്തത്. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
തയ്യില്‍ മൊയ്തു നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുറ്റിയാടി നിയോജകമണ്ഡലം യു്ഡി.എഫ് സ്ഥാനാര്‍ഥിയുമായ സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനും നരിക്കാട്ടേരി മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി സെക്രട്ടറിയുമാണ്. ചോദ്യംചെയ്യാന്‍ വേണ്ടി ഇന്നലെ രാവിലെ നാദാപുരം ടി.ബിയിലേക്ക് വിളിപ്പിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചുപേര്‍ റിമാന്‍ഡിലായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ ചെറിയ തയ്യില്‍ ഫൈസല്‍ (31), പൂവുള്ളതില്‍ അജ്‌നാസ് (23), പൂവുള്ളതില്‍ സബീലുല്ല എന്ന സബീല്‍ (21) എന്നിവരും, ഇറ്റിയോടി കുഞ്ഞമ്മദ്, കിഴക്കയില്‍ ഇസ്മായില്‍ എന്നിവരുമാണ് റിമാന്‍ഡിലായിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26 ന് രാത്രിയാണ് നരിക്കാട്ടേരി അണിയാരിമ്മല്‍ കുന്നില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്
No comments:
Post a Comment